hamburger
sajjai nadh

sajjai nadh

Home Owner | Kollam, Kerala

നല്ല മഴയാണ്... അകത്തെ പ്ലാസ്റ്ററിങ് നടക്കുന്നു... വെള്ളമൊഴിച്ച് ക്യൂറിങ് ചെയ്യേണ്ട ആവശ്യമില്ലാന്ന് കോൺട്രാക്ടർ പറയുന്നു.. ഇതുശരിയാണോ... പ്ലീസ് ഹെല്പ്...
likes
3
comments
8

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Portland cement ഉപയോഗിച്ചുള്ള work കൾക്കെല്ലാം Curing ആവശ്യമാണ്. അന്തരീക്ഷത്തിൽ ഉള്ള ഈർപ്പം വലിടുക്കാനുള്ള കഴിവ് cement ന് ഉണ്ട് എങ്കിലും കരാർ അനുസരിച്ച് contractor ചെയ്യുന്നില്ലെങ്കിൽ നമ്മൾ തന്നെ ആദ്യത്തെ 7 days നനക്കൂ.

NAHAS T
NAHAS T

Civil Engineer | Thiruvananthapuram

cement ഏത് surface ൽ ഉപയോഗിച്ചാലും curing അത്യാവശ്യം ആണ്. അല്ലെങ്കിൽ crack വീഴും. വീട്ടിനകത്തു അല്ലെ പ്ലാസ്റ്റർ ചെയ്തത് അതും മഴയും തമ്മിൽ എന്താണ് ബന്ധം. പുള്ളിയോട് മര്യാദക്ക് വെള്ളം ഒഴിക്കാൻ പറ

evershine roofings Kollam
evershine roofings Kollam

Contractor | Kollam

ഉടായിപ്പുമായി നിൽക്കാതെ മര്യാദക്ക് വെള്ളമൊഴിക്കാൻ പറ പ്രത്യേകിച്ചും ഇപ്പോൾ p sand ആണ് ഉപയോഗിക്കുന്നത്

sajjai nadh
sajjai nadh

Home Owner | Kollam

പ്ലാസ്റ്ററിങ് ന്റെ ക്യൂറിങ് സംബന്ധമായ സംശയത്തിന് മറുപടി നൽകി സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു... ക്യൂറിങ് നടക്കുന്നു.... 👍👍👍🙏🙏🙏

Shan Tirur
Shan Tirur

Civil Engineer | Malappuram

ആവശ്യം ഉണ്ട്. നല്ലോണം നനയ്ക്കണം

Jay  Omkar
Jay Omkar

Contractor | Idukki

അതെന്ന അകത്ത് ചോർച്ച ഉണ്ടോ അതോ ഇനി പുള്ളി curing compound ഒക്കെ ഒഴിച്ച് ആണോ പ്ലാസ്റ്റർ ചെയ്യുന്നത്, pulliyod പ്ലാസ്റ്റർ കഴിഞ്ഞ ഭിത്തി ഒക്കെ daily നനക്കണം എന്ന് പറഞ്ഞെക്കു

aswathy  s
aswathy s

Interior Designer | Kottayam

എത്ര മഴ undelum ഭിത്തികള്‍ നന്നായി nanakkuka

Mohammed Shereef
Mohammed Shereef

Home Owner | Malappuram

ജിപ്സം പ്ലാസ്റ്ററിങ് ആണോ

More like this

*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* 
 
മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച.
 
 
കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക.
 
അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം
 
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും .
 
അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം.
 
പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്.
 
മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്.
 
അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്.
 
കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം.
 
അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക.
 
അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും.
 
*വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ*
 
പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്.
 
സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക.
 
അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്.
 
എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
 
പ്ലാസ്റ്ററിങ്‌ വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്.
 
ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും.
 
വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്.
 
മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ.
 
വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.
*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച. കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക. അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും . അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്. മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക. അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും. *വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ* പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്. സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക. അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്. എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പ്ലാസ്റ്ററിങ്‌ വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്. ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും. വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്. മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ. വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store