ജനലിന് ഗ്രിൽ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഒരു വീടിനെ സംബന്ധിച്ച് ഉപയോഗപ്പെടുത്തുന്ന ജനാലകൾ,വാതിൽ, കട്ടിളകൾ എന്നിവയ്ക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്.

ഇവ കൂടാതെ ജനാലകൾക്ക് നൽകുന്ന ഗ്രില്ലുകൾക്ക് പോലും പ്രാധാന്യം ഉണ്ട് എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കുകയില്ല.

വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ജനാലകളും,വാതിലുകളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.

അതേസമയം ജനാല കളുടെ ഗ്രില്ലുകൾ നൽകുമ്പോൾ പറ്റുന്ന ശ്രദ്ധക്കുറവ് നല്ല രീതിയിൽ വായു,വെളിച്ചം എന്നിവ വീട്ടിലേക്ക് വരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.

വ്യത്യസ്ത ശ്രേണികളിൽ ആയി ലഭിക്കുന്ന വിൻഡോ ഗ്രില്ലുകളെ പറ്റി വിശദമായി അറിഞ്ഞിരിക്കാം.

ഏറ്റവും ചിലവ് കുറഞ്ഞ രീതി

ജനാലകൾക്ക് ഗ്രില്ലുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ചിലവ് കുറഞ്ഞ രീതി പട്ടയും കമ്പിയും ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്നതാണ്.

പട്ട തുളച്ചു നൽകി അതിനകത്ത് കമ്പികൾ ഫിറ്റ് ചെയ്യുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇവക്ക് നല്ല രീതിയിൽ ബലം ലഭിക്കുന്നു.

വീട്ടിനകത്തേക്ക് കള്ളന്മാർക്ക് അത്രപെട്ടെന്നൊന്നും കടക്കാൻ സാധിക്കില്ല.

പട്ട വ്യത്യസ്ത വലിപ്പത്തിൽ നൽകാൻ സാധിക്കുമെങ്കിലും 1 mm വലിപ്പത്തിലുള്ള പട്ടയ്ക്ക് 10 mm തിക്നെസ്സ് വരുന്ന റോഡ് എന്ന രീതിയിലാണ് ഉപയോഗപ്പെടുത്തുന്നത്.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം ജനലിനു രണ്ട് പട്ട നൽകണോ അതോ 3 പട്ട നൽകണോ എന്ന കാര്യം തീരുമാനിക്കാം.

ഒരു പാളി ജനലിന് വെറും മൂന്ന് പട്ടകളുടെ ആവശ്യം മാത്രമേ വരുന്നുള്ളൂ. പിന്നീട് അവ ഒരു സ്ക്വയർ രൂപത്തിലുള്ള ജനൽ ആക്കി നൽകാവുന്നതാണ്.

പട്ടയും ഗ്രില്ലും നൽകുമ്പോൾ അവ അടയ്ക്കുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കുന്ന രീതിയിൽ വേണം നൽകാൻ.

അതല്ല എങ്കിൽ പിന്നീട് ഗ്രില്ലിന് അകത്തു കൂടെ കൈയ്യിട്ട് ജനൽ അടയ്ക്കാൻ സാധിക്കില്ല.

ഡിസൈൻ രൂപത്തിലുള്ള ഗ്രില്ലുകൾ

നമ്മുടെ നാട്ടിൽ പട്ടയും ഗ്രില്ലും ഉപയോഗിച്ചു നിർമിക്കുന്ന ജനലുകൾ കഴിഞ്ഞാൽ പിന്നീട് കൂടുതൽ ആളുകളും ഉപയോഗപ്പെടുത്തുന്നത് വ്യത്യസ്ത ആകൃതിയിൽ നിർമ്മിച്ചെടുക്കുന്ന ഗ്രില്ലുകൾ ആണ്.

ഓവർ ലാപ്പ് നൽകിയും ഗ്രില്ലുകൾ നൽകുന്നുണ്ട്. അതായത് ഒരു സ്ക്വയർ ബാർ നൽകി അതിനു പുറത്ത് മറ്റൊരു സ്ക്വയർ ക്യൂബ് ഫിറ്റ് ചെയ്യുന്ന രീതിയിലാണ് ഇവ നിർമ്മിച്ചെടുക്കുന്നത്.

