ഡൈനിംഗ്‌ റൂം പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏരിയ

ഡൈനിംഗ് റൂമിൻ്റെ ഏരിയയിൽ വീതി മിനിമം എട്ടര- ഒമ്പത് അടിയെങ്കിലും ഉണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലത് കാരണം.

ഡൈനിംഗ് ടേബിൾ വീതി മൂന്ന് മുതൽ മൂന്നരയടിയാണ് സാധാരണ + രണ്ട് ഭാഗത്ത് കസേരകൾ ഇരിക്കുന്ന രീതിയിലെ സ്ഥലം മൂന്നടി (ഒന്നര + ഒന്നര രണ്ടു വശത്തും ) + രണ്ടടി വഴി ( ഓരോ വശത്തും മിനിമം ഒരടി വീതം) = എട്ട് മുതൽ എട്ടരയടി വരെ. അതുപോലെ ഡൈനിംഗ് ടേബിൾ വാങ്ങുമ്പോൾ ഡൈനിംഗ് റൂമിൻ്റെ അളവു കൊണ്ട് പോയി തന്നെ വാങ്ങാൻ / പണിയാൻ ശ്രദ്ധിക്കുക

ടേബിൾ + ചെയർ

ഹാൻഡ് റെസ്റ്റ് ഇല്ലാത്ത ചെയർ വേണം പണിയിക്കുമ്പോൾ ചെയ്യിപ്പിക്കേണ്ടത് ,കാരണം ,ഹാൻഡ് റെസ്റ്റ് വച്ചാൽ കസേര ഡൈനിംഗ് മേശയുടെ താഴെക്ക് നീക്കി വെക്കാൻ പറ്റില്ല എപ്പോഴും ഡൈനിംഗ് ടേബിളിൻ്റെ പുറത്തിടേണ്ടി വരും ,സ്ഥലം നഷ്ടമായിരിക്കും ഫലം.

സ്ഥാനം

അടുക്കളയുടെ തൊട്ടടുത്തായിരിക്കണം ഡൈനിംഗ് സ്പേസിൻ്റെ സ്ഥാനം ,കാരണം ,അടുക്കളയിൽ നിന്ന് ഭക്ഷണസാധനങ്ങൾ എളുപ്പത്തിലും ,വേഗത്തിലും ഊണുമുറിയിലേക്കും ,ഭക്ഷണം കഴിഞ്ഞ ശേഷം തിരിച്ചു അടുക്കളയിലേക്കും മാറ്റാൻ കഴിയും

കൂടാതെ കൂടുതൽ സ്ഥലം തോന്നിക്കാനും ,സ്ഥലസൗകര്യം കൂട്ടാനും കിച്ചൺ – ഡൈനിംഗ് ഓപ്പൺ രീതി പരീക്ഷിക്കാം ,പാചകം നടക്കുമ്പോഴുള്ള ഗന്ധം ,പുക ഒഴിവാക്കാൻ 1200 റേറ്റിങ്ങ് / കൂടുതൽ ഉള്ള ചിമ്നി ,കൂടാതെ ജനലിൽ ഒരു എക്സ് ഹോസ്റ്റ് ഫാൻ കൂടെ ഫിറ്റ് ചെയ്താൽ മതി


വാഷിംഗ് ഏരിയ

ഇതിന് മുന്നേ തന്നെ പ്ലാനിൽ സ്ഥലം കണ്ട് വക്കണം ,കാരണം അല്ലെങ്കിൽ പ്ളംബിoഗിൻ്റെ സമയത്ത് കൺഫ്യൂഷനാകും ,കുറഞ്ഞ ഏരിയയിലുള്ള വീട് ചെയ്യുന്നവർക്ക് ഡൈനിംഗ് റൂം വരുന്നത് പുറം ഭാഗത്താണെങ്കിൽ ,ഒരു രണ്ടര – മൂന്നടി തറഭാഗം പുറത്തേക്ക് തള്ളിനിൽക്കുന്ന വിധത്തിൽ പ്ളാൻ ചെയ്താൽ ആ 3 X 2 ഏരിയയിൽ ഒരു സൂപ്പർ വാഷ് ഏരിയ സെറ്റ് ചെയ്യാം ,ഡൈനിംഗ് റൂം ഉൾഭാഗത്തുള്ളവർക്ക് ,മറ്റു റൂമുകളിലേക്ക് തള്ളിനിൽക്കുന്ന വിധത്തിൽ ചെയ്യാം

വാഷ് കാബിനെറ്റ് സ്റ്റോറേജ്

വാഷ്ബേസിൻ ഏതു തന്നെയായാലും ,താഴെ ചെറിയ ഒരു കാബിനെറ്റ് ചെയ്താൽ ,ബ്രഷ് ,പേസ്റ്റ് ,ടവൽ എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കാം ,മുകളിൽ ഒരു LED ഡൗൺ ലൈറ്റ് കൊടുത്താൽ ഗംഭീരമാകും

വാഷ്കൗണ്ടർപാർട്ടിഷൻ:

സ്ഥലപരിമിതി (budget) പ്രശ്നമല്ലെങ്കിൽ ഒരു ഗ്ലാസ്സ്(ഫ്റോസ്റ്റഡ്) പാർട്ടിഷൻകൊടുക്കുക ,ഭക്ഷണംകഴിക്കുന്നവർക്ക് ,കൈകഴുകുന്നത് ,തുപ്പുന്നത്എന്നിവകണ്ട് ,അലോസരവും ,അറപ്പും ഉണ്ടാകാതെ ഭക്ഷണം കഴിക്കാം

ലൈറ്റിംഗ്‌

സീലിംഗിലാണെങ്കിൽഎല്ലാവർക്കും ഒരു പോല ലൈറ്റിംഗ് കിട്ടും ,അല്ലങ്കിൽ ,ഒരു ഭാഗത്ത് നിഴൽ വരാം

ക്റോക്കറി ഷെൽഫ്

12-15 ഇഞ്ച് വീതിയിൽ ബഡ്ജറ്റിനനുസരിച്ച് ചെയ്യാം, കൗണ്ടർ ,ടിവി/ക്യൂരിയോ/ഇൻഡോർ പ്ലാൻ്റ് സ്റ്റാൻ്റായും ഉപയോഗിക്കാം.

content courtesy : fb group