hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

ഇന്റർലോക്ക് വെച്ച് വീട് വെച്ചാൽ ഉണ്ടാകുന്ന positive ഉം negative കാര്യങ്ങൾ ഒന്ന് പറയാവോ ?
likes
0
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Interlocking brick ൽ വീട് പണിയണം എന്ന ആഗ്രഹമാണോ അതോ Cost കുറക്കണം എന്ന ചിന്തയിലാണോ interlocking brick option നോക്കുന്നത്? Interlocking brick ൽ ഉള്ള വീട് നല്ല രീതിയിൽ finish ചെയ്ത് എടുക്കുകയാണെങ്കിൽ വാസ്തവത്തിൽ ചിലവ് കൂടുതലാണ്. ഏത് രീതിയിലുള്ള finishing ൽ പണി ചെയ്ത് പൂർത്തീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് interlocking brick house ൽ ചിലവ് വരുന്നത്. 3 രീതിയിലുള്ള interlocking bricks ഉണ്ട്. Mud brick, concrete, Fly Ash. ഇതിൽ ലാഭം Mudbrick ആണ്. നല്ല ഉറപ്പും ആണ് mudbrick. ( വെറും മണ്ണ് മാത്രം വച്ച് കുഴച്ചുണ്ടാക്കുന്നതല്ല മണ്ണു കൊണ്ടുള്ള mud interlocking brick എന്ന കാര്യം അറിഞ്ഞിരിക്കുക.) Negative എന്ന് പറയാൻ പ്രത്യേകിച്ച് ഒന്നുമില്ല. നല്ല quality ഉള്ള brick ലഭിക്കുക എന്നതാണ് പ്രധാന കാര്യം. ഒപ്പം ഈ brick ൽ work ചെയ്ത് നല്ല experienced ആയ labours ഉം , നോക്കി പണി ചെയ്യിക്കാൻ അറിവുള്ള ഒരാളും , ഒപ്പം ഈർപ്പം ഭിത്തിയിലടിക്കാത്ത വിധത്തിലുള്ള നല്ലൊരു ഡിസൈനും കൂടി ആയാൽ നെഗറ്റീവ് കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. ഇതില്ലാതെ വരുമ്പോഴാണ് പലയിടത്ത് നിന്നും പല complaints കേൾക്കുന്നത്. Mud brick ന്റെ കാര്യം പറയാം . പ്രധാനമായും കേൾക്കുന്ന പരാതി brick പൊടിഞ്ഞ് പോകുന്നു എന്നാണ്. അതിന്റെ കാരണം brick നിർമ്മാണത്തിലെ അപാകതയാണ്. മണ്ണ് തരംതിരിച്ചെടുക്കുന്നതിലെ അപാകതകൾ , അതിൽ ചേർക്കുന്ന cement അനുപാതത്തിൽ വരുന്ന കുറച്ചിലുകൾ, കൂടെ ചേർക്കുന്ന bonding chemical മിശ്രിതത്തിന്റെ ഏറ്റകുറച്ചിലുകളൊക്കെ ഇതിന് കാരണമാണ്. പിന്നെ വേറൊരു കാരണം എന്തെന്നാൽ കേരളത്തിൽ എല്ലായിടത്തും ലഭിക്കുന്ന മണ്ണിന്റെ ഉറപ്പും രാസഘടനയും വ്യത്യസ്ഥമാണ്. സ്വാഭാവികമായും അതിന്റെ ഒരു വ്യത്യാസവും ഉണ്ടാവും. എന്റെ 15 വർഷത്തെ Experience നിടയിൽ interlocking brick ൽ പല ജില്ലകളിലുമായിട്ട് 26 വീട് കൾ ഇതുവരെ പണിതിട്ടുണ്ട് . എന്റെ അനുഭവത്തിൽ തിരുവനന്തപുരം ജില്ലയിലെ ബ്രിക്ക് നല്ല quality യാണ്. നല്ല ഉറപ്പാണ്. വടക്കൻ കേരളത്തിലെ brick smooth finish ആണ്, അത് മണ്ണിന്റെ പ്രത്യേകത കൊണ്ടാവാം. വലുപ്പത്തിലും വ്യത്യാസം ഉണ്ട് 12 inch നീളമുള്ള brick ഒണ്ട്. എന്നാൽ അത് ഇവിടെ കിട്ടുന്ന 10 inch brick ന്റെ അത്ര ഉറപ്പില്ല.

The  Cascade
The Cascade

Civil Engineer | Thiruvananthapuram

ഇൻ്റർലോക്ക് കൊണ്ട് ഉദ്ദേശിച്ചത് തറയിൽ വിരിക്കുന്ന block ആണോ അതൊ key brick ആണോ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store