കോൺട്രാക്ടർ – തിരഞ്ഞെടുക്കാൻ ഇത് അറിഞ്ഞിരിക്കാം

നമ്മൾ ഒരു വീട് വെയ്ക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ കേൾക്കുന്ന ഒരു സ്ഥിരം വാക്കാണ് “സ്ക്വയർ ഫീറ്റ് റേറ്റ്”. നമ്മുടെ നാട്ടിൽ ഒട്ടുമിക്ക കോൺട്രാക്ടർ മാരും ബിൽഡർ മാരും നമ്മുടെ പ്ലാൻ നോക്കിയ ശേഷം ഇത്ര രൂപ സ്ക്വയർ ഫീറ്റിന്, ഈ വീട് ചെയ്തു തരാം എന്നൊക്കെ പറയാറില്ലേ? അതാണ് സംഗതി.

Sq.ft ന് 1000 മുതൽ 3000 വരെ സാധാരണ വീടുകൾക്കും അതിനു മുകളിലേക്ക് luxury വീടുകൾക്കും builders ചാർജ് ചെയ്യുന്നുണ്ട്.

അവർക്ക് ഈ വീടിന്റെ നിർമ്മാണത്തിൽ എത്ര രൂപ ചെലവാകും + അവരുടെ ലാഭം = ഈ കിട്ടുന്ന തുകയെ നിങ്ങളുടെ വീടിന്റെ plan ഏരിയ കൊണ്ടു ഡിവൈഡ്‌ ചെയ്യുമ്പോൾ കിട്ടുന്ന തുകയാണ്
Sq.ft cost.

നിങ്ങളുടെ വീടിന്റെ പ്ലാനുമായി നിങ്ങൾ ഒരു കോൺട്രാക്ടർ സമീപിക്കുമ്പോൾ ടോട്ടൽ ഏരിയ മാത്രം നോക്കി അയാൾ നിങ്ങളോട് 2000 രൂപ /sq. ft പറഞ്ഞു എന്നിരിക്കട്ടെ.

നിങ്ങൾ അയാളോട് break-up ചോദിക്കുക. Break-up എന്നാൽ ഈ project ലെ ഓരോ work നും എത്ര രൂപ വെച്ചാണ് അയാൾ ചാർജ് ചെയ്യുന്നത്, അയാളുടെ ലാഭം എത്രയാണ്, GST ബിൽ ആണോ, tax ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ്. ഈ ചോദ്യത്തോട് കൂടി മിക്കവാറും അയാൾ ഒഴിഞ്ഞു പോയേക്കാം.

ലാഭം എത്രയാണെന്ന് പറയാൻ പലരും മടിക്കും. പക്ഷേ മനസിലാക്കുക, നിങ്ങളുടെ വീട് പണിയുമ്പോൾ കോൺട്രാക്ടർ ക്ക് എത്ര രൂപ ലാഭം കിട്ടും എന്നറിയാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്.

പണം കൊടുക്കുന്ന നിങ്ങൾക്ക് അതറിയാൻ ഉള്ള അവകാശം നിഷേധിക്കപ്പെടുകയാണെങ്കിൽ അതിനർത്ഥം അവർ നിങ്ങളുടെ കയ്യിൽ നിന്നും അമിത ലാഭം ഈടാക്കുന്നു എന്നുള്ളതാണ്.

ഈ 2000 രൂപ നിരക്കിൽ നിങ്ങൾക്ക് പണിയേണ്ടത് ഒരു 1500 sq.ft വീടാണെങ്കിൽ 30 ലക്ഷം രൂപ നിങ്ങൾ നൽകേണ്ടി വരുമല്ലോ. നിങ്ങളുടെ budget 25 ലക്ഷം ആണെങ്കിൽ അവർ പറയും മെറ്റീരിയൽ ക്വാളിറ്റി കുറയ്ക്കേണ്ടി വരുമെന്ന്.

