വീട് നിർമ്മാണത്തിലെ അനുകരണവും ദോഷങ്ങളും.

വീട് നിർമ്മാണത്തിലെ അനുകരണവും ദോഷങ്ങളും.ആഡംബരം നിറഞ്ഞ വീടുകൾ നമ്മുടെ നാട്ടിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തീർച്ചയായും ചിന്തിക്കേണ്ട ഒരു കാര്യമാണ് ബഡ്ജറ്റിൽ ഒതുക്കി തന്നെയാണോ വീട് നിർമ്മിച്ചിട്ടുള്ളത് എന്നത്.

പലപ്പോഴും തൊട്ടടുത്ത വീട് കണ്ട് സ്വന്തം വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോഴാണ് അത് ഭാവിയിൽ വലിയ കടക്കെണിയിൽ കൊണ്ടെത്തിക്കുന്നത്.

പണ്ടുകാലത്ത് താമസിക്കാനുള്ള ഒരിടം എന്ന രീതിയിൽ മാത്രം നിർമ്മിച്ചിരുന്ന നമ്മുടെ നാട്ടിലെ വീടുകൾ ഇന്ന് അനുകരണത്തിന്റെയും ആഡംബരത്തിന്റെയും പര്യായങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

പലരും സ്വന്തം കൈവശം പണമുണ്ടോ എന്ന കാര്യം ചിന്തിക്കാതെ ബാങ്കുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുക്കുകയും വലിയ വീടുകൾ പണിത ശേഷം പിന്നീട് പണം തിരിച്ചടിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന അവസ്ഥ കുറവല്ല.

നിർമ്മാണത്തിലെ അനുകരണം ഉണ്ടാക്കിവയ്ക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീട് നിർമ്മാണത്തിലെ അനുകരണവും ദോഷങ്ങളും മനസ്സിലാക്കാം.

അനുകരണം ചില കാര്യങ്ങളിൽ നല്ലതാണ് എങ്കിലും ആഡംബരത്തിന്റെ കാര്യത്തിൽ അവ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്.

പ്രത്യേകിച്ച് വീട് നിർമ്മാണത്തിന്റെ കാര്യത്തിൽ. തങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി കയ്യിലുള്ള പണം ഉപയോഗിച്ച് എങ്ങിനെ വീട് നിർമ്മിക്കാം എന്നതാണ് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യം.

ഈയൊരു കാര്യത്തിൽ മാത്രമല്ല വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ ഘടന,കാലാവസ്ഥ എന്നിവയുടെ കാര്യത്തിലും അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.

എവിടെയെങ്കിലും കണ്ട ഒരു വീടിന്റെ മോഡൽ മനസ്സിൽ വച്ച് തങ്ങളുടെ പ്ലോട്ടിൽ അത് ചെയ്തെടുക്കണമെന്ന ചിന്ത അത്ര നല്ലതല്ല.

കാരണം ചതുപ്പ് നിലങ്ങൾ, വെള്ളം കയറുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം വീട് നിർമ്മിക്കുന്നതിന് പല പരിമിതികളും ഉണ്ട്.

മണ്ണിന് ആവശ്യത്തിന് ബലമില്ലാത്ത സ്ഥലങ്ങളിൽ അമിതഭാരം അടിത്തറയിലേക്ക് നൽകിക്കൊണ്ട് നിർമ്മിക്കുന്ന വീടുകൾ അപകടം വരുത്തിവയ്ക്കും. ഇതേ രീതിയിലാണ് വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ വീട് വയ്ക്കുമ്പോഴും സംഭവിക്കുന്നത്.

മഴക്കാലത്ത് വെള്ളം കയറാനുള്ള സാധ്യത ഇത്തരം ഭാഗങ്ങളിൽ കൂടുതൽ ആയതുകൊണ്ട് തന്നെ അതിന്റെ പരിമിതി മനസ്സിലാക്കി വേണം വീട് നിർമ്മാണത്തിനുള്ള പ്ലാൻ തിരഞ്ഞെടുക്കാൻ.

അടിത്തറയ്ക്ക് ബലം നൽകുന്നതിന് വേണ്ടി പൈൽ ഫൗണ്ടേഷൻ പോലുള്ള രീതികൾ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും ഇത് വളരെയധികം ചിലവേറിയ കാര്യങ്ങളാണെന്ന് ഒരിക്കലും മറക്കേണ്ട.

പ്രകൃതിയെ നോക്കി വീട് നിർമ്മിക്കണം.

തോന്നിയ രീതിയിൽ വീട് വയ്ക്കാൻ പ്രകൃതി ഒരിക്കലും അനുകൂലമായ സാഹചര്യം നൽകണമെന്നില്ല. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള പ്ലാൻ നോക്കി വീട് നിർമിച്ചില്ല എങ്കിൽ ഭാവിയിൽ അവയെ അതിജീവിക്കുക എളുപ്പമുള്ള കാര്യമല്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ നാട്ടിൽ മഴക്കാലം ഉണ്ടാക്കി വയ്ക്കുന്ന പ്രളയങ്ങൾ തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.

ഗൂഗിൾ,ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ കാണുന്ന ഫ്രീ പ്ലോട്ട് ഡിസൈനുകൾ ഡൗൺലോഡ് ചെയ്ത് അതനുസരിച്ച് വീട് നിർമ്മിക്കാൻ ഒരുങ്ങുന്നവർ ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.

ബാഹ്യ ഭംഗിക്ക് പ്രാധാന്യം നൽകി നിർമ്മിക്കുന്ന പല വീടുകളിലും അകത്തെ സൗകര്യക്കുറവ് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

അതുകൊണ്ടുതന്നെ ആവശ്യങ്ങൾ മനസ്സിലാക്കി വീട്ടിനകത്തെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഒരു വീട് നിർമ്മിക്കാനായി ശ്രദ്ധിക്കുക.

ബഡ്ജറ്റിന് പുറത്തേക്ക് പോകുന്ന രീതിയിലുള്ള പ്ലാനുകൾ പാടെ ഒഴിവാക്കാനായി ശ്രദ്ധിക്കുക. മറ്റുള്ളവർ നിർമ്മിച്ച വീട് കണ്ട് അത് അനുകരിച്ചുകൊണ്ട് സ്വന്തം വീട് നിർമ്മിച്ചാൽ സ്വന്തം കുഴി സ്വന്തമായി കഴിക്കുന്നതിനു തുല്യമാണെന്ന കാര്യം ഓർമ്മയിൽ ഇരിക്കട്ടെ.

വീട് നിർമ്മാണത്തിലെ അനുകരണവും ദോഷങ്ങളും മനസ്സിലാക്കി അവ തിരഞ്ഞെടുക്കണോ വേണ്ടായോ എന്ന കാര്യം തീരുമാനിക്കാം.