hamburger
Muhammed P A

Muhammed P A

Home Owner | Wayanad, Kerala

എന്റെ പഴയ വീട് പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? വയനാട് സുൽത്താൻ ബത്തേരി ആണ് സ്ഥലം?
likes
6
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

രണ്ടു രീതിയിൽ നമുക്ക് വീട് പുതുക്കി പണിയാം .അതായത് പഴയ വീടിൻറെ അതെതനിമയോടു കൂടി തന്നെ പുതിയ വീട് വേണമെങ്കിൽ നമുക്ക് ആ സ്ഥാനത്ത് renovate ചെയ്തെടുക്കാം അല്ലെങ്കിൽ മോഡേൺ ഡിസൈനിൽ പഴയവീട് നമുക്ക് renovate ചെയ്തെടുക്കാം. ബഡ്ജറ്റിനെ പറ്റി കൃത്യമായ ഒരു പ്ലാൻ പണി തുടങ്ങുന്നതിനു മുന്നേ തന്നെ നമുക്കുണ്ടായിരിക്കണം. renovate ചെയ്ത് എടുക്കുമ്പോൾ ഇലക്ട്രിക് വയറുകൾ പല സ്ഥലത്തും damage ആകുവാൻ സാധ്യതയുണ്ട്. ഈ പഴയ വയറുകൾ റീയൂസ് ചെയ്യുന്നതിന് പകരം പൂർണ്ണമായിട്ടും പുതിയത് ആക്കി മാറ്റേണ്ടതാണ്.renovate ചെയ്യുമ്പോൾ പഴയ ഭിത്തികൾ മാറ്റേണ്ടതായി വരും അങ്ങനെ മാറ്റുമ്പോൾ, ആ പഴയ ഭിത്തി ഏത് ഭാഗത്തെ ലോഡ് ആണ് എടുത്തു കൊണ്ടിരുന്നത്, ആ ലോഡ് എടുക്കുവാൻ ബീമുകൾ കാസ്റ്റ് ചെയ്തുകൊടുക്കേണ്ടതാണ്. പഴയ ടൈലുകൾ പൂർണ്ണമായിട്ടും മാറ്റി ക്ലീൻ ചെയ്തതിനു ശേഷം adhesives gums ഉപയോഗിച്ച് epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുത്തു മാത്രമേ പുതിയ ടൈലുകൾ വിരിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ പിന്നീട് ടൈലുകൾ ഇളകി പോകാൻ സാധ്യതയുണ്ട്. ബാത്റൂമിലെയും കിച്ചനിലയും പ്ലംബിംഗ് വർക്കുകൾ മാറ്റുന്നുണ്ടെങ്കിൽ കൃത്യമായ പ്ലാനോടുകൂടി പ്ലംബിംഗ് വർക്കുകൾ എല്ലാം ചെയ്തു വാട്ടർ പ്രഷർ ടെസ്റ്റ് നടത്തി ലീക്കുകൾ ഇല്ല എന്ന് ഉറപ്പിച്ചതിനുശേഷം തുടർന്ന് സിമൻറ്ടും നല്ല വാട്ടർപ്രൂഫിങ് കോമ്പൗഡും ചേർന്ന മിശ്രിതം ബാത്റൂമിലെ ഭിത്തികളിലും ഫ്ലോറിലും തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇങ്ങനെ വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം അത് ടെസ്റ്റ് ചെയ്തു നോക്കണം ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വേണംadhesives gums ഉപയോഗിച്ച് tile വിരിക്കുവാൻ. epoxy ഇട്ട് തന്നെ വേണം ഗ്യാപ്പുകൾ ഫിൽ ചെയ്യുവാൻ. പഴയ വീടിൻറെ തനിമയോടെ കൂടെ തന്നെയാണ് ചെയ്യുന്നതെങ്കിൽ പഴയ വീടിൻറെ കേടുകൾ വന്ന ഭാഗം മാറ്റി അതുപോലെ തന്നെ സ്ട്രോങ്ങ് ആയിട്ട് കാസ്റ്റ് ചെയ്തെക്ടുക്കേണ്ടതാണ്. ഇങ്ങനെ കാസ്റ്റ് ചെയ്ത് എടുക്കാൻ പാടുള്ള വസ്തുക്കളാണ് എങ്കിൽ ആ വസ്തുക്കൾ എവിടെ കിട്ടും എന്ന് കൃത്യമായി മനസ്സിലാക്കി അത് കിട്ടിയതിനു ശേഷം മാത്രമേ renovation പണികൾ ആരംഭിക്കാൻ പാടുള്ളൂ. ഈ കാര്യങ്ങളെല്ലാം ആണ് റിനോവേഷൻ വർക്കിനു മുന്നേ അറിഞ്ഞിരിക്കേണ്ടത്.

