ഇൻവെർട്ടർ AC , കംപ്രസർ AC. കൂടുതൽ അറിയാം

Young woman switching on air conditioner while sitting on sofa at home

പലതരം എയർ കണ്ടിഷണറുകൾ വിപണിയിൽ ലഭ്യമാണ് എങ്കിലും ഇൻവെർട്ടർ AC , കംപ്രസർ AC കൾ ആണ് കൂടുതൽ പേരും തിരഞ്ഞെടുത്ത് കാണുന്നത് അതുകൊണ്ട് വിശദമായി മനസ്സിലാക്കാം ഈ രണ്ട് തരം എയർ കണ്ടിഷണറുകളും

കംപ്രസർ AC.

ഇൻവെർട്ടർ ഏസീ എത്തുന്നതിന് മുൻപ് .സാധാരണ കംപ്രസർ ഉപയോഗിക്കുന്ന ഒരു ടൺ കൺവെൻഷണൽ എയർ കണ്ടീഷണറിൻ്റെ റണ്ണിങ്ങ് പവർ കൺസെംപ്ഷൻ കമ്പനികളുടെ മാറ്റം അനുസരിച്ച് 1300 വാട്ട്സ് മുതൽ 1800 വാട്സ് വരെയായാണ് .


കണക്ക് വലിയ പിടിയില്ലാത്തവർക്കും മനസിലാക്കാനായി എളുപ്പത്തിനായി ഇത് ശരാശരി 1500 വാട്സ് എന്ന് കണക്കാക്കാം.


ഇതിൻ്റെ റണ്ണിങ്ങ് കറണ്ട് 1500 വാട്ട്സ് ഹരണം ലൈൻ വോൾട്ടേജ് 230 വോൾട്ട് സമം 6.5 ആമ്പിയർ എന്നതാണ് ഉത്തരം.


ഇനി ലൈൻ വോൾട്ടേജ് 190 വോൾട്ടായി കുറഞ്ഞാൽ ആമ്പിയർ 7.8 ആയി ഉയരും.
ലൈൻ വോൾട്ടേജ് 190 നും 230 നും ഇടയിൽ വരുമെന്ന ഉദ്ദേശത്തിൽ ശരാശരി റണ്ണിങ്ങ് കറണ്ട് 7 ആമ്പിയർ എന്ന് കൂട്ടുന്നു.

ഇനി കൺവെൻഷണൽ ( സാദാ കംപ്രസർ ഏസി) എയർ കണ്ടീഷണറുകളുടെ കറണ്ട് ചാർജിൽ ഇടപെടുന്ന മറ്റൊരു വില്ലൻ ഉണ്ട്. അവനാണ് സ്റ്റാർട്ടിങ്ങ് കറണ്ട്.


റണ്ണിങ്ങ് കറണ്ടിൻ്റെ ആറ് മടങ്ങ് കൂടുതലായിരിക്കും സ്റ്റാർട്ടിങ്ങ് കറണ്ട് അപ്പോൾ 7 ആമ്പിയറിൻ്റെ 6 മടങ്ങ് സമം 42 ആമ്പിയർ വരുന്നു. ഏകദേശം 3 സെക്കൻഡ് മുതൽ 5 സെക്കൻഡ് വരെ വേണ്ടി വരും ഇത് റണ്ണിങ്ങ് കറണ്ടിലേക്ക് സ്റ്റഡിയാകാൻ.

വീടുകളിലെ അടച്ച മുറിയിൽ 8 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ഏയർ കണ്ടീഷണർ ഏകദ്ദേശം 32 തവണ ഓൺ ഓഫ് ആകുന്നുവെന്നാണ് കണക്ക്.


ഇതും എസിയുടെ പ്രവർത്തന ചിലവ് വല്ലാതെ ഉയർത്തിയിരുന്നു തൻ മൂലം ഏ സി വച്ചു എന്ന ഒറ്റക്കാരണത്താൽ ഈച്ചക്ക് പോലും കടക്കാൻ സാദ്ധ്യമല്ലാതെ സീൽ ചെയ്ത മുറിയിൽ കിടന്ന് ഏസീയുടെ തണുപ്പ് പരമാവധി കൂട്ടി വച്ച് അത് മൂന്നോ നാലോ മണിക്കൂർ ഓൺ ചെയ്ത ശേഷം ഓഫ് ചെയ്ത് മൂടിപ്പുതച്ച് കിടന്ന് രാവിലെ എഴുനേറ്റ് വരുമ്പോൾ ആകെ മന്ദിപ്പായിരിക്കും.

ഇൻവെർട്ടർ AC

എന്നാൽ ഇൻവെർട്ടർ ഏസികളുടെ വരവോടെ പരമ്പരാഗത എയർ കണ്ടീഷണർ സങ്കൽപ്പം തന്നെ മാറി മറിഞ്ഞു.ഇപ്പോൾ ആർക്കും പാർഷ്യലി ഓപ്പണായ മുറിയിൽ പോലും ഏ സി യിട്ട് കറണ്ട് ചാർജിനെ പേടിക്കാതെ സുഖമായി കിടന്നുറങ്ങാം.

ഒരു ടൺ ഇൻവെർട്ടർ ഏസിയുടെ റണ്ണിങ്ങ് കറണ്ട് ശരാശരി 4 ആമ്പിയറാണ് അപ്പോൾ 4 A x 230 V= 920 വാട്ട്സ്.സ്റ്റാർട്ടിങ്ങ് കറണ്ട് ഇല്ല.

