വിട്രിഫൈഡ് ടൈൽസ് അല്ലാതെ മികച്ച ഫ്ലോറിങ് ഓപ്ഷൻസ് ഏതൊക്കെയുണ്ട്?

ഫ്ലോറിങ്. ഒരു മുറിക്ക് ചുവര് പോലെ തന്നെ പ്രധാനമാണ് ഫ്ലോറിങ്ങും.

ഫ്ലോറിങ് എന്നു പറഞ്ഞാൽ നമ്മൾ മലയാളികളുടെ ചിന്ത ആദ്യം പോകുന്നത് വിട്രിഫൈഡ് ഓൾഡ് അല്ലെങ്കിൽ നോൺ വിട്രിഫൈഡ് ടൈൽസ് ലേക്ക് ആയിരിക്കും എന്നാൽ യാഥാർത്ഥ്യം എന്നാൽ ഇതല്ലാതെ അനവധി ഓപ്ഷൻസ് മാർക്കറ്റിൽ ലഭ്യമാണ് എന്നുള്ളതാണ്.

ഇതിൽ പലതും വിട്രിഫൈഡ് ടൈൽസ് നൽകുന്നതിലും കൂടുതൽ മനോഹാരിതയും, കംഫർട്ടും നൽകുന്നു എന്നതാണ് സത്യം.

അങ്ങനെയുള്ള വിട്രിഫൈഡ് ടൈൽസ് അല്ലാത്ത ഫ്ലോറിങ് ഓപ്ഷൻസ് ഏതൊക്കെയെന്നും, അവയിൽ  ഓരോന്നിന്റെയും രൂപ ഭംഗി, ചിലവ്, ഈട് എന്നിവയെ കുറിച്ചും ഇവിടെ വിശദമാക്കുന്നു:

1. മാർബിൾ (Marble)

 പ്രകൃതിദത്തമായ ഒരു  കല്ലാണ് മാർബിൾ.  പിങ്ക്, ഗ്രേ, വൈറ്റ് എന്നിങ്ങനെ വിവിധ നിറങ്ങളിൽ മാർബിൾ ലഭ്യമാണ്.

പരിപാലിക്കാൻ എളുപ്പമാണ്. 

നാച്ചുറൽ സ്റ്റോൺ ആയതുകൊണ്ട് തന്നെ ഇത് നല്ലതുപോലെ ഈട് നിൽക്കുന്നവയുമാണ്. തൽഫലമായി ഇത് വീടിന്റെ തറയ്ക്കുള്ള മികച്ച ഓപ്ഷനാണ്. 

എന്നിരുന്നാലും, ഇതിന്റെ മെറ്റീരിയൽ വളരെ പോറസ് ആയതുകൊണ്ട് വെള്ളം ആഗിരണം ചെയ്യാനുള്ള   ശേഷി കൂടുതലാണ്. തന്മൂലം കറകയറി പിടിയ്ക്കാനുള്ള സാധ്യതയും കൂടുതൽ ഉണ്ട്. 

അതുകൊണ്ടു കൂട്ടത്തിൽ ഗുണനിലവാരം കുറഞ്ഞ ചില കല്ലുകൾ വർഷങ്ങൾ കടന്നുപോകുമ്പോൾ നിറം മാറ്റം പ്രകടമാകുന്നതാണ്. 

വ്യത്യസ്‌ത തരം മാർബിളുകൾക്കനുസരിച്ച്, ചതുരശ്ര അടിക്ക് മാർബിൾ വില ₹ 60 മുതൽ ₹ 550 വരെ വ്യത്യാസപ്പെടുന്നു.

2. Vinyl Flooring

കുറഞ്ഞ ചെലവിൽ സ്റ്റൈലിഷ് ഓപ്ഷൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ലഭ്യമായ മറ്റൊരു ഓപ്ഷനാണ് വിനൈൽ ഫ്ലോറിംഗ്. 

ഹാർഡ് വുഡ്, സ്റ്റോൺ ഫിനിഷുകളിൽ  ഇവ ലഭ്യമാണ്. വിനൈൽ  താരതമ്യേന ചിലവു കുറഞ്ഞ ഓപ്ഷനുകളിലൊന്നാണ്. 

