വീടിന്റെ വാട്ടർ പ്രൂഫിങ്‌ നടത്തുമ്പോൾ ശ്രദ്ധിക്കാം

നിലവിൽ എല്ലാ പണിയും കഴിഞ്ഞ വീടുകളുടെ വാട്ടർ പ്രൂഫ് രീതികളെ കുറിച്ച് വിശദീകരിക്കാം.

  • നമ്മുടെ വീട് വെയിലിനും മഴക്കും exposed ആണ്. വെയില് കൊള്ളുമ്പോൾ കോൺക്രീറ്റ് വികസിക്കും. തണുക്കുമ്പോൾ വീണ്ടും സങ്കോചം ഉണ്ടാകുന്നു. ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ കോൺക്രീറ്റിൽ വിള്ളലുകൾ രൂപപ്പെടും. ഇൗ വിള്ളൽ വഴി വെള്ളം ആകത്ത് കയറുന്നു. ഇങ്ങനെ ആണ് കാലപ്പഴക്കം കൊണ്ടുള്ള ലീക്ക് ഉണ്ടാകുന്നത്.
  • Structural ആയ എന്തെങ്കിലും അപാകത ഉണ്ടെകിലും ലീക്ക് വരാം. ഇത് മിക്കവാറും ജോയിന്റ് ഉള്ള ഭാഗത്ത് ആയിരിക്കും കൂടുതൽ. ചില പ്രത്യേക ഡിസൈനുകൾ തന്നെ ലീക്ക് വരാൻ സാധ്യത ഉള്ളത് ആണ്. (ഇത്തരം ഡിസൈൻ ചെയ്യുമ്പോൾ തന്നെ വാട്ടർ പ്രുഫിങ് പ്ലാൻ ചെയ്യണം).
  • Building movements/settlement ഇതൊക്കെ കാരണം ക്രാക്കുകൾ ഉണ്ടാവുകയും അതിലൂടെ ലീക്ക് ഉണ്ടാവുകയും ചെയ്യാം
  • വീട് renovation ചെയ്യുന്ന സമയത്ത് എക്സ്റ്റൻഷൻ ചെയ്യുമ്പോൾ ശരിയായ രീതിയിൽ ജോയിന്റ് anchoring ചെയ്ത് കോൺക്രീറ്റ് ചെയ്യണം. കൂടാതെ ജോയിന്റ് sealant ഉപയോഗിച്ച് സീല് ചെയ്യണം.

പരിഹാരങ്ങൾ

  • പണി കഴിഞ്ഞ വീടിന്റെ വാട്ടർ പ്രൂഫ് ചെയ്യുന്നതിന് വീടിന്റെ പഴക്കം, മുകളിലെ പരുക്കൻ കൊടുത്തതിന്റെ ബലം തുടങ്ങിയ ഘടകങ്ങൾ നോക്കണം.
  • Plastering തീരെ ദുർബലമാണെന്ന് കണ്ടാൽ അത് മൊത്തം പൊട്ടിച്ച് കളഞ്ഞ് വാട്ടർ പ്രൂഫ് ചെയ്തത് പിന്നീട് plastering ചെയ്യാം. ഫ്രഷ് കോൺക്രീറ്റ് വാട്ടർ പ്രൂഫ് ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ രീതിയിലും ഇങ്ങനെ water proofing ചെയ്യാം.
  • മുകളിലെ plastering നല്ല ബലം ഉണ്ടെകിൽ വിള്ളലുകൾ അടച്ച് അതിനു മുകളിൽ elasticity ഉള്ള acrylic Coating, അല്ലെങ്കിൽ polyurethane coating കൊടുക്കാം. ചൂടിന് അനുസരിച്ച് ഇത് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് കൊണ്ട് ഇൗ കോടിംഗ് പോട്ടില്ല. Polyurethane based ആയ കോടിങ്ങ് ഉള്ളിലെ ചൂട് 30% വരെ കുറക്കും.
  • ജോയിന്റ് വഴി ഉള്ള ലീകുകൾ ജോയിന്റ് expose ചെയ്തത് നന്നായി പഴുക്ക് ചെയ്തത് വാട്ടർ പ്രൂഫ് ചെയ്യണം. ജോയിന്റിൽ ലീക്ക് വന്നാൽ വീണ്ടും വീണ്ടും അവിടെ കോൺക്രീറ്റ് ചെയ്യുകയും,. പ്ലാസ്റ്റർ ചെയ്യുകയും ചെയ്താൽ ലീക്ക് മാറില്ല. കൂടുകയെ ഉള്ളൂ. Elasticity ഉള്ള products തന്നെ ഉപയോഗിക്കണം.

Credit – Aravindakshan