ഒരിക്കൽ ഓൺ ചെയ്താൽ ഓഫ് ചെയ്യുന്നത് വരെ ഇൻവെർട്ടർ ഏസിയുടെ കംപ്രസർ ഓഫാകുന്നില്ല. കംപ്രസറിൻ്റെ സ്പീഡ് വേരി ചെയ്താണ് ഇൻവെർട്ടർ ഏസി റൂമിലെ താപനില നിയന്ത്രിക്കുന്നത്.


അന്തരീക്ഷ താപനില 30 ഡിഗ്രി ആയിരിക്കുമ്പോൾ നമ്മൾ ഏസിയിൽ ടെമ്പറേച്ചർ 26 ഡിഗ്രി ആയി സെറ്റ് ചെയ്യുന്നുവെന്നിരിക്കട്ടെ .

ആദ്യത്തെ ഏതാനും മിനിറ്റുകൾ കംപ്രസറിൻ്റെ വേഗത 0.RPM ൽ നിന്ന് പരമാവധി RPM ലേക്ക് ക്രമമായി ഉയർത്തി അത് പ്രവർത്തിക്കും.BLDC മോട്ടോർ ആയതിനാൽ ഇത് വളരെയെളുപ്പം സാധിക്കും.

പരമാവധി വേഗത്തിൽ മുറി തണുപ്പിക്കാനാണിത്.


ഇൻവെർട്ടർ ഏസി കംപ്രസറിൻ്റെ വേഗത മിനിമം 700 RPM മുതൽ മാക്സിമം 8000 RPM വരെയാണ്.
പരമാവധി വേഗതയിൽ പ്രവർത്തിക്കുമ്പോഴാണ് ഏറ്റവും കൂടിയ വാട്ട്സും, ആമ്പിയറും ഏ സി ഉപയോഗിക്കുന്നത്.

പരമാവധി വേഗത്തിൽ പ്രവർത്തിക്കുമ്പോൾ 5 സ്റ്റാർ റേറ്റിങ്ങുള്ള വൺ ടൺ ഇൻവെർട്ടർ ഏസി 4 ആമ്പിയർ റണ്ണിങ്ങ് കറണ്ട് എടുക്കും അപ്പോൾ 920 വാട്ട്സ് .

മുറിയിലെ തണുപ്പ് നമ്മൾ സെറ്റ് ചെയ്ത 26 ഡിഗ്രിയിലേക്ക് എത്തിക്കഴിഞ്ഞാൽ ഏസി ഓഫാവുകയല്ല ചെയ്യുന്നത് കംപ്രസറിൻ്റെ RPM മിനിമം ലവലായ 700 ലേക്ക് കുറയുന്നു. അപ്പോൾ പവർ കൺസെംപ്ഷൻ 250 വാട്ടിൽ താഴെയായി കുറയുന്നു.

സ്പ്ലിറ്റ് ഏസിയിൽ അകത്തെയും, പുറത്തെയും യൂണിറ്റുകളിൽ ഉള്ള സർക്കുലേറ്റിങ്ങ് ഫാനുകൾ ഉപയോഗിക്കുന്ന കറണ്ട് ഉൾപ്പടെയാണിത്.

5 സ്റ്റാർ റേറ്റിങ്ങിൽ അവയും BLDC തന്നെയായിരിക്കും.
ഇത് മൂലം രണ്ട് മൂന്ന് സാദാ ഫാനുകൾ ഉപയോഗിക്കുന്ന കറണ്ട് മാത്രം ഉപയോഗിച്ച് കറണ്ട് ചാർജിനെ പേടിക്കാതെ രാത്രി മുഴുവൻ ഏസിയിട്ട് കിടന്നുറങ്ങാം.

അന്തരീക്ഷ താപനിലയിൽ നിന്ന് വെറും രണ്ടോ മൂന്നോ ഡിഗ്രി മുറിയിലെ താപനില കുറഞ്ഞാൽ തന്നെ നമുക്ക് നല്ല തണുപ്പ് അനുഭപ്പെടും, എയർ കണ്ടീഷണർ മുറിയിലെ ആർദ്രതയും ( ഹ്യുമിഡിറ്റി) നിയന്ത്രിക്കുന്നതിനാലാണ് നമുക്ക് കുറഞ്ഞ വ്യത്യാസത്തിലും തണുപ്പ് അനുഭവപ്പെടുന്നത്.

ഇങ്ങനെ സെറ്റ് ചെയ്താൽ ഏസിയുള്ള മുറിയിൽ നിന്നും പെട്ടെന്ന് പുറത്തേക്കിറങ്ങി യാലും വലിയ ക്ഷീണം അനുഭവപ്പെടില്ല.

കറണ്ട് ചാർജും കുറയും, ഏസിയുടെ കാര്യക്ഷമതയും കൂടും.
അതിനാൽ ഏസിയുള്ള മുറികളിൽ താപനിലയും ,ആർദ്രതയും അളക്കുന്ന ഒരു മീറ്റർ കൂടി ഘടിപ്പിച്ചാൽ നിങ്ങൾക്കിത് നോക്കി മനസിലാക്കാം.

എല്ലാ ഓൺ ലൈൻ സ്റ്റോറുകളിലും, ഇലക്ട്രോണിക്സ് ,ഡ്യൂട്ടി പെയ്ഡ് കടകളിലും ഇത് ലഭിക്കും. 300-500 രൂപയൊക്കെയേ വില വരൂ. ചിത്രം നോക്കുക

courtesy : fb group