hamburger
Arun Nair Palakkad

Arun Nair Palakkad

Home Owner | Palakkad, Kerala

റൂഫിങ് ഓട് മേയാൻ ഉദ്ദേശിക്കുന്നു.. നാടൻ ഓട് അല്ലെ നല്ലത് അതോ സെറാമിക് ഓട് അന്നോ
likes
5
comments
9

Comments


Tinu J
Tinu J

Civil Engineer | Ernakulam

മൂന്നിനും അതിൻറെതായ് മേന്മകളും അതിൻറെതായ് പോരായ്മകളുമുണ്ട്. നാടൻ മേച്ചിലോടുകൾ ക്ലേ കൊണ്ടാണ് നിർമ്മിക്കുന്നത് . കേരളത്തിൽ തൃശൂരിലാണ് ഏറ്റവും കൂടുതൽ ഓട് നിർമ്മാണം നടക്കുന്നത്. മംഗലാപുരത്തുനിന്നും ക്ലേ ഓടുകൾ കിട്ടുന്നുണ്ട്. ക്ലേ ഓടുകൾക്ക് ഒരു ചെങ്കല്ലിലെ നിറമാണ് കാരണം അത് ക്ലേ കൊണ്ടാണ് നിർമ്മിക്കുന്നത്. ഇതിന് ഏകദേശം രണ്ടര തൊട്ട് രണ്ടേമുക്കാൽ കിലോ വെയിറ്റ് വരും. ഇത് മഴയത്ത് വെള്ളം ആഗിരണം ചെയ്യുന്ന പ്രോഡക്റ്റ് ആണ്. ഏറ്റവും ചെറിയ സൈസ് മുതൽ മുക്കാൽ സ്ക്വയർഫീറ്റ് വരെ ഇത് അവൈലബിൾ ആണ്. 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ മേൽ വിരിക്കുമ്പോൾ രണ്ടര ടണ്ണിൽ കൂടുതൽ വെയിറ്റ് ഓടിന് മാത്രം വരും. പൂപ്പല് പിടിക്കും എന്നുള്ളത് ഇതിൻറെ ഒരു പോരായ്മയാണ്. ക്ലേ ആയതുകൊണ്ടുതന്നെ പൊട്ടാനുള്ള ചാൻസ് കൂടുതലുണ്ട്. ചൂട് കുറയ്ക്കാൻ പറ്റും എന്നുള്ളത് ഇതിൻറെ ഒരു മേന്മ തന്നെയാണ്. മാർക്കറ്റിൽ എപ്പോഴും അവൈലബിൾ ആയതുകൊണ്ട് തന്നെ പൊട്ടി കഴിഞ്ഞാലും നമുക്ക് എപ്പോൾ വേണമെങ്കിലും മാറ്റിവയ്ക്കാം. മംഗലാപുരം ഓഡുകൾക്ക് 18 മുതൽ മേലെയാണ് വില. കേരളത്തിൽ ഉണ്ടാക്കുന്ന ഓഡുകൾക്ക് 35 മുതൽ മേലേക്ക് വിലയുണ്ട്. സെറാമിക് ഓടുകൾ ഒരുപാട് കളർ കോമ്പിനേഷനിൽ നമുക്ക് ലഭ്യമാണ്. ഇത് പുറത്ത് നിന്ന് ഇംപോർട്ട് ചെയ്യുന്ന ഒരു പ്രോഡക്റ്റ് ആണ്. ചൈനീസ് റെഡ് ക്ലേ അല്ലെങ്കിൽ ചൈനീസ് വൈറ്റ് ക്ലെയും സെറാമിക് ചേർന്ന് ഒരു മിക്സ് ആണ് ഈ പ്രോഡക്റ്റ്. ചൂടുകാരണം പൊട്ടുന്ന ഒരു പ്രോഡക്റ്റ് അല്ല ഇത്. എന്നാൽ ഭാരമുള്ള വസ്തുക്കൾ വീണാൽ പൊട്ടുകയും ചെയ്യും. ചൂടിനെ നന്നായിട്ട് ആഗിരണം ചെയ്യുന്ന ഒരു പ്രോഡക്റ്റ് ആണ്. നാടൻ ഓടു കളെക്കാൾ കുറവാണെങ്കിലും പൂപ്പൽ വരാനുള്ള സാധ്യത ഇതിനുമുണ്ട്. 