അവകാഴ്ചയിൽ ഭംഗി നൽകുമെങ്കിലും ആവശ്യത്തിന് ബലം ഉണ്ടായിരിക്കണമെന്നില്ല. കമ്പികൾ ചെറിയ പീസുകൾ ആയി കട്ട് ചെയ്ത് ഗ്രിൽ ഫിറ്റ്‌ ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. മാത്രമല്ല വെൽഡിങ് നൽകുമ്പോൾ അവക്ക് ആവശ്യത്തിന് ബലം ലഭിക്കണമെന്ന് ഇല്ല. വ്യത്യസ്ത ആകൃതികളിൽ ഉള്ള ഗ്രിൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഗ്രില്ലിന്റെ ഉൾവശം വെൽഡിങ് ചെയ്ത് നൽകുന്നതാണ് എപ്പോഴും ഉചിതം. കൂടുതൽ ഡിസൈനുകൾ ജനങ്ങളുടെ ഗ്രില്ലിൽ ഉപയോഗപെടുത്താതെ ഇരിക്കുന്നതാണ് നല്ലത്. മാത്രമല്ല മാക്സിമം ട്രാൻസ്പരൻസി ജനലിലേക്ക് ലഭിക്കുന്ന രീതിയിൽ വേണം ഗ്രിൽ ഫിറ്റ് ചെയ്ത് നൽകാൻ.

സ്ക്വയർ ട്യൂബ് ഉപയോഗിക്കുമ്പോൾ

സ്ക്വയർ ട്യൂബ് ഉപയോഗപ്പെടുത്തിയും ജനാല കളുടെ ഗ്രില്ലുകൾ നിർമ്മിച്ച് നല്കാവുന്നതാണ്. ഡയമണ്ട് രൂപത്തിൽ ഫിറ്റ് ചെയ്ത് നൽകുകയാണെങ്കിൽ അവ കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി ജനാലകൾക്ക് നൽകും. അര മുതൽ മുക്കാൽ ഇഞ്ച് വലിപ്പത്തിലുള്ള സ്ക്വയർ ട്യൂബ് കൾ 45 ഡിഗ്രി ചരിവിൽ ആയി നൽകുകയാണ് ഇവിടെ ചെയ്യുന്നത്.

കുറച്ചധികം ക്വാളിറ്റിയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പൗഡർ കോട്ടഡ് ടൈപ്പ് തിരഞ്ഞെടുക്കാവുന്നതാണ്. സ്ക്വയർ ട്യൂബ് തിരഞ്ഞെടുക്കുമ്പോൾ അവ നല്ല കനത്തിൽ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

SS ടൈപ്പ് മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ.

ജനാലയുടെ ഗ്രില്ലുകൾ കുറച്ച് എക്സ്പെൻസീവ് രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് SS ടൈപ്പ് ഗ്രില്ലുകൾ. സാധാരണ ഗ്രില്ലുകളിൽ വരുന്ന തുരുമ്പ്, കറ പിടിക്കൽ എന്നിവയൊന്നും തന്നെ SS മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്നില്ല. ഇവയിൽ തന്നെ SS ടൈപ്പ് ബാറുകൾ, സ്ക്വയർ ഷേപ്പ് എന്നിവ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നതാണ്.

പൈപ്പുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ വളരെ എളുപ്പത്തിൽ തുളകൾ മാത്രമിട്ട് ഗ്രില്ല് ഫിറ്റ് ചെയ്തു നൽകാൻ സാധിക്കും. ഇവ ഒരു ഫിക്സഡ് ഷേപ്പിലോ അതല്ല എങ്കിൽ ഡയമണ്ട് ഷേപ്പിലോ ഫിക്സ് ചെയ്ത് നൽകാൻ സാധിക്കും. എസ് എസ് ടൈപ്പ് മെറ്റീരിയൽ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ മാറ്റ് ഫിനിഷ് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഗ്ലോസി ടൈപ്പ് ട്യൂബ് ഗ്രില്ലുകളിൽ ഉപയോഗപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലത്.SS ടൈപ്പ് ട്യൂബ് ജനാലകളുടെ ഗ്രിൽ ആയി തിരഞ്ഞെടുക്കുമ്പോൾ അവ ഫിക്സ് ചെയ്തശേഷം കവർ ചെയ്ത് വയ്ക്കണം. അതല്ല എങ്കിൽ പണി മുഴുവൻ പൂർത്തിയാകുമ്പോൾ തുരുമ്പ്, പൊടി എന്നിവയുടെ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. SS ട്യൂബിൽ ഏത് രീതിയിലുള്ള മെറ്റീരിയലുകൾ വീണാലും പിന്നീട് അവ പോവാനുള്ള സാധ്യത കുറവാണ്.MS മെറ്റീരിയലുകളെ വച്ച് കമ്പയർ ചെയ്യുമ്പോൾ SS മെറ്റീരിയലിനു വില വളരെ കൂടുതലാണ്. ഗ്രില്ലിന് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ബ്ലാക്ക്, ഗ്രേ പോലുള്ള നിറങ്ങൾ തിരഞ്ഞെടുത്താൽ കൂടുതൽ ഭംഗി ലഭിക്കും.

ജനാലകൾക്ക് ഗ്രിൽ തിരഞ്ഞെടുക്കുമ്പോൾ ഇത്രയൊക്കെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാനുണ്ട് എന്ന കാര്യം മനസ്സിലാക്കുക.