കോണ്ട്രാക്ടറെ കാണുവാൻ പോകുമ്പോൾ വീടിന്റെ പ്ലാനിനൊപ്പം നിങ്ങൾ ഒരു work sequence budget estimate chart കൂടി കൊണ്ടു പോകുക.

ഈ ചാർട്ടിൽ ഓരോ work നും കോണ്ട്രാക്ടർ ചാർജ് ചെയ്യുന്ന ഏകദേശ amount എഴുതി തരാൻ ആവശ്യപ്പെടുക. ഈ സ്റ്റേജിൽ നിങ്ങൾ കോണ്ട്രാക്ടർ നോട് സ്ക്വയർ ഫീറ്റ് റേറ്റ് ചോദിക്കേണ്ടതില്ല.

അയാൾ മുൻപ് പണിത വീടുകളുടെ sq ft റേറ്റ് നമുക്ക് ആവശ്യവുമില്ല. ഓരോ വീടും വ്യത്യസ്തമാണല്ലോ, ഓരോ clients ന്റെ ആവശ്യങ്ങളും. So, കോണ്ട്രാക്ടർ സ്ഥിരം വാങ്ങുന്ന റേറ്റ് അറിഞ്ഞിട്ടും നമുക്ക് വലിയ കാര്യമൊന്നുമില്ല.

എന്താണ് വർക്ക്‌ സീക്വൻസ് ചാർട്ട് ?

നിങ്ങളുടെ വീടിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള ഓരോ വർക്ക്‌ തരം തിരിച്ച് എഴുതിയ ഒരു ലിസ്റ്റ് ആണിത്.

  • ഫൌണ്ടേഷൻ
    • ലാൻഡ് ക്ലിയറിങ്
    • ലേ ഔട്ട് മർക്കിങ്
    • എസ്ക്കവേഷൻ
    • PCC
    • ബേസ് ഫൗണ്ടേഷൻ
    • ബെൽറ്റ് കോണ്ക്രീറ്റ്
  • Joinery works (തടിപ്പണി)
    • doors
    • windows
    • wardrobes
    • kitchen cabinets
    • door locks

★മോഡുലാർ കിച്ചൻ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതു വേറേ ലിസ്റ്റ് ചെയ്യുക.

  • Mason works (ചുമരുകൾ)
    • ബ്ലോക്ക്‌ വർക്ക്‌
    • പ്ലാസ്റ്ററിങ്
    • ഫ്ലോർ കോൺക്രീറ്റ്
    • സ്റ്റെയർകേസ്
    • പില്ലർ കോൺക്രീറ്റ്
  • Lintel (ലിന്റൽ)
  • സ്ലാബ് കോൺക്രീറ്റ് (വാർപ്പ്)
    • ഷട്ടറിങ് (തട്ട്)
    • ബീം കോൺക്രീറ്റ്
    • ഷട്ടർ റിമൂവൽ
    • ക്യൂറിങ്
  • ഇലക്ട്രിക്കൽ വർക്സ്
    • conduiting
    • വയറിങ്
    • മെയിൽ ബോർഡ്‌
    • ഔട്ട്പുട്ട് പോയ്ന്റ്സ്
    • സ്വിച്ചസ് /പ്ലഗ് പോയ്ന്റ്സ്
    • ലൈറ്സ് /ഫാൻ
  • പ്ലംബിങ് വർക്ക്‌
    • കിണർ
    • സെപ്റ്റിക് ടാങ്ക്
    • വേസ്റ്റ് വാട്ടർ ടാങ്ക്
    • മഴവെള്ള ടാങ്ക്
    • ഓവർഹെഡ് ടാങ്ക്
    • പൈപ്പ്ലൈൻസ്
    • പൈപ്പ് ഫൈറ്റിങ്സ്/WC/സിങ്ക് /വാഷ് ബസിനസ്
  • ഫ്ളോറിങ്
    • ബാത്റൂം / റൂഫ് വാട്ടർപ്രൂഫിങ്
    • ഫ്ലോർ ടൈൽസ്
    • കിച്ചൻ കൗണ്ടർ
    • ഔട്ഡോർ ഇന്റർലോക്ക് ഫ്ളോറിങ്
  • ഫർണിച്ചർ
    • നിങ്ങൾക്ക് ആവശ്യമുള്ള ഒരു furniture ലിസ്റ്റ്
  • പെയിന്റിംഗ്
    • വൈറ്റ് സിമന്റ്‌
    • പുട്ടി /പ്രിമെർ /ഫൈനൽ കോസ്റ്റ്
    • വുഡ്/ഫർണിച്ചർ പെയിന്റ്
    • ഗേറ്റ്/ഗ്രില്ല്
  • ബൗണ്ടറി വാൾ (മതിൽ)
  • മെയിൽ ഗേറ്റ്

