hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ട് വരാൻ എന്തെല്ലാം ചെയാം?
likes
1
comments
10

Comments


ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

ആദ്യം നമ്മുടെ ആവശ്യം അനുസരിച്ചും യൂട്ടീലിറ്റി അനുസരിച്ചും വീട് പണിയുക അല്ലാതെ നമ്മൾ വെല്ലോരുടെയും വാക് കേട്ടു ആഡംബരതിന് പുറകെ പോകാതിരിക്കുക അങ്ങനെ ചെയ്യുമ്പോ തന്നെ നിങ്ങടെ ബജറ്റിനു ഉള്ളിൽ നില്കും അങ്ങനെ നമ്മൾ ആവശ്യം ഇല്ലാതെ കടവും മേടിച്ചു ലോണും എടുത്ത് പണിയും അവസാനം ബാങ്കിന്റെ emi യും പലിശയും ആലോചിച്ചു ടെൻഷൻ അടിച്ചു സ്വസ്ഥത കിട്ടില്ല. നമ്മടെ ആവശ്യത്തിന് ഉള്ളത് മാത്രം ചെയുക നല്ല ഒരു ഫൈനഷ്യൽ പ്ലാനിങ് ഓടെ ചെയ്യുക കടം അധികം ഇല്ലല്ലോ അതേപോലെ emi കുറവ് ആണെന്ന് അറിയുമ്പോ അപ്പോ തന്നെ പകുതി സമാധാനം കിട്ടും അത്യാവിശം പോസിറ്റിവിറ്റിയും കിട്ടും. പിന്നെ വീടിന്റെ കളർ palette അതിനു കുറച്ചു ഹെല്പ് ചെയ്യാൻ പറ്റും. പിന്നെ എന്തൊക്കെ നമ്മൾ ചെയ്‌തെന്നു വെച്ചാലും നമ്മൾ പോസിറ്റീവ് ആയി ക്ഷമയും സ്നേഹവും സന്തോഷവും ആയി കുടുംബവും ആയി ചിലവഴിക്കുക ആ ഒരു കാര്യം ഇല്ലെങ്കിൽ എത്ര ഒക്കെ ചെയ്‌തിട്ടും ഒരു കാര്യവുമില്ല

Mr M CORIAN
Mr M CORIAN

Contractor | Kozhikode

സ്വന്തം ബജറ്റിൽ ഒതുങ്ങിയ വീട് നിർമിക്കുക. പരസ്പരം നല്ലത് പോലെ പെരുമാറുക. അയല്പക്കക്കാരോടും ചുറ്റുമുള്ളവരോടും വീട്ടിൽ വരുന്നവരോടും സമാധാനപരമായി വർത്തിക്കുക.. പോസിറ്റീവ് എനർജി താനേ വന്നുചേരും. പോസിറ്റീവ് എന്നർജി ലഭിക്കുന്ന പെയിന്റുകളോ ടൈലുകളോ ജനാല വാതിലുകളോ മാർക്കറ്റിൽ ലഭ്യല്ല. 🙏

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒന്നും ചെയ്യേണ്ട. സ്വയം positive ആയിരിക്കുക. സ്നേഹിക്കുക, ക്ഷമിക്കുക, ചിരിക്കുക.

Casanova Casanova
Casanova Casanova

Contractor | Kozhikode

ഒന്നും ചെയ്യണ്ട എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുക.കടത്തെ കുറിച്ച് വീട്ടിൽ നിന്നും എപ്പോഴും ചിന്തിക്കാതിരിക്കുക.

Alvin   Naduveettil
Alvin Naduveettil

Civil Engineer | Thrissur

pooja room set cheyyuka,2 neram Nalla manassodu vilaku vaykuka nalla reethiyil kondunadakkuka,cherunaranga living roomil table 1 glass vellathilittu vaykuka,front door nu mukalil cherunaranga,pachamulaku ennila noolil korthu vaykuka....ithoke dhrishti,kannu,samayadhosham ithil ninnokke raksha nedan....pine mukalil paranja pole......mind full positive aakuka......asooya,ahamkaram,_ve thoughts ullavar ivattakale veettileku kayattathirikkuka.....swayam anganakukayum cheyyaruthu.....ellam nallathinu ennu chinthikuka...paramaavadhii mattullavare dhrohikkathirikkuka espesially parents,ladies,childrens.....

