എന്താണ് "വാസ്തു"?, എന്തിനാണ് "വാസ്തു?"
യഥാർത്ഥത്തിൽ ഒരു "വസ്തുവിൽ" ഒരു ഗൃഹം നിർമ്മിക്കുമ്പോളാണ് "വാസ്തു" നോക്കേണ്ടതും അതിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്തേണ്ടതും. ആചാര്യന്മാർ വാസ്തുവിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്തിനാണെന്നാൽ, ഒരു ഗൃഹം നമ്മൾ നിർമ്മിച്ചു അതിൽ താമസം തുടങ്ങുമ്പോൾ ആ ഗൃഹം നമുക്ക് എല്ലാ തരത്തിലുമുള്ള സന്തോഷവും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും നൽകാൻ കഴിയുന്ന തരത്തിൽ ഉള്ളതാവണം. അതിനു വേണ്ടിയാണ് വാസ്തു. ഇവിടെ ഒരു സംശയം വരാൻ സാധ്യത ഉള്ളത് എന്താണെന്നാൽ, എങ്ങനെയാണു ഒരു ഗൃഹം നമുക്ക് ഐശ്വര്യവും മറ്റും പ്രധാനം ചെയ്യുക?, അതിന് ഗൃഹത്തിന് ജീവൻ വേണ്ടേ?, നിർജീവമായ വസ്തുക്കളാൽ (കല്ല്, കട്ട, മണ്ണ്, മണൽ, സിമന്റ്, കമ്പി ) നിർമിതമായ ഗൃഹത്തിന് എങ്ങനെയാണു ജീവൻ ഉണ്ടാവുക?.
ഇത് മനസ്സിലാക്കാൻ നമ്മൾക്ക് ഒരു ഉദാഹരണം ചിന്തിക്കാം. ഒരു മരത്തിന്റെ കഷ്ണം എടുത്ത് ഒരേറു വച്ച് കൊടുക്കുക. ആ മരകഷ്ണം ദൂരെ എവിടെയെങ്കിലും പോയി വീഴും. എന്നാൽ അതേ മരകഷ്ണം ഒരു "പ്രത്യേക നീളത്തിലും വീതിയിലും" design ചെയ്ത് ഒരേറു വച്ചു കൊടുത്താൽ അത് തിരികെ നമ്മുടെ കയ്യിലേക്ക് തന്നെ വരും. ഇതാണ് boomarang ന്റെ തത്വം എന്നുപറയുന്നത് . ഇവിടെ എന്താണ് സംഭവിച്ചത്, മരകഷ്ണം same ആണ്. പക്ഷെ "കൃത്യമായ അളവിൽ" നിർമിച്ചപ്പോൾ ആ മരക്കഷണത്തിന് നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ച് വരാൻ ഒരു "കഴിവ്" ലഭിച്ചു . ഈ "കഴിവ് or Dynamism" ആണ് കൃത്യമായ അളവിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ ഉണ്ടാവുന്നതും, നമുക്ക് ലഭിക്കുന്നതും.
ഇതുകൊണ്ടാണ് "വാസ്തു" എന്താണെന്നും, വാസ്തുവിന്റെ നിയമങ്ങൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്. അതിൽ തന്നെ വളരെയധികം പ്രാധാന്യമുള്ളവയാണ് "1. ദിക്ക്. 2, ചുറ്റളവ്. 3, സൂത്രം. Etc....". അപ്പോൾ ഒരു ഗൃഹം വാസ്തു നോക്കി നിർമ്മിച്ചാൽ ആ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വഐശ്വര്യ പ്രദമായി തീരും.
കാരണം, ജീവനില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഗൃഹത്തിന് പിന്നീട് "ജീവൻ" ലഭിക്കുന്നത്, ആ ഗൃഹം കൃത്യമായ വാസ്തു "അളവിൽ" നിർമ്മിക്കുമ്പോളാണ്. ശേഷം കൃത്യമായ "അളവിൽ" കൂടി ലഭിച്ച ആ ജീവൻ നിലനിർത്താനാണ് ആ ഗൃഹം നിൽക്കുന്ന "ഭൂമിയെ" Energize ചെയ്ത് "വാസ്തുബലി" നടത്തേണ്ടതും. അപ്പോളാണ് ആ ഗൃഹം നമുക്ക് സർവ്വഐശ്വര്യം പ്രദാനം ചെയ്യുന്ന തരത്തിൽ അനുകൂലമാവുക.
എന്നാൽ ഇന്ന് നമ്മൾ നമ്മുടെ "സൗകര്യങ്ങൾക്ക്" മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള "റോഡിനെ" നോക്കി നിർമാണം നടത്താൻ തുടങ്ങി. അവിടെ നമുക്ക് സൗകര്യമുള്ള രീതിയിൽ വാസ്തുവിനെ നോക്കാനും തുടങ്ങി.
"വാസ്തു " പ്രാധാന്യം കൊടുക്കുന്നത് ഒരു ഗൃഹത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനു വേണ്ടി അവിടത്തെ "പ്രകൃതിയെയും" "സൂര്യനെയും"(ദിക്ക്) നോക്കി നിർമാണം നടത്താൻ ആണ് .
To be Continued...
Thank you
Rajendra Nath.
Construction Strategist.