hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

കന്നി മൂലയിൽ അലമാര കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?.
likes
0
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

താങ്കൾ ഇങ്ങനെ ചോതിച്ചത് കൊണ്ട് വാസ്തുപരമായിട്ട് തന്നെ ഉത്തരം തരാം. വാസ്തു ശാസ്ത്ര പ്രകാരം മുറിയിലെ അലമാരക്ക് സ്ഥാനം പറയുന്നുണ്ട് .  ഇതനുസരിച്ചായിരിക്കും വീട്ടിൽ ധനത്തിൻ്റെ വരവും ചിലവും സംഭവിക്കുന്നത് എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. പണം സൂക്ഷിക്കുന്ന അലമാര വീട്ടില്‍ കൃത്യ സ്ഥാനത്തല്ല സ്ഥാപിച്ചിട്ടുള്ളതെങ്കില്‍ തീര്‍ച്ചയായും അനാവശ്യ ചിലവുകള്‍ ഉണ്ടാകാം. പണം വരവുണ്ടെങ്കിലുംഅപ്രതീക്ഷിതമായ ചിലവുകളിലൂടെ പണം കയ്യില്‍ നിന്നും പൊയ്ക്കൊണ്ടേയിരിക്കും. വീട്ടിൽ യാതൊരു കാരണ വശാലും അലമാര വെക്കാൻ പാടില്ലാത്ത രണ്ട് സ്ഥാനങ്ങളാണ് ഈശാന കോണും അഗ്നി കോണും.  വീടിന്‍റെ ഈശാന കോൺ അഥവാ വടക്ക് കിഴക്ക് ഭാഗത്ത് അലമാര വരാൻ പാടില്ല. ഈശാന കോണിൽ പൊതുവേ കിണറിനുള്ള സ്ഥലം എന്നാണ് കണക്കാക്കാറ്. അതുകൊണ്ട് തന്നെ ഈ ദിക്കിൽ അലമാര വെച്ചാൽ അത് വെള്ളത്തിലൊഴുക്കി കളയുക എന്ന് പറയുന്നത് പോലെ ധനം കണക്കില്ലാതെ നഷ്ടപ്പെടും. എത്ര രൂപ കയ്യില്‍ വച്ചാലും അത് ചിലവായിക്കൊണ്ടേയിരി ക്കും. അതുകൊണ്ട് വടക്ക് കിഴക്കേ മൂലക്ക് ഒരു കാരണ വശാലും അലമാര വെക്കരുത്. തെക്ക് കിഴക്കേ മൂല എന്നാൽ അഗ്നി കോണാണ്. ഇവിടെ അലമാര വെച്ച് അതില്‍ പണം സൂക്ഷിക്കുന്നത് തീയിലിട്ട് ചുട്ടെരിക്കുന്നതിന് സമമെന്നാണ് വിശ്വാസം. അഗ്നി കോണില്‍ അലമാര വെച്ചാല്‍ സമ്പാദ്യത്തിന്‍റെ ഏറിയ പങ്കും ആശുപത്രിവാസങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി ചിലവഴിക്കേണ്ടി വരും എന്ന് കരുതപ്പെടുന്നു. വീടിന്‍റെ തെക്ക് പടിഞ്ഞാറേ മൂല അഥവാ കന്നിമൂലയാണ് അലമാര വെക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം. വിഘ്നനാശകനായ ഗണേശ ഭഗവാന്‍റെ സ്ഥാനമായാണ് കന്നിമൂലയെകണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് അലമാര വെക്കുകയാണെങ്കില്‍ വീട്ടിലുണ്ടാകുന്ന അനാവശ്യ ചിലവുകളെ വിഘ്നേശ്വരന്‍ തട്ടിമാറ്റുമെന്നാണ് വിശ്വാസം. കന്നിമൂലയില്‍ അലമാര വെക്കുമ്പോള്‍ മുൻഭാഗം കിഴക്ക് ദര്‍ശനമായോ വടക്ക് ദര്‍ശനമായോ വെക്കുന്നതാകും ഏറ്റവും ഉചിതം.

MT ply care solution  MT
MT ply care solution MT

Carpenter | Thiruvananthapuram

എന്തു കുഴപ്പം സ്ഥലം ഉള്ളതല്ലേ വെക്കാൻ പറ്റുമോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store