hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

ഫൌണ്ടേഷൻ ഫിൽ ചെയ്യാൻ മണ്ണ് നിറക്കുവാൻ ടിപ്പർ പ്ലിന്തിനു മുകളിൽ കയറിയാൽ problem ഉണ്ടാകുമോ ?
likes
1
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

അടിത്തറയിൽ മണ്ണു നിറക്കുമ്പോൾ (മലബാർ ഭാഷയിൽ തറകലക്കൽ) Mechanical excavater വില്ലനാകുന്നില്ലേ.??. ഒരു സുഹൃത്തിൻ്റെ വീടുപണിയിൽ സംഭവിച്ച പാളിച്ച ഒരു FB group ലൂടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിനു് തൃപ്തികരമായ ഒരു പരിഹാരമാർഗ്ഗവും നിർദ്ദേശിക്കുവാൻ കഴിഞ്ഞു . 50 HP ക്കു മേൽ ശക്തിയുള്ളതും, ടൺ കണക്കിന് ഭാരവുമുള്ള Chain wheel ൽ move ചെയ്തു കൊണ്ട് Basement നു മേൽ തലങ്ങും വിലങ്ങും പണി ചെയ്യിക്കുമ്പോൾ ഈ രീതി നമ്മുടെ നാട്ടിൽ കെട്ടിട നിർമ്മാണത്തിൽ Plinth filling നുള്ള Specification ൽ ഉൾപ്പെടുത്തിയോ എന്നും സംശയിച്ചു പോയി. Site development ന് ഇതുപയോഗിക്കുന്നതു പോലെ Plinth filling ന് തറക്കു മുകളിൽ കയറ്റാതെ തറയുടെ മധ്യഭാഗത്ത് Bucket എത്തുന്ന രീതിയിൽ തറക്കുചുറ്റും നിന്നു് 8 "കനത്തിൽ കൂടാതെയുള്ള layerകളായി വെള്ളം Jet ചെയ്ത് filling Proper ആയി ചെയ്യാവുന്നതല്ലേ..?. നിർദ്ദേശിച്ചിട്ടുള്ള Specification അനുസരിച്ചു തന്നെ ഒന്നോ രണ്ടോ ദിവസം എടുത്ത് Excavator തറക്കു മുകളിൽ കയറ്റാതെ തന്നെ തറ നിറക്കൽ പ്രക്രിയ നടത്തിയാൽ ഇതുപോലെയുള്ള പാളിച്ചകൾ വഴി ഉണ്ടാകുന്ന Tension നും ഒഴിവാക്കാം.Proper consolidation ആകാതെ തറകുള്ളിൽ നിറച്ച മണ്ണിരുന്നാൽ വില കൂടിയ Tiles/granite slabs, മറ്റു materials ,പണിക്കൂലി എന്നിവ നൽകി ഭംഗിയായി ചെയ്യുന്ന Flooring ൽ ഭാവിയിൽ വിള്ളൽ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല... https://koloapp.in/discussions/1628956594

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Yes.... Please visit my profile to realize the mistake.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉണ്ട് . ഒരിയ്ക്കലും അങ്ങനെ ചെയ്യാൻ പാടില്ല . മണ്ണ് വെളിയിൽ dump ചെയ്ത് Shovel ഉപയോഗിച്ച് 30-35 cm layer കളായി ഇട്ട് വെള്ളം ഒഴിച്ച് compact ചെയ്ത് അത് 25 cm ആയി എത്തണം , അതിന് ശേഷം അടുത്ത layer മണ്ണിടുക , മുകളിൽ പറഞ്ഞ പ്രകാരം ചെയ്യുക. American standard അനുസരിച്ച് compacted density യും test ചെയ്യാറുണ്ട് ( Field density test ) . എന്തായാലും impact loading foundation ൽ ഉണ്ടായാൽ അത് foundation strength നെ inverse ആയി ബാധിക്കും .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store