ഇവയിൽ തന്നെ സ്റ്റെയിൻ-റെസിസ്റ്റന്റ്, വാട്ടർ റെസിസ്റ്റന്റ് ഓപ്ഷനുകളും  അവൈലബിൾ ആണ്. 

എന്നാൽ റബ്ബറുമായി സമ്പർക്കം പുലർത്തുമ്പോൾ വിനൈലിന് നിറവ്യത്യാസം പലപ്പോഴും സംഭവിക്കാറുണ്ട്. 

വിനൈൽ ഫ്ലോറിങ്ങിന്റെ നിരക്ക് ചതുരശ്ര അടിക്ക് ₹ 25 മുതൽ ആരംഭിക്കുന്നു. മെറ്റീരിയലിന്റെ തരം അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുന്നു.

3. Hardwood Flooring

ഉയർന്ന മെയിന്റനൻസ് ചിലവ് വരുന്ന, എന്നാൽ ജനപ്രിയവുമായ ഫ്ലോറിംഗ്  മെത്തേഡ് ആണ് ഹാർഡ് വുഡ് ഫ്ലോറിംഗ്. 

ഇത് സ്ട്രിപ്പുകളായും പലകകളായും പാറ്റേണുകളിലും ഇന്ന് ലഭ്യമാണ്.  

നല്ല പരിചരണം ആവശ്യമുള്ള ഒന്നാണ് ഹാർഡ് വുഡ്  ഫ്ലോറിംഗ്.

തടിയുടെ അതേ ഫീൽ കൊടുക്കുന്ന ഈ വസ്തു അതിനാൽ തന്നെ കാഴ്ചയ്ക്ക് മനോഹരമായ ഒന്നാണ്. 

വാൽനട്ട്, ചെറി തുടങ്ങിയ വ്യത്യസ്ത പ്രകൃതിദത്ത ഷേഡുകളിൽ ഇത് ലഭ്യമാണ്. കൂടാതെ വിവിധ അലങ്കാര തീമുകൾ പൂർത്തീകരിക്കാനും കഴിയും. മറ്റ് ഓപ്ഷനുകളെ അപേക്ഷിച്ച് ഹാർഡ് വുഡ് ഫ്ലോറിംഗ് താരതമ്യേന ചെലവേറിയതാണ്. 

തടികൊണ്ടുള്ള തറയിലെ തേയ്മാനം കാരണം ചിലപ്പോൾ ശബ്ദം, ക്രീക്കുകൾ, ഞരക്കങ്ങൾ എന്നിവ ഉണ്ടാകാം എന്നത് മറ്റൊരു വസ്തുത.

4. ഗ്രാനൈറ്റ് (Granite) 

പ്രകൃതി ദത്തമായി ലഭിക്കുന്ന ഒരു കല്ലാണ് ഗ്രാനൈറ്റ്. വിവിധ നിറങ്ങളിൽ  ഇത് ലഭ്യമാണ്. 

മാർബിൾ കല്ലിന് അപേക്ഷിച്ച് ഇതിന് ഉയർന്ന ഈടും, കറ  പ്രതിരോധിക്കാനുള്ള ശേഷിയും ഉണ്ട്.  

ഇതിനാൽ തന്നെ ഇതിൻറെ പരിപാലനവും വളരെ എളുപ്പമുള്ള ഒന്നാണ്. ഏറ്റവും മികച്ച ഹൗസ് ഫ്ലോറിംഗ്  ഓപ്ഷനുകളിൽ ഒന്നാണ് ഗ്രാനൈറ്റ്. 

മെറ്റീരിയലിന്റെ തരം അനുസരിച്ച് ₹70 മുതൽ ₹ 160 വരെയാണ് ഒരു ചതുരശ്ര അടിക്ക് ഗ്രാനൈറ്റ് ഫ്ലോറിങ്ങിന്റെ നിരക്ക്.