Mithun Muraleedharan
Mithun Muraleedharan

Civil Engineer | Alappuzha

*പലിശ രഹിത മാസത്തവണ വ്യവസ്ഥയിൽ വീട് നിർമിക്കാം * ✅മാസത്തവണകളുടെ 20 % വരെ സബ്സീഡി ലഭിക്കുന്നതിനുള്ള അവസരം ✅ 100 മാസം കൊണ്ട് തിരിച്ചടവ് *50% പണം കൊണ്ട് വീട് നിർമിക്കാം ബാക്കി 50% പണം 100 മാസത്തവണ വ്യവസ്ഥ .*

Alvin   Naduveettil
Alvin Naduveettil

Civil Engineer | Thrissur

vasthuprakaram veedupaniyuka

Ar Emil Jean
Ar Emil Jean

Architect | Kannur

light and ventilation, Airflow...pinne mothathil ulla circulation..space nte arrangements, nalla indoor plants and decor arrangements..pinne pleasant colours use cheyyuka

Manoj ap
Manoj ap

Home Owner | Palakkad

cost avumnne peadi maattanam. veede annagil decoration kodukanam wall painting outside plants garden. kandal oru look undavanam pine vaasthu shashtragalill vachanagil athinode related ayittulla kariagal veedinu cherkukka konduvaruka.

Dzyn Earth Architecture Mavoor
Dzyn Earth Architecture Mavoor

Architect | Kozhikode

വീട് ഒരു resort രീതിയിൽ ആക്കി മാറ്റുക

More like this

എന്താണ് "വാസ്തു"?, എന്തിനാണ് "വാസ്തു?"

യഥാർത്ഥത്തിൽ ഒരു "വസ്തുവിൽ" ഒരു ഗൃഹം നിർമ്മിക്കുമ്പോളാണ് "വാസ്തു" നോക്കേണ്ടതും അതിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്തേണ്ടതും.  ആചാര്യന്മാർ വാസ്തുവിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്തിനാണെന്നാൽ, ഒരു ഗൃഹം നമ്മൾ നിർമ്മിച്ചു അതിൽ താമസം തുടങ്ങുമ്പോൾ ആ ഗൃഹം നമുക്ക് എല്ലാ തരത്തിലുമുള്ള സന്തോഷവും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും നൽകാൻ കഴിയുന്ന തരത്തിൽ ഉള്ളതാവണം. അതിനു വേണ്ടിയാണ് വാസ്തു. ഇവിടെ ഒരു സംശയം വരാൻ സാധ്യത ഉള്ളത് എന്താണെന്നാൽ, എങ്ങനെയാണു  ഒരു ഗൃഹം നമുക്ക് ഐശ്വര്യവും മറ്റും പ്രധാനം ചെയ്യുക?, അതിന് ഗൃഹത്തിന് ജീവൻ വേണ്ടേ?, നിർജീവമായ വസ്തുക്കളാൽ (കല്ല്, കട്ട, മണ്ണ്, മണൽ, സിമന്റ്‌, കമ്പി ) നിർമിതമായ ഗൃഹത്തിന് എങ്ങനെയാണു ജീവൻ ഉണ്ടാവുക?.
ഇത് മനസ്സിലാക്കാൻ നമ്മൾക്ക് ഒരു ഉദാഹരണം ചിന്തിക്കാം. ഒരു മരത്തിന്റെ കഷ്ണം എടുത്ത് ഒരേറു വച്ച് കൊടുക്കുക. ആ മരകഷ്ണം ദൂരെ എവിടെയെങ്കിലും പോയി വീഴും. എന്നാൽ അതേ മരകഷ്ണം ഒരു "പ്രത്യേക നീളത്തിലും വീതിയിലും" design ചെയ്ത് ഒരേറു വച്ചു കൊടുത്താൽ അത് തിരികെ നമ്മുടെ കയ്യിലേക്ക് തന്നെ വരും. ഇതാണ് boomarang ന്റെ തത്വം എന്നുപറയുന്നത് . ഇവിടെ എന്താണ് സംഭവിച്ചത്, മരകഷ്ണം same ആണ്. പക്ഷെ "കൃത്യമായ അളവിൽ" നിർമിച്ചപ്പോൾ ആ മരക്കഷണത്തിന് നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ച് വരാൻ ഒരു "കഴിവ്" ലഭിച്ചു . ഈ "കഴിവ് or Dynamism" ആണ് കൃത്യമായ അളവിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ ഉണ്ടാവുന്നതും, നമുക്ക് ലഭിക്കുന്നതും. 

