Part 1 -അടിത്തറയുടെ അടിസ്ഥാനം അറിഞ്ഞിരിക്കാം

വിവിധ തരം ഫൗണ്ടേഷനുകളും അവയുടെ പ്രതേകതകളും മനസിലാക്കാം

Rubble foundation

കരിങ്കൽ കൊണ്ടുള്ള അടിത്തറ നമ്മൾ ചെറുപ്പം മുതലേ കണ്ടു വരുന്ന ഒരു ഫൗണ്ടേഷൻ രീതിയാണ് റബിൾ ഫൗണ്ടേഷൻ അല്ലെങ്കിൽ കരിങ്കൽ കൊണ്ടുള്ള ഫൗണ്ടേഷൻ രീതി.
കല്ലുകൾ ക്രമാനുസതമായി അടുക്കി വെച്ചു കൊണ്ട് നിർമ്മിക്കുന്ന ഒരു ഫൗണ്ടേഷൻ രീതിയാണിത്. വലിയ പാറക്കല്ലുകൾ പടിപടിയായി നിശ്ചയിച്ച അളവിൽ ക്രമീകരിച്ച് നിർമ്മിക്കുന്ന രീതിയാണിത്. കുറഞ്ഞത് രണ്ട് അടി താഴ്ചയിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. വിടവുകൾ വളരെ കുറവുള്ള രീതിയിൽ നന്നായി ചേർത്ത് വെച്ചാണ് കല്ലുകൾ അടുക്കുന്നത്.

അടിത്തറയ്ക്ക് മുകളിലായി അഥവാ നിരപ്പായ ഭൂമിയ്ക്ക് മുകളിലായാണ് വീടിന്റെ തറയ്ക്ക് സ്ഥാനം. തറപ്പണിയ്ക്ക് കൂടുതൽ ബലം കിട്ടുവാനായി കോൺഗ്രീറ്റ് അല്ലെങ്കിൽ സിമൻറ് മണൽ മിക്സ്‌ ചെയ്ത മിക്സ്ചർ ജോയിൻറ് കളിൽ ഉപയോഗിക്കാറുണ്ട്. രണ്ടടിയോളം വീതിയിലും താഴ്ചയിലും അസ്ഥിവാരം കീറി അതിനുള്ളിൽ നിന്നും ഭൂമിയുടെ നിരപ്പിലേക്ക് കെട്ടിപ്പൊക്കുന്ന ഈ കരിങ്കൽ കെട്ടിലേയ്ക്ക് അവശ്യാനുസരണം ജലവും മണ്ണും ഉപയോഗിച്ച് തരിപ്പിയ്ക്കുന്നു. ഇതിലൂടെ കരിങ്കൽ കെട്ടിന് കൂടുതൽ ബലമേകുന്നു.

ചിലയിടങ്ങളിൽ കരിങ്കല്ലിന് പകരം
വെട്ടുകല്ല് (ചെങ്കല്ല് ) ഉപയോഗിയ്ക്കാറുണ്ട്. അത് ചെങ്കല്ലിന്റെ ലഭ്യതയും ഉറപ്പും അനുസരിച്ചാണെന്ന് മാത്രം.

വീടിൻറെ ഭിത്തികളുടെ ലോഡ് താങ്ങാവുന്ന രീതിയിൽ ഭിത്തികൾ വരുന്ന ഭാഗത്തിന് താഴെയാണ് തറ നീളത്തിൽ പണിയുന്നത് സാധാരണ 20 സെൻറീമീറ്റർ ഭിത്തിക്ക് 45 സെന്റിമിറ്റർ വീതിയിലായിരിക്കും തറ പണിയുന്നത്. ഇതിനു മുകളിൽ കോൺക്രീറ്റ് ബെൽറ്റ് വാർക്കുന്നത് വീടിന് സെറ്റിൽമെൻറ് ഉണ്ടാകുന്നത് തടയാനായിട്ട് സാധിക്കും. അതിനൊപ്പം തന്നെ വീടിനെ ചിതലിൽ നിന്നും സംരക്ഷിയ്ക്കുവാൻ കോൺക്രീറ്റ് ബെൽറ്റ്‌ സഹായകമാണ്.

Pillar footing foundation


വീടിൻറെ ഭിത്തികളുടെ മൂലകളിലും ജോയിന്റുകളിലും കോൺക്രീറ്റ് പില്ലറുകൾ ഉണ്ടാക്കിയും ഈ പില്ലറുകളുടെ താഴെ ലോഡ് വ്യാപിപ്പിക്കുന്ന തരത്തിൽ കോൺഗ്രീറ്റ് അടിത്തറകൾ ഉണ്ടാക്കുന്ന രീതിയാണ് ഇത്തരം ഫൗണ്ടേഷൻ രീതിയിലുള്ളത്. ഉദാഹരണമായി 20 മുതൽ 30 വരെ വ്യാസമുള്ള പില്ലറുകൾക്ക് 150 സെൻറീമീറ്റർ വീതിയും 150 സെൻറീമീറ്റർ മീറ്റർ നീളവുമുള്ള ഫൗണ്ടേഷൻ ഉണ്ടാകുന്നത് സാധാരണമാണ്.
പില്ലറുകളുടെ താഴ്ച മണ്ണിന്റെ ഘടനയ്ക്ക് അനുസരിച്ച് കൂടിയും കുറഞ്ഞും വരാവുന്നതാണ്.

