hamburger
muneeb evm

muneeb evm

Home Owner | Malappuram, Kerala

തേപ്പ് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? contact.9947636137
likes
0
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

തേക്കുന്ന ഭിത്തി ലെവൽ ആണോ എന്ന് ആദ്യം തന്നെ ചെക്ക് ചെയ്യണം. ചിപ്പ് ചെയ്ത കളയാൻ പറ്റിയ ഏതെങ്കിലും തരത്തിലുള്ള ചെറിയ മുഴകളോ തടിപ്പുകളോ ഉണ്ട് എങ്കിൽ അത് ചിപ്പ് ചെയ്ത് ലെവൽ ആക്കണം. ഭിത്തിയും സ്ലാബും ചേരുന്നിടത്ത് അല്ലെങ്കിൽ ഭിത്തിയും lintelലും ചേരുന്നിടത്ത് കോൺക്രീറ്റ് അൽപ സ്വൽപം ചാടി നിന്ന് കഴിഞ്ഞാൽ ആ കോൺക്രീറ്റ് ചിപ്പ് ചെയ്തു കളയണം അതുപോലെതന്നെ കോൺക്രീറ്റ് അകത്തേക്ക് ആണ് വലിഞ്ഞിരിക്കുന്ന എങ്കിൽ ആ ഗ്യാപ് പരുക്കൻ ഫിൽ ചെയ്ത് എടുക്കുകയും വേണം. തേക്കാൻ ഉദ്ദേശിക്കുന്ന ഭിത്തി ചൂലുകൊണ്ട് ബ്രഷ് കണ്ടു നന്നായിട്ട് ക്ലീൻ ചെയ്ത് എടുക്കണം അഴുക്ക് ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം പിറ്റി നനച്ച് ഇടേണ്ടതാണ്. ഇതിനുശേഷം മാലു വച്ച് ലെവൽ കറക്റ്റ് ആക്കിയതിന് ശേഷം വേണം പ്ലാസ്റ്ററിങ് വർക്ക് ആരംഭിക്കുവാൻ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store