ഇതുകൊണ്ടാണ് "വാസ്തു" എന്താണെന്നും, വാസ്തുവിന്റെ നിയമങ്ങൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്. അതിൽ തന്നെ വളരെയധികം പ്രാധാന്യമുള്ളവയാണ്  "1. ദിക്ക്. 2, ചുറ്റളവ്. 3, സൂത്രം. Etc....". അപ്പോൾ ഒരു ഗൃഹം വാസ്തു നോക്കി നിർമ്മിച്ചാൽ ആ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വഐശ്വര്യ പ്രദമായി തീരും.

കാരണം, ജീവനില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഗൃഹത്തിന് പിന്നീട് "ജീവൻ"  ലഭിക്കുന്നത്, ആ ഗൃഹം കൃത്യമായ വാസ്തു "അളവിൽ" നിർമ്മിക്കുമ്പോളാണ്. ശേഷം കൃത്യമായ "അളവിൽ" കൂടി ലഭിച്ച ആ ജീവൻ നിലനിർത്താനാണ് ആ ഗൃഹം നിൽക്കുന്ന "ഭൂമിയെ" Energize ചെയ്ത് "വാസ്തുബലി" നടത്തേണ്ടതും. അപ്പോളാണ് ആ ഗൃഹം നമുക്ക് സർവ്വഐശ്വര്യം പ്രദാനം ചെയ്യുന്ന തരത്തിൽ അനുകൂലമാവുക.
എന്നാൽ ഇന്ന് നമ്മൾ നമ്മുടെ "സൗകര്യങ്ങൾക്ക്" മാത്രം പ്രാധാന്യം  കൊടുത്തുകൊണ്ടുള്ള "റോഡിനെ" നോക്കി നിർമാണം നടത്താൻ തുടങ്ങി. അവിടെ നമുക്ക് സൗകര്യമുള്ള രീതിയിൽ വാസ്തുവിനെ നോക്കാനും തുടങ്ങി.

"വാസ്തു " പ്രാധാന്യം കൊടുക്കുന്നത് ഒരു ഗൃഹത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനു വേണ്ടി അവിടത്തെ "പ്രകൃതിയെയും" "സൂര്യനെയും"(ദിക്ക്) നോക്കി നിർമാണം നടത്താൻ ആണ് .

To be Continued...