അതിനുശേഷം ഈ എല്ലാ ഫൗണ്ടേഷനുകളും പ്ലിന്ത് ഭീമുകൊണ്ട് പരസ്പരം ബന്ധിപ്പിക്കും. പ്ലിന്ത് ഭീം എല്ലാ ഭിത്തികളുടെയും ഭാരം മേൽപ്പറഞ്ഞ കോൺക്രീറ്റ് അടിത്തറകളിലേയ്ക്ക് വിതരണം ചെയ്യുന്നു. റബിൾ ഫൗണ്ടേഷനെ അപേക്ഷിച്ച് അല്പം ചിലവേറിയ രീതിയാണിത്.

Raft foundation or strip foundation

വളരെ ലൂസായ മണ്ണുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ് പില്ലർ സ്ഥാപിയ്ക്കുന്നത് പ്രായോഗികവും പ്രയോജനം ചെയ്യാത്തതുമായിരിക്കും. ഇങ്ങനെയുള്ള സ്ഥലങ്ങളിലാണ് റാഫ്റ്റ് ഫൗണ്ടേഷൻ ഗുണം ചെയ്യുന്നത്. ഓരോ പില്ലറുകൾക്കും താഴെ വെവ്വേറെ കോൺക്രീറ്റ് അടിത്തറകൾക്ക് പകരം മൊത്തമായും ഒരു കോൺക്രീറ്റ് അടിത്തറ ഉണ്ടാക്കുന്ന രീതിയാണ് റാഫ്റ്റ് ഫൗണ്ടേഷനിൽ ചെയ്യുന്നത്. എന്നിട്ട് ഈ അടിത്തറയിലൂടെ വരുന്ന പില്ലറുകൾ പ്ലിന്ത് ഭീം ഉപയോഗിച്ച് ബന്ധിപ്പിക്കുന്നതാണ്.

Pile foundation

വളരെ മോശമായ മണ്ണുള്ളിടത്ത് അഥവാ ചതുപ്പുനിലങ്ങളിലും റാഫ്റ്റ് ഫൗണ്ടേഷൻ പണിയാൻ സാധിക്കാത്ത സ്ഥലങ്ങളിലുമാണ് ഈ രീതി ഉപയോഗിക്കുന്നത്. ഇതിന് കോൺക്രീറ്റ് പൈലുകൾ തടികൊണ്ടുള്ള വുഡൻ പൈലുകൾ അതുപോലെ സ്റ്റീൽ (H) പൈലുകൾ എല്ലാം ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാറുണ്ട്.

castine place pile- കൾ എന്നത് വലിയ ദ്വാരങ്ങൾ ഉണ്ടാക്കുകയോ കനംകുറഞ്ഞ സ്റ്റീൽ പ്ലേറ്റുകൾ ഉപയോഗിച്ച് താഴ്ച്ചയിലുള്ള ദ്വാരങ്ങൾ ഉണ്ടാക്കുകയോ ചെയ്തിട്ട് ഉള്ളിലുള്ള മണ്ണെല്ലാം എടുത്തുമാറ്റി വ്യാപ്തത്തിന് അനുസരിച്ചുള്ള സ്റ്റീൽ ള്ളിൽ കടത്തി വെച്ച് കോൺക്രീറ്റ് കൊണ്ട് ഫിൽ ചെയ്യുന്ന രീതിയാണിത്. സാധാരണ വീടുകളിൽ വളരെ വിരളമായി ഉപയോഗിക്കുന്ന ഒരു തരം രീതിയാണിത്. ഇതിൽ മർമ്മ പ്രധാനമായും എടുത്തു പറയേണ്ടത് വുഡൻ പൈലുകളെ ചിതലിൽ നിന്നും സംരക്ഷിയ്ക്കുവാനുള്ള മുൻകരുതലുകൾ എടുക്കുന്ന പോലെത്തന്നെ കോൺക്രീറ്റ് പൈലുകളിൽ ഉപയോഗിയ്ക്കുന്ന സ്റ്റീലുകൾ തുരുമ്പു രഹിതവും ഗുണമേന്മയേറിയതും ആതിരിയ്ക്കണം. ഒരു കോൺക്രീറ്റ് പൈലിന് രണ്ടായിരത്തി ഇരുന്നൂർ രുപയോളം വില വരുന്നുണ്ട്.

ഈ നാലുതരം ഫൗണ്ടേഷൻ രീതികളാണ് സർവ്വ സാധാരണയായി ഉപയോഗിയ്ക്കാറുള്ളത്.

ഇനി നിങ്ങളുടെ വീടിൻറെ ഭാരവും നിങ്ങളുടെ വീടിൻറെ ഘടനയും അനുസരിച്ച് ഏതു തരം ഫൗണ്ടനേഷനാണ് വേണ്ടതെന്ന് നിങ്ങൾക്ക് തന്നെ രൂപകല്പന ചെയ്യാവുന്നതാണ്.

Credit – Zain Muhammed