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ മേൽ ഇത് വിരിച്ചു കഴിഞ്ഞാൽ ഏകദേശം രണ്ടുമുതൽ രണ്ടര ടണ്ണോളം വെയിറ്റ് വരും.ഒരു സ്ക്വയർ ഫീറ്റ് ടൈൽ ആയിട്ടാണ് ഇത് കിട്ടുന്നത്.ഇതിൻറെ ഒരു ടയിൽലിന് 2.200 മുതൽ രണ്ടര കിലോ വരെ വെയ്റ്റ് വരാം. ഇതിന് മാർക്കറ്റിൽ 50 മേലേക്ക് വില വരുന്നതാണ് .ബ്രാൻഡു ഓട്കൾക്ക് 65 മേലെയാണ് വില വരുന്നത്. നമ്മൾ ഇട്ട ഡിസൈൻ ഓട് പൊട്ടി പോയി കഴിഞ്ഞാൽ പിന്നീട് അതേ ഡിസൈനുള്ള ഓട് കിട്ടുക എന്നുള്ളത് കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാരണം ഇത് ഇംപോർട്ടഡ് ആണ്. ഷിംഗിൾസ് ഒരു ഇംപോർട്ട് പ്രോഡക്റ്റ് ആണ്. ഇതൊരു ടാർ മിശ്രിതം കൊണ്ടാണ് ഉണ്ടാക്കുന്നത്. ചൂടു നന്നായിട്ട് ആഗിരണം ചെയ്യുന്ന ഒരു പ്രോഡക്റ്റ് ആണിത്. ഇതിൻറെ മെയിൻ അഡ്വാൻറ്റേജ് ഇതിനു വളരെ വെയിറ്റ് കുറവാണ് എന്നുള്ളതാണ്. ഒരു സ്ക്വയർഫീറ്റ് ഉള്ള ഷിംഗിൾസ്സിന് ഏകദേശം 500 ഗ്രാം ആണ് വരുക.ഏകദേശം 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിനു മേലിൽ ഇത് പിടിച്ചുകഴിഞ്ഞാൽ ആകെ 500 കിലോഗ്രാം മാത്രമേ ഭാരം വരുകയുള്ളൂ. ഇത് ടാർ മിശ്രിതം ആയതുകൊണ്ട് തന്നെ ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടികളിലും മറ്റും പിന്നീട് പായൽ പിടിക്കുകയും കളർ പെ ഫെയ്ഡ് ആവുകയും പൂപ്പൽ പിടിക്കുകയും ചെയ്യാറുണ്ട് . ഒരു എക്സ്പെർട്ട് ലേബർ ല്ലേ ചെയ്താൽ മാത്രമേ ഇത് ഭംഗിയായി വിരി ക്കുവാൻ പറ്റുകയുള്ളൂ.ഇതിന് ഏകദേശം സ്ക്വയർഫീറ്റിന് 90 മുതൽ മേലേക്ക് വില വരും ബ്രാൻഡഡ് ഷിംഗിള്സ് സ്ക്വയർഫീറ്റിന്115 മേഖലയ്ക്കാണ് വില.