Thank you
Rajendra Nath.
Construction Strategist.
എന്താണ് "വാസ്തു"?, എന്തിനാണ് "വാസ്തു?" യഥാർത്ഥത്തിൽ ഒരു "വസ്തുവിൽ" ഒരു ഗൃഹം നിർമ്മിക്കുമ്പോളാണ് "വാസ്തു" നോക്കേണ്ടതും അതിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്തേണ്ടതും. ആചാര്യന്മാർ വാസ്തുവിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്തിനാണെന്നാൽ, ഒരു ഗൃഹം നമ്മൾ നിർമ്മിച്ചു അതിൽ താമസം തുടങ്ങുമ്പോൾ ആ ഗൃഹം നമുക്ക് എല്ലാ തരത്തിലുമുള്ള സന്തോഷവും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും നൽകാൻ കഴിയുന്ന തരത്തിൽ ഉള്ളതാവണം. അതിനു വേണ്ടിയാണ് വാസ്തു. ഇവിടെ ഒരു സംശയം വരാൻ സാധ്യത ഉള്ളത് എന്താണെന്നാൽ, എങ്ങനെയാണു ഒരു ഗൃഹം നമുക്ക് ഐശ്വര്യവും മറ്റും പ്രധാനം ചെയ്യുക?, അതിന് ഗൃഹത്തിന് ജീവൻ വേണ്ടേ?, നിർജീവമായ വസ്തുക്കളാൽ (കല്ല്, കട്ട, മണ്ണ്, മണൽ, സിമന്റ്‌, കമ്പി ) നിർമിതമായ ഗൃഹത്തിന് എങ്ങനെയാണു ജീവൻ ഉണ്ടാവുക?. ഇത് മനസ്സിലാക്കാൻ നമ്മൾക്ക് ഒരു ഉദാഹരണം ചിന്തിക്കാം. ഒരു മരത്തിന്റെ കഷ്ണം എടുത്ത് ഒരേറു വച്ച് കൊടുക്കുക. ആ മരകഷ്ണം ദൂരെ എവിടെയെങ്കിലും പോയി വീഴും. എന്നാൽ അതേ മരകഷ്ണം ഒരു "പ്രത്യേക നീളത്തിലും വീതിയിലും" design ചെയ്ത് ഒരേറു വച്ചു കൊടുത്താൽ അത് തിരികെ നമ്മുടെ കയ്യിലേക്ക് തന്നെ വരും. ഇതാണ് boomarang ന്റെ തത്വം എന്നുപറയുന്നത് . ഇവിടെ എന്താണ് സംഭവിച്ചത്, മരകഷ്ണം same ആണ്. പക്ഷെ "കൃത്യമായ അളവിൽ" നിർമിച്ചപ്പോൾ ആ മരക്കഷണത്തിന് നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ച് വരാൻ ഒരു "കഴിവ്" ലഭിച്ചു . ഈ "കഴിവ് or Dynamism" ആണ് കൃത്യമായ അളവിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ ഉണ്ടാവുന്നതും, നമുക്ക് ലഭിക്കുന്നതും. ഇതുകൊണ്ടാണ് "വാസ്തു" എന്താണെന്നും, വാസ്തുവിന്റെ നിയമങ്ങൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്. അതിൽ തന്നെ വളരെയധികം പ്രാധാന്യമുള്ളവയാണ് "1. ദിക്ക്. 2, ചുറ്റളവ്. 3, സൂത്രം. Etc....". അപ്പോൾ ഒരു ഗൃഹം വാസ്തു നോക്കി നിർമ്മിച്ചാൽ ആ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വഐശ്വര്യ പ്രദമായി തീരും. കാരണം, ജീവനില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഗൃഹത്തിന് പിന്നീട് "ജീവൻ" ലഭിക്കുന്നത്, ആ ഗൃഹം കൃത്യമായ വാസ്തു "അളവിൽ" നിർമ്മിക്കുമ്പോളാണ്. ശേഷം കൃത്യമായ "അളവിൽ" കൂടി ലഭിച്ച ആ ജീവൻ നിലനിർത്താനാണ് ആ ഗൃഹം നിൽക്കുന്ന "ഭൂമിയെ" Energize ചെയ്ത് "വാസ്തുബലി" നടത്തേണ്ടതും. അപ്പോളാണ് ആ ഗൃഹം നമുക്ക് സർവ്വഐശ്വര്യം പ്രദാനം ചെയ്യുന്ന തരത്തിൽ അനുകൂലമാവുക. എന്നാൽ ഇന്ന് നമ്മൾ നമ്മുടെ "സൗകര്യങ്ങൾക്ക്" മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള "റോഡിനെ" നോക്കി നിർമാണം നടത്താൻ തുടങ്ങി. അവിടെ നമുക്ക് സൗകര്യമുള്ള രീതിയിൽ വാസ്തുവിനെ നോക്കാനും തുടങ്ങി. "വാസ്തു " പ്രാധാന്യം കൊടുക്കുന്നത് ഒരു ഗൃഹത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനു വേണ്ടി അവിടത്തെ "പ്രകൃതിയെയും" "സൂര്യനെയും"(ദിക്ക്) നോക്കി നിർമാണം നടത്താൻ ആണ് . To be Continued... Thank you Rajendra Nath. Construction Strategist.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store