hamburger
Rasheed V K

Rasheed V K

Home Owner | Kottayam, Kerala

എന്താണ് ee വാട്ടർ കട്ടിംഗ്? സൺ ഷെയ്ഡുകൾക്ക് ഇവ ഇടുന്നത് കൊണ്ട് എന്തെന്കിലും ഗുണമുണ്ടോ??
likes
3
comments
7

Comments


Er K A Muhamed kunju
Er K A Muhamed kunju

Civil Engineer | Kottayam

പുറത്തേക്ക് തള്ളി നിൽക്കുന്ന Horizontal ആയ സ്ലാബ്, Sunshade തുടങ്ങിയവയുടെ മുകളിൽ നിന്നും അരികിൽ നിന്നും ഒലിച്ചു വരുന്ന വെള്ളം സ്ലാബിന്നടിയിലൂടെ ഒലിച്ചു ഭിത്തിയിലൂടെ ഒലിച്ചിറങ്ങാനുള്ള സാധ്യത ഇല്ലാതാക്കാൻ തള്ളി നിൽക്കുന്ന സ്ലാബിന്റെ അടിയിൽ അരികിനോട് ചേർന്ന് കൊടുക്കുന്ന സംവിധാനമാണ് Water Cutting. സ്ലാബ് വാർക്കുമ്പോൾ തന്നെ അരികിൽ നിന്നും ഒരിഞ്ച് മാറ്റി ഒരിഞ്ച് പട്ടിക തട്ടിൽ അടിച്ചാണ് ആദ്യകാലത്തൊക്കെ ഇത് കൊടുത്തിരുന്നത്. പിന്നീട് പ്ലാസ്റ്റർ ചെയ്യുമ്പോൾ അരികിൽ പ്രത്യേക മായി വരിപ്പ് ഉണ്ടാകാലായി. ഭംഗിക്ക് വേണ്ടി മഴതുള്ളി പോലെയും മറ്റും പല വിധത്തിലും ചെയ്യാറുണ്ട്.

Jamsheer K K
Jamsheer K K

Architect | Kozhikode

vellam chuvariloode olichirangaathirikkan plateril oru border cheyyunnathanu water cutting

nageem nagi
nageem nagi

Mason | Thrissur

വെള്ളം സൺസൈഡിന്റെ അടിയിലൂടെ ചുവരിലേക് വെള്ളം എത്താതിരിക്കാൻ പ്രയോജനപ്പെടുത്തുന്ന ഒരു കട്ടിങ് ആണ് വാട്ടർ കട്ടിങ്, ഇത് നിർബന്ധമാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

നമ്മുടെ climate n അനുസരിച് ഇപ്പൊ വരുന്ന എല്ലാം വീടുകൾക്ക് water cutting ചെയ്യുന്നത് വളരെ നല്ലത് ആണ് . sunshade ലൂടെയോ മുകളിലൂടെയോ ഒലിച്ചു താഴെ ചുമരിൽ വെള്ളം ഇറങ്ങി wall കേടുവരാൻ സാധ്യത ഉണ്ട്. paint അടർന്നു പോരാനും മറ്റും സാധ്യത ഉണ്ട്. ഇതിനെയൊക്കെ ഒരു പരിധിവരെ തടഞ്ഞുവെക്കാൻ watercutting ന് സാധിക്കും.

vimod  t v
vimod t v

Civil Engineer | Thrissur

water cutting ,roundayum squre aayum kodukam.contemprory style home anel square cheydhal nannayirikum.water cutting illel chumarilek vellam valikukayum.pinned wall streth painting plastering ellthinum dhoshamanu.sunshadil matramalla .mainslabil 6 inch projection kodukunadath venam .illel idhe prasnavum indagu.porathe air holes undel adhu vazhi vellam veedinte akathekk vare ethum

Tinu J
Tinu J

Civil Engineer | Ernakulam

*സൺഷേഡുകൾ, പുറത്തേക്ക് പ്രൊജക്ട് ചെയ്ത് നിൽക്കുന്ന ഷേഡുകൾ എന്നിവയ്ക്ക് വാട്ടർ കട്ടിങ് കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ് . * സൺ ഷെഡിന് അറ്റത്ത് ഇൻ സൈഡിൽ ആണ് വാട്ടർ കട്ടിങ് ചെയ്ത എടുക്കേണ്ടത് പൈപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ മുഴക്കോൽ ഉപയോഗിച്ചോ വാട്ടർ കട്ടിങ് ചെയ്തെടുക്കണം . അല്ലെങ്കിൽ മഴപെയ്യുമ്പോൾ വെള്ളം സ്ലാബിലുടെ ഭിത്തിയിലേക്ക് ഒലിച്ചു ഇറങ്ങുകയും ഭിത്തി ക്കും മറ്റും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് വാട്ടർ കട്ടിംഗ് ഇടേണ്ടത് അത്യന്താപേക്ഷിതമാണ്.

Rasheed V K
Rasheed V K

Home Owner | Kottayam

അഭിപ്രായങ്ങൾക് നന്ദി

More like this

*കുടിവെള്ളം സംഭരിക്കാൻ സ്റ്റീൽ വാട്ടർ ടാങ്കുകളുടെ ആവശ്യമുണ്ടോ?* 

വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം.

എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിക്കേണ്ട ടാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് .

