hamburger
Liyakkath Ali

Liyakkath Ali

Home Owner | Thrissur, Kerala

വെട്ട്കല്ല് കൊണ്ട് ഉണ്ടാക്കുന്ന വീടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
likes
6
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ചെങ്കല്ല് ലഭിക്കുന്ന മടകളുടെ അല്ലെങ്കിൽ കോറീകളുടെ വ്യത്യാസമനുസരിച്ച് അതിൻറെ ഗുണനിലവാരവും വ്യത്യാസപ്പെട്ടിരിക്കും. ധാരാളം മഞ്ഞ കലർന്ന നിറത്തിലുള്ള ചെങ്കൽ ആണ് എങ്കിൽ അതിന് ഭാരം എടുക്കുവാനുള്ള ശേഷി വളരെ കുറവായിരിക്കും.ഇളം ചുവപ്പ് കലർന്ന ചെങ്കൽ ആണെങ്കിൽ ആദ്യം പറഞ്ഞ ചങ്കല്ല അപേക്ഷിച്ച് കുറച്ചുകൂടി നല്ല കല്ല് ആയിരിക്കും അത്. കടും ചുവപ്പോ കറുപ്പ് നിറം കലർന്ന ആ ചെങ്കല്ല് ഗുണമേന്മയിൽ മുന്തിയ ഇനം കല്ലു തന്നെയാണ് അങ്ങനെയുള്ള കല്ലുകൾക്ക് ഭാരം നന്നായിട്ട് എടുക്കുവാൻ സാധിക്കും. ചെങ്കല്ല് സാധാരണ 40X20X25cm അല്ലെങ്കിൽ 30X20X20cm എന്നീ സൈറ്റുകളിലാണ് സാധാരണ ആയിട്ട് കിട്ടുന്നത് ഇതിൽ 40 സെൻറീമീറ്റർ നീളമുള്ള കല്ലുകൾ കിട്ടുമെങ്കിൽ അതായിരിക്കും വീട് പണിക്കും മറ്റും ഏറ്റവും അനുയോജ്യം. 40 സെൻറീമീറ്റർ കട്ടകൊണ്ട് ഭിത്തി പണിതാൽ 30 സെൻറീമീറ്റർ കട്ടകൊണ്ട് പണിയുന്നതിനേക്കാൾ കൂടുതൽ ലോഡ് എടുക്കാൻ സാധിക്കുന്ന ആയിരിക്കും. വീട് പണിയാൻ ചെങ്കൽ എടുക്കുമ്പോൾ പറ്റുമെങ്കിൽ ആ ചെങ്കല്ല് കിട്ടുന്ന മടയിൽ അല്ലെങ്കിൽ കോറിയിൽ ചെന്ന് സാമ്പിൾ വാങ്ങിച്ച് അതിൻറെ ബല പരിശോധന നടത്തേണ്ടതാണ്. കഴിയുമെങ്കിൽ വീട് പണിക്ക് ഉപയോഗിക്കുന്ന ചെങ്കല്ല് മുഴുവൻ ഒരേ കോറിയുടെ ഒരേ ബാച്ചിൽ നിന്ന് തന്നെ എന്ന് ഉറപ്പു വരുത്താൻ നോക്കേണ്ടതാണ്.നിർമാണച്ചെലവും കല്ലിൻറെ ഗുണനിലവാരവും ഇതിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

വെള്ളം നനക്കുക തേക്കുമ്പോൾ ലംഭം നോക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store