ഭവന നിർമ്മാണ കരാറിൽ ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഒരു വീട് വെക്കുമ്പോൾ പൊതുവെ ചെയ്യാറുള്ള ഒന്നാണ് ഒരു കോണ്ട്രക്ടറിനെ കണ്ടെത്തുക എന്നത്.അങ്ങനെ ഒരാളെ കണ്ടെത്തിയാൽ പണി കഴിഞ്ഞു ബാക്കി എല്ലാം അയാൾ നോക്കിക്കോളും എന്നാണ് പലരുടെയും വിചാരം.അവസാനം പണി കഴിഞ്ഞ് അവരുമായി വഴക്ക് ഇടുന്നതും ഇപ്പോൾ പതിവ് കാഴ്ച ആയിരിക്കുന്നു . കരാറിൽ പൂർണ്ണതയില്ലാത്തത് ഒടുവിൽ കരാറുകാരനാണ് നേട്ടമായി ഭവിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നല്ല ഒരു വീട് നിർമ്മിക്കുന്നതിനും, കോണ്ട്രക്ടറുമായി നല്ല ഒരു ബന്ധം തുടർന്ന് പോകുന്നതിനും ഇത് സഹായിക്കും

Excavation & Earth work

ഭൂമി ലെവൽ ചെയ്യുന്നതു മുതൽ ഫൗണ്ടേഷനും ടാങ്കുകൾക്കുള്ള കുഴികളും ഫില്ലിംഗും കരാറിൽ പെടുമോ എന്ന് വ്യക്തമാക്കണം.ഏതെല്ലാം നമ്മൾ തന്നെ ചെയ്യേണ്ടതാണെങ്കിൽ അത്രെയും ചിലവ് കരാറിൽ കുറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക

Material Specification

മറ്റു സാമഗ്രികൾ പോലെ തന്നെ കോൺക്രീറ്റ് ഗ്രേഡ്,മണൽ, TMT, Bricks, പെയിന്റ്, PVC തുടങ്ങിയവയുടെ ക്വാളിറ്റി വ്യക്തമാക്കണം. ഗുണനിലവാരം അനുസരിച്ച് 30 – 80% വരെ വില വ്യത്യാസം ഇവയിലുണ്ട്.ഇനം തിരിച്ച് ക്വാളിറ്റി രേഖപ്പെടുത്തി വേണം കരാർ തയ്യാറാക്കാൻ.പണിയുടെ അവസാന സമയത്ത് പറഞ്ഞിരിക്കുന്ന സാധനങ്ങൾ തന്നെയാണോ ഉപയോഗിച്ചരിക്കുന്നത് എന്നും ഉറപ്പാക്കുക

Related works

a new employment contract

ചില കോൺട്രാകടർമാർ interior works,Septic tank, Soak Pit, Compound wall, എന്നിവ Contractൽ പരാമർശിക്കാറില്ല. ഇതിൽ വ്യക്തത വേണം ഏത് തരാം മെറ്റീരിയലുകൾ ഉപയോഗിക്കണം ഏത് സ്റ്റൈൽ വേണം,വാറന്റി ഉള്ള സാധനങ്ങൾ ആണോ എന്നി കാര്യങ്ങൾ എല്ലാം കരാറിൽ ഉൾപെടുത്തുക

Work Duration

എന്ന് പൂർത്തിയാകും എന്നു മാത്രമല്ല, വൈകിയാൽ എന്താണ് പരിഹാരം എന്നും വ്യക്തമാക്കണം.

Ready Mix Concreating

മഴ മൂലമോ മറ്റൊ, Ready Mix Concreating ഉപയോഗിക്കേണ്ടി വന്നാൽ കരാർ തുകയിൽ എന്ത് മാറ്റം വരും എന്ന് പരാമർശിക്കുക.

Payment schedule

സാധാരണ ഗതിയിൽ ഫൗണ്ടേഷൻ പൂർത്തിയാകുമ്പോൾ 16%, Lintel ലെവൽ പൂർത്തിയാകുമ്പോൾ 14%, Main roof ന് 10% എന്നിങ്ങനെ വാങ്ങാറുണ്ട്, ഇതിൽ Negotiate ചെയ്ത് കുറവ് ചെയ്യാൻ മടിക്കരുത്.

എഗ്രിമെൻറിൽ വ്യക്തതയില്ലാത്ത വിഷയങ്ങൾ നാട്ടുനടപ്പ് എന്ന പേരിൽ കരാറുകാരൻ നേടിയെടുക്കാറാണ് പതിവ്. ജീവിതത്തിൽ ഒരിക്കൽ മാത്രം വീടുപണിയുന്ന നമ്മൾ അത് സമ്മതിക്കേണ്ടിവരുന്നു അതുകൊണ്ട് തന്നെ കൃത്യമായി എഴുതി തയ്യാറാക്കിയ ഒരു കരാറിന്റെ ആവിശ്യകത ഇപ്പോൾ കൂടുതലാണ്.നിങ്ങളുടെ വീടിന്റ കരാർ തയ്യാറാകുമ്പോൾ ഇവ ശ്രെദ്ധിക്കുമല്ലോ