*കുടിവെള്ളം സംഭരിക്കാൻ സ്റ്റീൽ വാട്ടർ ടാങ്കുകളുടെ ആവശ്യമുണ്ടോ?*
വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം.
എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിക്കേണ്ട ടാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് .
*സ്റ്റീൽ വാട്ടർ ടാങ്ക്*
പലപ്പോഴും വില കൂടുതലാണ് എന്ന പേരിൽ നമ്മളെല്ലാവരും സ്റ്റീൽ വാട്ടർ ടാങ്കുകളെ അവഗണിക്കാറാണ് പതിവ്.
എന്നാൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അവയിൽ ചളി പിടിക്കും എന്ന പേടിവേണ്ട.
സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.SS202,304,316,430 എന്നിവയെല്ലാം ഇവയുടെ സബ് കാറ്റഗറികൾ ആണ്.
പ്രധാനമായും സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന SS304 ടൈപ്പ് സ്റ്റീൽ ആണ്. അതായത് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടി പ്രത്യേക പ്രോസസ്സ് വഴി നിർമ്മിച്ചിട്ടുള്ള സ്റ്റീൽ ആണ് ഫുഡ് ഗ്രേഡ് ടൈപ്പിൽ ഉൾപ്പെടുന്നത്.
ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിക്കുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന പാർട്ടിക്കിൾ ഒരു കാരണവശാലും ടാങ്കിന്റെ ഭിത്തിയിൽ അടിയുന്നില്ല.
സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന ടാങ്കുകൾക്ക് ക്ലീൻ ചെയ്യുന്നതിനായി സൈഡ് ഭാഗത്ത് ഒരു പ്രത്യേക വാൾവ് നൽകിയിട്ടുണ്ട്.
കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്നു വിട്ട് പൂർണ്ണമായും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താം.
കൂടാതെ പൈപ്പ് കടത്തി പ്രത്യേക വാൾവ് ഉപയോഗിച്ചും നല്ല രീതിയിൽ ഉൾഭാഗം മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും.
സൂര്യനിൽ നിന്നും ഡയറക്ട് വെളിച്ചം അടിക്കുന്നത് കൊണ്ട് തന്നെ ആൽഗകൾ,ഫംഗസുകൾ എന്നിവ സ്റ്റീൽ ടാങ്കുകളിൽ പിടിക്കുന്നില്ല.
ടാങ്ക് പ്രത്യേകമായി സജ്ജീകരിക്കുന്നതിന് സ്റ്റാൻഡ് നൽകുന്നുണ്ട്. ടാങ്ക് ഹൈറ്റ് കിട്ടുന്ന രീതിയിൽ സജ്ജീകരിക്കുക യാണെങ്കിൽ ടാങ്കിൽ നിന്നും വെള്ളം നല്ല പ്രഷറിൽ തന്നെ ലഭിക്കുന്നതാണ്.
വില കൂടി കൊടുത്താൽ നല്ലതായിരുന്നു . ഒരു comparetive study, HDPE വാട്ടർ ടാങ്കുമായി ഉണ്ടായിരുന്നെങ്കിൽ നമുക്ക് അറിയാമായിരുന്നു , ഏതാണ് നല്ലത് , economical , durable എന്ന്
Join the Community to start finding Ideas & Professionals
arun Kumar
Home Owner | Thiruvananthapuram
ഇടിമിന്നലേറ്റൽ എന്താക്കിലും പ്രശ്നം വരുമോ
SREEINIVASAN P
Carpenter | Malappuram
എവിടെ കിട്ടും
Roy Kurian
Civil Engineer | Thiruvananthapuram
വില കൂടി കൊടുത്താൽ നല്ലതായിരുന്നു . ഒരു comparetive study, HDPE വാട്ടർ ടാങ്കുമായി ഉണ്ടായിരുന്നെങ്കിൽ നമുക്ക് അറിയാമായിരുന്നു , ഏതാണ് നല്ലത് , economical , durable എന്ന്