5. കോണ്ക്രീറ് (Concrete)

സിമന്റ്, പാറകൾ, ഗ്രാനൈറ്റ് ചിപ്‌സ്, മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച്  ഉണ്ടാക്കുന്ന മിശ്രിതമാണ് കോൺക്രീറ്റ്. കോൺക്രീറ്റിൽ നിർമ്മിച്ച ഫ്ലോറിംഗ് ശക്തവും ഭംഗിയുള്ളതും ആയ ഫ്ലോറിംഗുകൾ തന്നെയാണ്.

തേയ്മാനം കാരണം ചെറിയ ചിപ്പിംഗും പോറലും ഒഴിച്ചാൽ, കോൺക്രീറ്റ് ഫ്ലോറിംഗ് വലിയ തോതിൽ കേടുപാടുകൾ പ്രതിരോധിക്കും. 

എന്നിരുന്നാലും, വിള്ളലുകളും ഗർത്തങ്ങളും ഉള്ള ഈ തറയെ ഈർപ്പം പ്രതികൂലമായി ബാധിക്കും. ചെയ്തെടുക്കാൻ ചതുരശ്ര അടിക്ക് ₹ 65 രൂപയോളം ചിലവ് വരും.

6. ലാമിനേറ്റ് (Laminate) 

 എളുപ്പത്തിൽ  ചെയ്തെടുക്കാവുന്ന ഒന്നാണ്  ലാമിനേറ്റ് ഫ്ലോറിംഗ്. ഒരു പോരായ്മ ഉള്ളതെന്തെന്നാൽ ഇത് വീണ്ടും പോളിഷ് ചെയ്തെടുക്കാൻ സാധ്യമല്ല എന്നുള്ളതാണ്. 

പാറ്റേണുകളുടെയും ഫിനിഷുകളുടെയും വൈവിധ്യം കാരണം ഫ്ലോറിംഗ് കൊണ്ട്  വീടുകളിലെ വിവിധ അലങ്കാര ശൈലികൾക്ക് നല്ലൊരു തിരഞ്ഞെടുപ്പാക്കി ഇത് മാറുന്നു. 

ലാമിനേറ്റ് ഫ്ലോറിംഗിനായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ ‘സ്ലിപ്പ്-റെസിസ്റ്റന്റ്’ തരം തന്നെ ആവശ്യപ്പെടുക ഉറപ്പാക്കുക.

ചതുരശ്ര അടിക്ക് ₹100 – ₹160 രൂപയാണ് വില (8mm ഘനം).

7. ലിനോളിയം (Linoleum) 

ലിൻസീഡ് ഓയിൽ, കോർക്ക് പൊടി, റെസിൻ തുടങ്ങിയ അസംസ്കൃത വസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ ഫ്ലോറിംഗ് മെറ്റീരിയലാണ് ലിനോലിയം. ചിലവ് കുറഞ്ഞതും, രൂപകൽപ്പനയുടെ കാര്യത്തിൽ ബഹുമുഖവുമായ ഇവ  വീടുകളിൽ വളരെ ജനപ്രിയമായ ഒരു ഓപ്‌ഷൻ ആണ്. 

എന്നിരുന്നാലും, മൃദുവായ പ്രതലത്തിൽ അശ്രദ്ധമായ ഉപയോഗത്തിൽ നിന്ന് പൊട്ടലുകൾക്കും പോറലുകൾക്കും സാധ്യതയുണ്ട്. അത്തരം കാരണങ്ങളാൽ, വീടിന്റെ തിരക്ക് കുറവുള്ള സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ഫ്ലോറിംഗ് ഉപയോഗിക്കണം.

8. റെഡ് ഓക്സൈഡ് (Red Oxide)

ചിലവ് കുറഞ്ഞ ഫ്ലോറിംഗ്   ഓപ്ഷനുകളിൽ ഒന്നാണിത്.  ഈടു നിൽക്കുന്നതും എളുപ്പത്തിൽ പരിപാലിക്കാൻ കഴിയുന്നതുമായ ഒന്നാണ് റെഡ് ഓക്സൈഡ് . എന്നിരുന്നാലും, ഈ ഫ്ലോറിംഗ്  ഇടാൻ വളരെ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, വിദഗ്ദ്ധരായ മേസൺമാർ ആവശ്യവുമാണ്.