Prasanth Mathias
Prasanth Mathias

Painting Works | Thiruvananthapuram

റൂഫ് കൂര ആണെകിൽ ഓട് പോകുന്നതാണ് നല്ലത്. ടെറസ്സ് ആണെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്യുന്നതാണ് നല്ലത്. ഓട് വെരി കോസ്റ്റ് പ്രോഡക്റ്റ്

Joseph jigil
Joseph jigil

Contractor | Thrissur

nadan tiles

Shan Tirur
Shan Tirur

Civil Engineer | Malappuram

ട്രസ്സിനു മേൽ ഓട് അല്ലെങ്കിൽ ഷീറ്റ് പാകാം. ടെറാക്കോട്ട ഓടുകൾക്ക് അന്നും ഇന്നും നല്ല ഡിമാൻഡ് ഉണ്ട്. ചൂടിനെ ഏറ്റവും കാര്യക്ഷമമായി പ്രതിരോധിക്കുന്നതു കൊണ്ടാണിത്. . ഓരോ ബാച്ച് ഓടുകൾ തമ്മിലും വേവിൽ വ്യത്യാസമുണ്ടാകാമെന്നതിനാൽ ഉറപ്പിലും നിറത്തിലും വ്യത്യസവുമുണ്ടാകാം. അതിനാൽ ഒരേ ബാച്ചിലുള്ള ഓടുകൾ വാങ്ങാൻ ശ്രദ്ധിക്കുക. കുറച്ചധികം ഓടുകൾ വാങ്ങി വച്ചാൽ ഭാവിയിലേക്കും ഉപകരിക്കും. . ഇന്ന് പല തരത്തിലുള്ള ഓടുകൾ വിപണിയിലുണ്ട്. കോൺക്രീറ്റ് ഓടുകൾ ജനപ്രീതിയിൽ മുന്നിലാണ്. . ഏതു നിറത്തിലും ലഭ്യമാണ്. പായലും പൂപ്പലും പിടിക്കില്ലെന്നതാണ് ഏറ്റവും നല്ല ഗുണം. കോൺക്രീറ്റ് ഡബിള്‍ ഷേഡഡ് ഓടുകൾക്ക് ഇന്ന് ആവശ്യക്കാരേറെയുണ്ട്. ടെറാക്കോട്ട ഓടിനെ അപേക്ഷിച്ച് ഭാരം കൂടുതലായതിനാൽ ട്രസ്സിടാൻ ഇവ അനുയോജ്യമല്ല. ചൂടിനെ തടുത്തു നിർത്തുന്നതിലും കേമമല്ല. ഭംഗിക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നെങ്കിൽ മിനുസമായ പ്രതലമുള്ള സെറാമിക് കോട്ടഡ് ഓടുകൾ തിരഞ്ഞെടുക്കാം. വില അൽപം കൂടുതലാണ്. . വാർക്കാതെ ട്രസ്സിടുന്നതാണ് ഏറ്റവും ലാഭകരം. എന്നാൽ സുരക്ഷാപ്രശ്നങ്ങളുള്ളതിനാൽ അധികമാരും ഇതിന് മുതിരാറില്ല. ഓട് പൊട്ടിയാൽ മഴവെള്ളം നേരെ വീട്ടിനുള്ളിലേക്ക് വരുമെന്നത് മറ്റൊരു ന്യൂനത. വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഷിംഗിൾസ്, ഇപ്പോൾ കേരളത്തിലും വ്യാപകമായിട്ടുണ്ട്. ചരിച്ചുവാർത്ത വീടുകളുടെ മേൽക്കൂരയിലാണ് ഇത് ഒട്ടിക്കുന്നത്. കാഴ്ചയ്ക്കുള്ള ഭംഗിയാണ് ഷിംഗിൾസിന്റെ ഏറ്റവും ആകർഷകമായ ഘടകം. ∙ മെറ്റൽ ഷീറ്റ് : ഓടിനെ അപേക്ഷിച്ച് മെയിന്റനൻസ് കുറവാണ് എന്നതാണ് പലരും മെറ്റൽ ഷീറ്റിനെ ആശ്രയിക്കുന്നതിനു പിന്നിലെ കാര്യം. മാത്രമല്ല ട്രസ് ഇടുമ്പോൾ ഫ്രെയിമിൽ കുറച്ചു സെക്ഷനുകൾ മതി എന്നതിനാൽ പണം ലാഭിക്കാം. വീടിന്റെ മുൻവശത്ത് ഓടുപതിപ്പിച്ച് കാഴ്ച പതിയാത്ത പിൻഭാഗത്ത് ഓടിന്റെ ഡിസൈന്‍ ഉള്ള ഷീറ്റിടുന്നതാണ് ചെലവു കുറയ്ക്കാൻ പലരും തിര‍ഞ്ഞെടുക്കുന്ന മാർഗം.

SHOJAN WIN FAB ENGINEERING
SHOJAN WIN FAB ENGINEERING

Service Provider | Ernakulam

Tile sheet aluminium കൊണ്ട് roof ചെയ്യൂ, ഭാരവും ചൂടും പേടിക്കേണ്ട, contact :7xxxxxxxxxx5

Arun Nair Palakkad
Arun Nair Palakkad

Home Owner | Palakkad

നാടൻ ഓടുകൾക്ക് മെയിന്റനൻസ് കൂടുതൽ ആണെന്ന് കേൾക്കുന്നു

prasad p k
prasad p k

Contractor | Kasaragod

nadan tiles

Siva Macro
Siva Macro

Contractor | Ernakulam

നാടൻ ഓട്

Afsal Affsal nk
Afsal Affsal nk

Home Owner | Malappuram

നാടൻ ഓട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store