*സ്റ്റീൽ വാട്ടർ ടാങ്ക്*

പലപ്പോഴും വില കൂടുതലാണ് എന്ന പേരിൽ നമ്മളെല്ലാവരും സ്റ്റീൽ വാട്ടർ ടാങ്കുകളെ അവഗണിക്കാറാണ് പതിവ്.
എന്നാൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അവയിൽ ചളി പിടിക്കും എന്ന പേടിവേണ്ട.
സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.SS202,304,316,430 എന്നിവയെല്ലാം ഇവയുടെ സബ് കാറ്റഗറികൾ ആണ്.
പ്രധാനമായും സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന SS304 ടൈപ്പ് സ്റ്റീൽ ആണ്. അതായത് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടി പ്രത്യേക പ്രോസസ്സ് വഴി നിർമ്മിച്ചിട്ടുള്ള സ്റ്റീൽ ആണ് ഫുഡ് ഗ്രേഡ് ടൈപ്പിൽ ഉൾപ്പെടുന്നത്.
ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിക്കുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന പാർട്ടിക്കിൾ ഒരു കാരണവശാലും ടാങ്കിന്റെ ഭിത്തിയിൽ അടിയുന്നില്ല.
സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന ടാങ്കുകൾക്ക് ക്ലീൻ ചെയ്യുന്നതിനായി സൈഡ് ഭാഗത്ത് ഒരു പ്രത്യേക വാൾവ് നൽകിയിട്ടുണ്ട്.
കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്നു വിട്ട് പൂർണ്ണമായും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താം.
കൂടാതെ പൈപ്പ് കടത്തി പ്രത്യേക വാൾവ് ഉപയോഗിച്ചും നല്ല രീതിയിൽ ഉൾഭാഗം മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും.
സൂര്യനിൽ നിന്നും ഡയറക്ട് വെളിച്ചം അടിക്കുന്നത് കൊണ്ട് തന്നെ ആൽഗകൾ,ഫംഗസുകൾ എന്നിവ സ്റ്റീൽ ടാങ്കുകളിൽ പിടിക്കുന്നില്ല.
ടാങ്ക് പ്രത്യേകമായി സജ്ജീകരിക്കുന്നതിന് സ്റ്റാൻഡ് നൽകുന്നുണ്ട്. ടാങ്ക് ഹൈറ്റ് കിട്ടുന്ന രീതിയിൽ സജ്ജീകരിക്കുക യാണെങ്കിൽ ടാങ്കിൽ നിന്നും വെള്ളം നല്ല പ്രഷറിൽ തന്നെ ലഭിക്കുന്നതാണ്.
*കുടിവെള്ളം സംഭരിക്കാൻ സ്റ്റീൽ വാട്ടർ ടാങ്കുകളുടെ ആവശ്യമുണ്ടോ?* വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം. എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിക്കേണ്ട ടാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് . *സ്റ്റീൽ വാട്ടർ ടാങ്ക്* പലപ്പോഴും വില കൂടുതലാണ് എന്ന പേരിൽ നമ്മളെല്ലാവരും സ്റ്റീൽ വാട്ടർ ടാങ്കുകളെ അവഗണിക്കാറാണ് പതിവ്. എന്നാൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അവയിൽ ചളി പിടിക്കും എന്ന പേടിവേണ്ട. സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.SS202,304,316,430 എന്നിവയെല്ലാം ഇവയുടെ സബ് കാറ്റഗറികൾ ആണ്. പ്രധാനമായും സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന SS304 ടൈപ്പ് സ്റ്റീൽ ആണ്. അതായത് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടി പ്രത്യേക പ്രോസസ്സ് വഴി നിർമ്മിച്ചിട്ടുള്ള സ്റ്റീൽ ആണ് ഫുഡ് ഗ്രേഡ് ടൈപ്പിൽ ഉൾപ്പെടുന്നത്. ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിക്കുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന പാർട്ടിക്കിൾ ഒരു കാരണവശാലും ടാങ്കിന്റെ ഭിത്തിയിൽ അടിയുന്നില്ല. സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന ടാങ്കുകൾക്ക് ക്ലീൻ ചെയ്യുന്നതിനായി സൈഡ് ഭാഗത്ത് ഒരു പ്രത്യേക വാൾവ് നൽകിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്നു വിട്ട് പൂർണ്ണമായും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താം. കൂടാതെ പൈപ്പ് കടത്തി പ്രത്യേക വാൾവ് ഉപയോഗിച്ചും നല്ല രീതിയിൽ ഉൾഭാഗം മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. സൂര്യനിൽ നിന്നും ഡയറക്ട് വെളിച്ചം അടിക്കുന്നത് കൊണ്ട് തന്നെ ആൽഗകൾ,ഫംഗസുകൾ എന്നിവ സ്റ്റീൽ ടാങ്കുകളിൽ പിടിക്കുന്നില്ല. ടാങ്ക് പ്രത്യേകമായി സജ്ജീകരിക്കുന്നതിന് സ്റ്റാൻഡ് നൽകുന്നുണ്ട്. ടാങ്ക് ഹൈറ്റ് കിട്ടുന്ന രീതിയിൽ സജ്ജീകരിക്കുക യാണെങ്കിൽ ടാങ്കിൽ നിന്നും വെള്ളം നല്ല പ്രഷറിൽ തന്നെ ലഭിക്കുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store