വീടിന് ഒരു പുത്തൻ ട്രെൻഡ് നൽകാനായി പരീക്ഷിക്കാം ഈ ട്രിക്കുകൾ.

ഏതൊരു വീടും മാറുന്ന ട്രെൻഡ് അനുസരിച്ച് മാറ്റിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. കാലത്തിനനുസരിച്ച് എല്ലാ മേഖലകളിലും ട്രെൻഡുകളും മാറി ക്കൊണ്ടിരിക്കുന്നു. ഇത് വസ്ത്രങ്ങളുടെ കാര്യത്തിലും, ആഭരണങ്ങളുടെ കാര്യത്തിലും മാത്രമല്ല വീടിന്റെ കാര്യത്തിലും അങ്ങിനെ തന്നെയാണ്.അതു കൊണ്ട് തന്നെ മാറുന്ന ട്രെൻഡ് അനുസരിച്ച് വീട് മാറ്റിയെടുക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നതായിരിക്കും പലരും ചിന്തിക്കുന്നത്. കൃത്യമായ ഒരു പ്ലാനും ഇല്ലാതെ ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് ഇറങ്ങി തിരിച്ചാൽ പലപ്പോഴും വലിയ രീതിയിൽ ഫ്ലോപ്പ് ആകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.കാലത്തിനനുസരിച്ച് മാറാനായി വീടുകളിൽ പരീക്ഷിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാമാ ണെന്ന് മനസ്സിലാക്കാം.

ട്രെൻഡ് അനുസരിച്ച് മാറ്റാം വീടും

  • എല്ലാ കാലത്തും വീടിന്റ പുതുമ നില നിർത്താനായി പരീക്ഷിക്കാവുന്ന ഒരു കാര്യം മിനിമൽ ഡിസൈൻ ഫോളോ ചെയ്യുക എന്നതാണ്.
  • ആവശ്യമുള്ളസ്‌പേസ് മാത്രം നൽകി ബാക്കി ഭാഗം ഒഴിച്ച് ഇടുന്നതാണ് കൂടുതൽ നല്ലത്. അനാവശ്യ അലങ്കാരവസ്തുക്കൾ, ആഡംബരത്തിന് വേണ്ടി ഉപയോഗിക്കുന്ന ലൈറ്റുകൾ എന്നിവ മാക്സിമം ഒഴിവാക്കുക.
  • ആർക്കിടെക്ചറൽ എലമെൻസ് ഉപയോഗപ്പെടുത്തി വീട് സുന്ദരമാക്കുന്നതാണ് പുതിയ രീതി. അതുകൊണ്ടുതന്നെ ആർക്കിടെക്ചറിന് വീട് നിർമാണത്തിൽ പ്രാധാന്യം നൽകാം
  • പ്രകൃതിയുടെ മാറ്റങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്ന രീതിയിൽ വേണം വീട് നിർമിക്കാൻ. അതായത് മഴ, വെയിൽ,മഞ് പോലുള്ള പ്രകൃതിയുടെ വികാരങ്ങൾ വീട്ടിനകത്ത് ഉള്ളവർക്ക് ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ വേണം വീട് സെറ്റ് ചെയ്ത് നൽകാൻ.
  • ഏതൊരു പുതിയ ട്രെൻഡിന്റെയും അടിസ്ഥാനം വീടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചവും, വായുവും ലഭിക്കുന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ പ്രകാശം, വായു എന്നിവ വീട്ടിനകത്തേക്ക് ലഭിക്കുന്ന രീതിയിൽ വേണം വീട് സജ്ജമാക്കാൻ.
  • എപ്പോഴും വീടിനോട് ചേർന്ന് ഒരു കോർട്യാർഡ് നൽകുന്നത് ഒരു പുതുമ നിലനിർത്താനായി സഹായിക്കും. വീട്ടിനകത്ത് കോർട്യാർഡ് സെറ്റ് ചെയ്യാനുള്ള സ്ഥലം ഇല്ലായെങ്കിൽ പുറത്ത് വീടിനോട് എക്സ്റ്റൻഷൻ വരുന്ന രീതിയിൽ ഒരു കോർട്യാർഡ് സെറ്റ് ചെയ്ത് നൽകുക.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ എല്ലാകാലത്തും ട്രെൻഡി ആയ രീതിയിൽ തന്നെ വീട് നിലനിർത്താനായി സാധിക്കും.