hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

മഴയത്തു വെള്ളം പൊങ്ങുന്ന പ്ലോട്ട് ആണ് എന്റെ. ഇവിടെ വീട് പണിയുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
2
comments
4

Comments


Sreeraj M
Sreeraj M

Civil Engineer | Kozhikode

വെള്ളം പൊങ്ങുന്ന ഹൈറ്റിനേക്കാളും കുറഞ്ഞത് 30 cm ഉയരത്തിലെങ്കിലും പ്ലോട്ട് മണ്ണടിച്ച് ഉയർത്തുക. അല്ലെങ്കിൽ പില്ലറുകളിൽ ഉയർത്തുക. ആടിന്റെ കൂട് ഉണ്ടാക്കുമ്പോൾ കാലുകളിൽ ഭൂമി നിരപ്പിൽ നിന്ന് ഉയർത്തും പോലെ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉണക്ക് സമയത്ത് Soil test നടത്തി Geotechnical report പ്രകാരം Structural design ചെയ്യിയ്ക്കുക. അവരുടെ design recommendation പ്രകാരം Column - beam structure ചെയ്യുക . ഒന്നുകിൽ Natural ground ൽ നിന്നും ഒരു മീറ്റർ എങ്കിലും ഉയർത്തി column - beam , tie beam കൊടുത്ത് close ചെയ്യുകയും മുകളിലേക്ക് സാധാരണ ഭിത്തി കെട്ടി വീട് പണിയാം. അല്ലെങ്കിൽ Framed Structure ആയി വീട് പണിയാം, ground level ന് അടിഭാഗം വെറുതെ ഇടുകയോ , 15-20 cm, 2 നിര കമ്പികൾ കൊടുത്ത് retaining wall structure ചെയ്ത് അതിനകത്ത് മണ്ണ് , layer ആയി ഇട്ട് compact ചെയ്യുകയും , മതിയായ weephole കൾ കൊടുക്കുകയും ചെയ്യുക. മുകളിലേക്കു് നനവ് കയറാതിരിയ്ക്കാൻ DPC ചെയ്യുന്ന കാര്യം , Termite control ചെയ്യുന്ന കാര്യവും ശ്രദ്ധിയ്ക്കണം. If you need anymore advise .. contact ..99 - 463 - 64-368

Shan Tirur
Shan Tirur

Civil Engineer | Malappuram

plot നന്നായി മണ്ണിട്ടു ഉയർത്തുക. അല്ലെങ്കിൽ വീട് piller ൽ ഉയർത്തി ഉണ്ടാക്കുക

Sreeraj M
Sreeraj M

Civil Engineer | Kozhikode

നിർബന്ധമായും ബെൽറ്റ് വാർക്കുക. വരും തലമുറയ്ക്ക് വീട് ഉയർത്തി വെക്കണം എന്ന് തോന്നിയാൽ അവർക്ക് ജാക്കിയിൽ ഉയർത്തുവാൻ സാധിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store