ചില ചുവർ ചോദ്യങ്ങൾ: ഭിത്തി പ്ലാസ്റ്ററിങ്ങിന് M Sand?

കോണ്ക്രീറ് സ്ട്രകച്ചറും ചുവരും ചേരുന്നിടത്തെ വിള്ളലുകൾ എങ്ങനെ തടയാം??

വീടിൻറെ ചുവരുകൾ എന്നത് ഒരേ സമയം വീടിൻറെ കെട്ടുറപ്പിനും, അതുപോലെ തന്നെ ഭംഗിക്കും സംഭാവന ചെയ്യുന്ന ഒരു ഘടകമാണ്. 

ഭിത്തിയുടെ പ്ലാസ്റ്ററിങ്ങിന്റെ ഭംഗി, അതുപോലെ തന്നെ പിന്നീട് വരാവുന്ന വിള്ളലുകൾ എല്ലാം ഈ ഘടകത്തെ ഏറെ അലട്ടുന്ന പ്രശ്നങ്ങളാണ്. പല വീടുകളിലും ചുവര് പ്ലാസ്റ്ററിങ്ങിന് ശേഷം മിനുസമായി കാണാമെങ്കിലും,  വളരെ ചെറിയ കാലം കൊണ്ട് തന്നെ വിള്ളലുകൾ രൂപപ്പെടുന്നതായി കാണാം. 

കാഴ്ചയ്ക്ക് മാത്രമല്ല ഇത് ഹാനി ആവുന്നത്. അതുപോലെ തന്നെ കോൺക്രീറ്റ് റൂഫിന് താങ്ങായി നിൽക്കുന്ന ചുവരുകൾ കെട്ടുറപ്പിനെയും ബാധിക്കുന്ന ഘടകമാണ്.

ഇവിടെ ചുവര് പ്ലാസ്റ്ററിങ്ങിന് P sand, M sand എന്നിവ ഉപയോഗിക്കുന്നതിനെ പറ്റിയും കും ചുവരിൽ വീഴുന്ന വിള്ളലുകൾ എങ്ങനെ തടയാം എന്നും ചർച്ച ചെയ്യുന്നു:

പ്ലാസ്റ്ററിങ്ങ്ന് M Sand ഉപയോഗിച്ചാൽ പോരേ?

ഒരിക്കലും പോരാ എന്നുള്ളതാണ് ആണ് ഉത്തരം. പ്ലാസ്റ്ററീങ്ങനുള്ള   സാൻഡ് P സാൻഡ് തന്നെയായിരിക്കണം.  

ഇങ്ങനെ ക്വാളിറ്റിയുള്ള P sand ആണെങ്കിൽ സാധാരണ മണൽ അരിക്കും പോലെ അരിക്കേണ്ട ആവശ്യവുമില്ല. 

എന്നാൽ സ്ലാബിനു മുകളിൽ, അതായത് ഓപ്പൺ ടെറസ് മറ്റോ ആയ ഏരിയയിൽ, കോൺക്രീറ്റ് സ്ലാബിനു മുകളിൽ ചെയ്യുന്ന പ്ലാസ്റ്ററിംഗ് M Sand ഉപയോഗിച്ച് തന്നെ ചെയ്യണം താനും.

ഇവിടെ P Sand ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തുകഴിഞ്ഞാൽ തേപ്പ് പിന്നീട് പൊട്ടിപ്പോകാനുള്ള ചാൻസ് വളരെ  കൂടുതലായിരിക്കും. 

പ്ലാസ്റ്ററിംഗ് കഴിഞ്ഞ് പ്രതലം ഏറ്റവും ചുരുങ്ങിയത് ഏഴ് മുതൽ 10 ദിവസം വരെ എങ്കിലും ക്യൂറിങ് (curing) കൊടുക്കേണ്ടത് അതിൻറെ ബലത്തിനു വളരെ അത്യന്താപേക്ഷിതമാണ്. 

ആവശ്യമായ ഘനം

ഇങ്ങനെ ഉള്ളപ്പോൾ ഭിത്തിയുടെ തേപ്പിന്റെ കനം ഏകദേശം 12 mm നും 15 mm നും ഇടയ്ക്ക് ആയിരിക്കണം. സീലിംഗ് തേപ്പ് കനം ഏകദേശം 7 mm നും 10 mm ഇടയ്ക്ക് ആയിരിക്കണം.

ഇനി എന്തൊക്കെ ആയാലും പ്ലാസ്റ്ററിങ്ങിന് സാധാരണ പാറപ്പൊടി ഒരു കാരണവശാലും ഉപയോഗിക്കുവാൻ പാടില്ല. 

കാരണം  പാറപ്പൊടി ഉപയോഗിച്ച് ചെയ്യുന്ന പ്ലാസ്റ്ററിംഗ് ചെയ്താൽ ഒരുപാട് crack കൾ ഉണ്ടാകുകയും അതിന് ബലക്ഷയം സംഭവിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

കോണ്ക്രീറ് സ്ട്രകച്ചറും ചുവരും ചേരുന്നിടത്തെ വിള്ളലുകൾ

പലപ്പോഴും പല വീടുകളിലും കാണുന്ന ഒരു കാഴ്ചയാണ് ചുവരും തറയും അല്ലെങ്കിൽ ചുവരും കോൺക്രീറ്റും തമ്മിൽ ചേരുന്ന ഇടത്ത് അത് വിള്ളലുകൾ ഉണ്ടാകുന്നു എന്നത്. 

ഇത് ഉണ്ടാവാതിരിക്കാൻ ഇങ്ങനെയുള്ള ഭാഗങ്ങൾ പ്ലാസ്റ്റർ ചെയ്യുന്നതിന് മുമ്പ്, അവിടെ 8 ഇഞ്ചിൻറെ പ്ലാസ്റ്ററിംഗ് മെഷ് ഫിക്സ് ചെയ്തതിനു ശേഷം മാത്രം പ്ലാസ്റ്ററിങ് ചെയ്യുക എന്നതാണ്.

അല്ലാത്തപക്ഷം പിന്നീട് പ്ലാസ്റ്ററിങ്ങിൽ  വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.