Kumar kumar Kumar kumar
Kumar kumar Kumar kumar

Contractor | Thiruvananthapuram

vaasthu paramai. kannaku noki veedu puthuki panniyu sir nallathe varooo

Shan Tirur
Shan Tirur

Civil Engineer | Malappuram

ആദ്യം ആയി നിങ്ങളുടെ വീട് ഒരുപാട് കാലം പഴക്കം ഉള്ള വീട് ആണെങ്കിൽ നിങ്ങൾ ഒരു renovation ന് നിൽക്കാതെ ഫുൾ മാറ്റി എടുക്കുകയാവും നല്ലത്. അതാണ് നിങ്ങൾക് എല്ലാം കൊണ്ടും നല്ലത്. അതല്ല അത്ര പഴക്കം ഇല്ല എന്നുണ്ടെങ്കിൽ ഫൌണ്ടേഷൻ നല്ല കരുത്തുറ്റതാണെങ്കിൽ, doors and വിൻഡോസ്‌ ഒക്കെ നോക്കി normal hight ആണെന്നുണ്ടെങ്കിൽ നിങ്ങൾക് renovation ചെയ്യാം. നിങ്ങൾക് നിങ്ങളുടെ പഴയ വീടിന്റെ അതെ രൂപത്തിൽ തന്നെ പുതിയ രൂപത്തിൽ ആക്കാം. അതായത് old design തന്നെ ആക്കാം. അല്ലെങ്കിൽ new model വേണമെങ്കിൽ അങ്ങനെ ആക്കാം. wiring, plumbing ഒക്കെ ഫുൾ ആയിട്ട് പുതിയത് ആക്കുകയാവും നല്ലത്. ചിലപ്പോൾ ലീക്ക് വരാൻ സാധ്യത ഉണ്ട്. പിന്നെ ഫുൾ ആയിട്ട് ബാത്രൂം അടക്കം watrproof ചെയ്ത് flooring ചെയ്യുക.

PERFECT CONCRETE  CUTTING
PERFECT CONCRETE CUTTING

Contractor | Ernakulam

pleas contact perfect concret cutting xxxxxxxxxxxxxxx1

 pleas contact perfect concret cutting xxxxxxxxxxxxxxx1
Kumar kumar Kumar kumar
Kumar kumar Kumar kumar

Contractor | Thiruvananthapuram

orupadu undu sir yethrakallam pazhakamundu abide yethra anghanghal undairunnu ippol yethra perannu ullathu avrude anuphavam kuttikal undenkil avarude vidhyabhasam ithellam vaasthu paramai ulpettirikunnu vaasthu kannakaannu maanthrikamalla

mericon designers
mericon designers

Water Proofing | Wayanad

വീടിൻറെ ഫോട്ടോ ഉണ്ടായിരുന്നെങ്കിൽ ഏതുതരത്തിലുള്ള പുതുക്കൽ ആണ് എന്ന് മനസ്സിലാക്കാൻ കഴിയുമായിരുന്നു

Noufal N M
Noufal N M

Civil Engineer | Wayanad

ഞാനും ബത്തേരി ആണ്. കല്ലൂർ, noufalnm9@gmail എന്ന mail id യിലേക്ക് നമ്പർ അയക്കൂ. (9xxxxxxxxxx1)ലേക്ക് വിളിക്കൂ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store