വീണ്ടും ചില ചെങ്കൽ കഥകൾ: നിർമാണത്തെ സഹായിക്കുന്ന അറിവുകൾ

ചെങ്കല്ല് കൊണ്ടുള്ള വീട് നിർമ്മാണം  ദിവസംതോറും വ്യാപകമായി വരുന്നതിന് കാരണം അതിൻറെ അനവധിയായ ഗുണങ്ങൾ തന്നെയാണ്. എന്നാൽ മെഷീൻ മാനുഫാക്ചേഡ് കട്ടകൾ പോലെ മെഷീൻ മെയ്ഡ് കൃത്യതയോട് അല്ലല്ലോ ചെങ്കല്ലുകൾ വരുന്നത്. 

അതിനാൽ തന്നെ അതിൻറെ ക്വാളിറ്റി നിർണയിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. പ്രകൃതിയിൽ നിന്നും ചെത്തി എടുക്കുന്ന കല്ലുകൾ ആയതിനാൽ തന്നെ പല പ്രദേശങ്ങളിലും പല ക്വാളിറ്റി കല്ലുകളാണ് കാണപ്പെടുന്നത്. 

ഇതിൽ ഓരോന്നിന്റെയും പ്രത്യേകതകൾ, വീട് നിർമ്മാണത്തിന് ഉചിതമായ ഏതൊക്കെ തുടങ്ങിയ കാര്യങ്ങൾ കഴിഞ്ഞ ലേഖനത്തിൽ ചർച്ച ചെയ്തിരുന്നു. അതിൻറെ തുടർച്ചയായി ചില അധിക വിവരങ്ങൾ ഇവിടെ ചേർക്കുന്നു:

ചെങ്കല്ലിന്റെ പ്രത്യേകതകൾ

കടും ചുവപ്പോ കറുപ്പ് നിറം കലർന്ന ചെങ്കലുകൾ ആണ് ഗുണമേന്മയിൽ മുന്തിയ ഇനം എന്നത് കഴിഞ്ഞ കഴിയാത്ത പറഞ്ഞിരുന്നല്ലോ. അങ്ങനെയുള്ള കല്ലുകൾക്ക് ഭാരം നന്നായിട്ട് എടുക്കുവാൻ സാധിക്കും.

ചെങ്കല്ല് സാധാരണ 40X20X25cm അല്ലെങ്കിൽ 30X20X20cm എന്നീ അലവുകളിലാണ് സാധാരണ ആയിട്ട് കിട്ടുന്നത്. ഇതിൽ 40 സെൻറീമീറ്റർ നീളമുള്ള കല്ലുകൾ കിട്ടുമെങ്കിൽ അതായിരിക്കും വീട് പണിക്കും മറ്റും ഏറ്റവും അനുയോജ്യം.

40 സെൻറീമീറ്റർ  കട്ടകൊണ്ട്  ഭിത്തി  പണിതാൽ 30 സെൻറീമീറ്റർ  കട്ടകൊണ്ട് പണിയുന്നതിനേക്കാൾ  കൂടുതൽ ലോഡ് എടുക്കാൻ സാധിക്കുന്നതായിരിക്കും.

വീട് പണിയാൻ ചെങ്കൽ എടുക്കുമ്പോൾ പറ്റുമെങ്കിൽ ആ ചെങ്കൽ മടയിൽ അല്ലെങ്കിൽ കോറിയിൽ ചെന്ന് സാമ്പിൾ വാങ്ങിച്ച് അതിൻറെ ബല പരിശോധന നടത്തുന്നത് നന്നായിരിക്കും.

കഴിയുമെങ്കിൽ വീട് പണിക്ക് ഉപയോഗിക്കുന്ന ചെങ്കല്ല് മുഴുവൻ ഒരേ കോറിയുടെ ഒരേ ബാച്ചിൽ നിന്ന് തന്നെ എന്ന് ഉറപ്പു വരുത്താൻ നോക്കേണ്ടതാണ്. നിർമാണച്ചിലവും കല്ലിൻറെ ഗുണനിലവാരവും ഇതിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.

എത്ര കല്ലുകൾ??

1200 സ്ക്വയർഫീറ്റ് ഉള്ള ഒരു വീട് പണിയുവാൻ ഏകദേശം 2400  ചെങ്കല്ല് വേണ്ടിവരും.

കാരണം 40 സെൻറീമീറ്റർ നീളമുള്ള കല്ലുകൾ നിർമ്മാണത്തിന് ഉപയോഗിക്കുമ്പോൾ നിർമ്മാണത്തിന് വരുന്ന സമയവും ചിലവും കുറയ്ക്കുവാൻ സാധിക്കും.