സെപ്റ്റിക് ടാങ്ക്: പ്ലോട്ട് ചെറുതാണെങ്കിൽ അതിരിൽ നിന്ന് വിടേണ്ട ദൂരത്തിനു ഇളവുണ്ടോ??

റെഡിമെയ്ഡ് vs RCC സെപ്റ്റിക് ടാങ്ക്

ഒരു വീടിന് ഏറെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സെപ്റ്റിക് ടാങ്ക് എന്നുള്ളത്. 

വീടിനു പുറകിൽ ആരുമറിയാതെ കുഴിച്ചിടുന്ന ഒരു വസ്തുവാണ് ഇത് എങ്കിലും ഇതിൻറെ പ്രവർത്തനത്തിൽ ഒരു ചെറു തടസ്സം മതി വീടിൻറെ മുഴുവൻ സ്വസ്ഥതയും നശിക്കാൻ. 

അതിനാൽ തന്നെ ഏറെ ശ്രദ്ധയും പക്വതയോടും കൂടി വേണം സെപ്റ്റിക് ടാങ്കിന്റെ നിർമ്മാണ മേൽനോട്ടം നടത്താൻ. മാലിന്യം ശേഖരിക്കുന്ന ഇടമായതിനാൽ തന്നെ സ്ഥാനം നിർണയിക്കുന്നതിൽ സർക്കാറിനും ഏറെ നിയമങ്ങളും ബാധകമാണ്.

ടാങ്കിന് സ്ഥാനം നിർണയിക്കുമ്പോൾ സ്വന്തം സ്ഥലത്തുള്ള ഉള്ള കിണറിൽ നിന്നും അതുപോലെ അയൽക്കാരുടെ കിണറിൽ നിന്നും എത്ര അകലം വേണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതുപോലെ തന്നെ സ്ഥലത്തിന്റെ അതിരിൽ നിന്നും വിടേണ്ട ദൂരവും നിർദ്ദിഷ്ടമാണ്. എന്നാൽ എപ്പോഴും നമുക്കിത് സാധ്യമാകുമോ? ആകെയുള്ളത് ചെറിയ ഒരു സ്ഥലമാണെങ്കിൽ അതിൽനിന്നും ഈ പറഞ്ഞ അളവുകൾ വിടുക എന്നുള്ളത് എത്രത്തോളം പ്രായോഗികമാണ്?

അതുപോലെ തന്നെ നമുക്ക് പലപ്പോഴും ആശയകുഴപ്പം വരുന്ന കാര്യമാണ് സെപ്റ്റിക് ടാങ്ക് നിർമിക്കാനായി ഉപയോഗിക്കുന്ന മെറ്റീരിയൽനെപ്പറ്റി. ഓരോ മെറ്റീരിയലിനും അതിൻറെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. 

ഇവ എന്തെല്ലാം എന്ന് മനസ്സിലാക്കി നമ്മുടെ ആവശ്യത്തിനും സൗകര്യത്തിനും ചേരുന്ന രീതിയിൽ നിർണയിക്കുക എന്നുള്ളത് ഏറെ അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇന്ന് ചർച്ച ചെയ്യുന്നത്:

PVC vs RCC സെപ്റ്റിക് ടാങ്ക്

പരമ്പരാഗതമായി bricks വെച്ച് ഉണ്ടാക്കുന്ന സെപ്റ്റിടാങ്ക് കൂടാതെ റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകൾ ഉണ്ട്. 

ഇന്ന് മാർക്കറ്റിൽ റെഡിമെയ്ഡ് PVC  സെപ്റ്റിടാങ്ക് കളും, RCC സെപ്റ്റിക്  ടാങ്കുകൾകളും കിട്ടുവാൻ ഉണ്ട്.  

ഈ റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് ഉറപ്പുള്ളതും ആദായകരവുമാണ് എന്നതാണ് സത്യം. ഉപയോഗിക്കാൻ എളുപ്പവും ഭാരക്കുറവും, വിലക്കുറവും പിവിസി സെപ്റ്റിക്  ടാങ്കുകൾക്കാണ്. 

എന്നാൽ ഈട് നിൽക്കുന്നത് RCC സെപ്റ്റിക് ടാങ്കുകൾ ആണ്. 

വിടേണ്ട ദൂരത്തിൽ ഇളവുണ്ടോ?

വസ്തുവിൻറെ അതിരിൽ നിന്നും 1.2m  ഡിസ്റ്റൻസ് കൊടുത്തുകൊണ്ട് വേണം സെപ്റ്റിടാങ്ക് നിർമ്മിക്കേണ്ടത്. 

എന്നാൽ ചെറിയ പ്ലോട്ട് ആണെങ്കിൽ വസ്തുവിൻറെ അതിരിൽ നിന്നും 0.3m  അല്ലെങ്കിൽ ഒരടി ഡിസ്റ്റൻസ് ഇട്ടു കൊണ്ട് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനുള്ള പ്രൊവിഷൻ ഉണ്ട്. 

എന്നാൽ കിണറിൽ നിന്നും സെപ്റ്റിക് ടാങ്കിന് ഏഴര മീറ്റർ അകലം വിടണം എന്ന നിയമത്തിന് ഒരു ഇളവുമില്ല. ശ്രദ്ധിക്കുക, 

കിണറിൻറെ ഔട്ട് നിന്നുമാണ് ഏഴര മീറ്റർ മിനിമം ഡിസ്റ്റൻസ് സെപ്റ്റിടാങ്കിലേക്ക് വേണം എന്ന് പറയുന്നത്.  

നമ്മുടെ പ്ലോട്ടിൽ ഉള്ള കിണർ ആണെങ്കിലും നമ്മുടെ  അയൽവക്കത്തുള്ള വീട്ടിലെ കിണർ ആണെങ്കിലും ഈ നിയമം ഒരേപോലെ ബാധകമാണ്. 

അങ്ങനെ വരുമ്പോൾ വീടിൻറെ മുൻവശത്ത് മാത്രമേ സ്ഥലം ഉള്ളൂ എങ്കിൽ മുൻവശത്ത് തന്നെ സെപ്റ്റിക് ടാങ് നിർമ്മിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ലതാനും.