ഇങ്ങനെ 1 മുതൽ 12 വരെയുള്ള കാര്യങ്ങളിൽ എത്ര രൂപയാണ് നിങ്ങൾ നൽകേണ്ടത് എന്നു പ്രത്യേകം എഴുതി നൽകാൻ കോണ്ട്രാക്ടറോട് ആവശ്യപ്പെടുക. ഇതിൽ നിങ്ങൾക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കുവാൻ ഉണ്ടെങ്കിൽ അതാവാം. ഓരോ വർക്കിലും അയാളുടെ profit മാർജിൻ എത്രയാണെന്ന് കൃത്യമായി രേഖപ്പെടുത്തണം എന്ന് നിങ്ങൾക്ക് ആവശ്യപ്പെടാം.

അങ്ങനെ 12 വർക്കിനും കൂടി കോണ്ട്രാക്ടർ എഴുതി നൽകുന്ന ആകെ തുക നിങ്ങളുടെ മനസ്സിൽ ഉള്ള ബഡ്ജറ്റുമായി മാച്ച് ചെയ്യുന്നുണ്ടോ എന്നു നിങ്ങൾ തന്നെ ചെക്ക് ചെയ്യുക.

ഇങ്ങനെ 3-4 കോണ്ട്രാക്ടർമാരുടെ കയ്യിൽ നിന്നു breakup ലഭിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ മനസിലാകും ഏതു കോണ്ട്രാക്ടർ ഏതു work നാണ് അധികം ചാർജ് ചെയ്യുന്നത് എന്ന്.

ഒരു വീട് പണിയാൻ ഒരൊറ്റ കോണ്ട്രാക്ടർ തന്നെ വേണം എന്ന് നിർബന്ധമോ നിയമമോ ഒന്നുമില്ല. ഏതു പണിയും ആർക്കും കൊണ്ട്രാക്ട് നൽകുവാൻ നിങ്ങൾക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. നിങ്ങളുടെ പണം എവിടെയൊക്കെ സേവ് ചെയ്യാം എന്ന് നിങ്ങൾക്ക് തന്നെ കണ്ടു പിടിക്കാൻ കഴിയും.

നിങ്ങൾക്ക് construction നെ പറ്റി വലിയ ധാരണയൊന്നും ഇല്ലെങ്കിൽ പോലും അതിൽ അപമാനമോ കുറവോ ഒന്നുമില്ല. വീട് പണിയുന്നത് വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ല. ഒരു വീട് വെച്ചു കഴിയുമ്പോൾ നിങ്ങൾക്ക് അതു മനസിലാകും. അടുത്ത കാലത്തു വീട് വെച്ച സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കിൽ അവരോട് വിശദമായി ചർച്ച ചെയ്യുക. അവർക്ക് നിങ്ങളെ ഒരുപാട് സഹായിക്കാൻ കഴിയും. അവർക്ക് പറ്റിയ തെറ്റുകളും അബദ്ധങ്ങളും അതു സംഭവിക്കാതിരിക്കാനുള്ള മുൻവഴികളും അവർ നിങ്ങൾക്ക് പറഞ്ഞു തരും.