Alu-zinc ഷീറ്റ് റൂഫിങ്ങിന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ ഇവ അറിഞ്ഞിരിക്കാം.

ഇന്ന് നാം സാധാരണയായി കാണുന്ന ഒന്നാണ് alu-zinc റൂഫിങ് ഷീറ്റുകൾ,ഒട്ടുമിക്ക വീടുകളിലും മുറ്റത്തിന് മുകളിലായും, ഷെഡ്ഡുകൾ നിർമിക്കാനും,കോൺക്രീറ്റ്ന്റെ മുകളിലായും, അത് പോലെ മേൽക്കൂര ആയുമൊക്കെ alu-zinc ഷീറ്റുകളുടെ ഉപയോഗം ഓരോ ദിവസവും കൂടി വരികയും ആണ്.

അത് കൊണ്ട് തന്നെ ഇത്തരം ഷീറ്റുകൾ ഉപയോഗിക്കുമ്പോൾ ഒരു കോൺട്രാക്ട് കൊടുത്ത് മാറി നിലക്കാതെ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ റൂഫിങ്ങിന്റെ ആയുസ്സ് വർദ്ധിപ്പിക്കാം. .

alu-zinc റൂഫിങ് ഷീറ്റുകൾ പ്രധാനമായും നേരിടുന്ന പ്രശ്നം തുരുമ്പ് ആണ് എന്നതിൽ സംശയമില്ല. എന്നാൽ പെട്ടന്നുള്ള തുരുമ്പിനു കാരണം roofing installation സമയത്ത് വർക്കേഴ്സ് ചെയ്യുന്ന അബദ്ധങ്ങളോ/ശ്രദ്ധിക്കാതെ പോവുന്ന ചില കാര്യങ്ങൾ കൊണ്ടോ ആണ്.

മികച്ച റൂഫിങ്ങിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1- മഴക്കാലത്തെ ഷീറ്റ് ട്രാൻസ്പോർട്ടഷനിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
മഴക്കാലങ്ങളിൽ ഷീറ്റുകൾ കടയിൽ നിന്ന് വാങ്ങി വീട്ടിലേക്ക് കൊണ്ട് വരുമ്പോഴും, അത് പോലെ രണ്ടു ദിവസത്തേക്ക് ആണേലും വീട്ടിൽ stock ചെയ്യുമ്പോഴും roofing ഷീറ്റുകളിൽ വെള്ളം കയറാതെ മൂടിവെക്കണം. അല്ലാതവരുമ്പോൾ പെട്ടന്ന് തന്നെ വൈറ്റ് rust ഉണ്ടാവുകയും ഷീറ്റിന്റെ മുകളിലെ പെയിന്റ് ഇളകി പോരാൻ കാരണമാവുകയും ചെയ്യും.

2- പലപ്പോഴും നിങ്ങളുടെ വീടിന്റെ (site)ന്റെ അളവുകൾക്ക് അനുസരിച് ഷീറ്റുകൾ cut ചെയ്യേണ്ടതായി വരും.
ഇവിടെയാണ് വീട്ടു ഉടമസ്ഥൻ എന്ന നിലക്ക് കൂടുതൽ ശ്രദിക്കേണ്ടത്. നിങ്ങളുടെ workers ഷീറ്റ് cut ചെയ്യാൻ ഉപയോഗിക്കുന്നത് ശരിയായ ഉപകരണങ്ങൾ വെച്ചാണോ എന്ന് നോക്കുക കത്രിക വെച്ച് cut ചെയ്യപ്പിക്കുക, ഇല്ലെങ്കിൽഷീറ്റിന്റെ പിശറുകൾ പൊന്തി ആ ഭാഗങ്ങളിൽ തുരുമ്പ് കറ വരാൻ സാധ്യത ഉണ്ട്. ഷീറ്റുകൾ മുറിക്കുന്നുണ്ടെങ്കിൽ അല്പം കൂടി സേഫ്റ്റിക്ക് വേണ്ടി അരികുകളിൽ അല്പം പെയിന്റ് touch ചെയ്യുന്നത് നന്നാവും.

3- ഷീറ്റ് മേഞ്ഞു കഴിഞ്ഞതിനു ശേഷം നിങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഡ്രിൽ ചെയ്യുന്നതിന്റെ ഭാഗമായി റൂഫിങ് ഷീറ്റിൽ വരുന്ന ഇരുമ്പ് പൊടിയും മറ്റും അവശിഷ്‌ടങ്ങളും റൂഫിങ് കഴിയുമ്പോൾ തന്നെ വർക്കേഴ്സ് ന്റെ അടുത്തു ഒരു തുണി ഉപയോഗിച്ച് കഴുകി കളയാൻ പറയുക. ഇല്ലെങ്കിൽ അവ പിന്നീട് ഈർപ്പം മൂലം കറ ആയി റൂഫിങ് ഷീറ്റിൽ പറ്റിപിടിക്കാം. ഒട്ടുമിക്ക തുരുമ്പിനു വർക്കേഴ്സ് വരുത്തുന്ന ഇത്തരം അശ്രദ്ധ ആണ് കാരണം.

4- അത് പോലെ ഉപയോഗിക്കുന്ന ഷീറ്റിന്റ ക്വാളിറ്റി പോലെ അതിൽ ഉപയോഗിക്കുന്ന self screw ന്റെ ക്വാളിറ്റി യും പരിശോധിക്കുക.ഇല്ലെങ്കിൽ screw ന് വരുന്ന തുരുമ്പ് പിന്നീട് ഷീറ്റിനു മൊത്തമായി പിടിക്കാൻ സാധ്യത ഏറെയാണ്..ഇത്രയും പൈസ ചിലവാക്കിയിട്ട് screw ന് പിശുക്കുകാണിചാൽ വലിയ നഷ്ട്ടം ഉണ്ടാക്കാം..

content courtesy : Mizhaab Ahamed