മണലാണ് കാര്യം – വിവിധതരം മണലുകളും, പ്രത്യേകതകളും

നിർമ്മാണ പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന മണൽ പ്രധാനമായും മൂന്ന് തരമാണ്

  1. ആറ്റുമണൽ
  2. M Sand
  3. P Sand

ഏറ്റവും മികച്ച മണൽ ഏതെന്ന ചോദ്യത്തിന് എല്ലാവർക്കും ഒരേ ഉത്തരം ആകും; ആറ്റുമണൽ. പക്ഷേ സംഗതി കിട്ടാനില്ല . സ്വർണ്ണം ലോഹത്തിൽ പെട്ടതാണെങ്കിലും കിട്ടാക്കനി ആയപ്പോൾ നമ്മൾ അതിനെ ആഭരണങ്ങളിലേക്ക് മാത്രം ഒതുക്കിയത് പോലെയാവും ഭാവിയിൽ സ്വർണ്ണ നിറത്തിലുള്ള മണലിന്റെ കാര്യവും!

മണൽ എന്നാൽ അരിപ്പയിൽ അരിച്ചാൽ 4.75 mm മുതൽ താഴേക്കു 75 മൈക്രോൺ വരെ തരികൾ ഉള്ളവ എന്നാണ് നിർവ്വചനം ( lS 383-2016 , IS 456 ).

വിവിധതരം മണലുകളും അവയുടെ പ്രത്യേകതയും

ആറ്റുമണൽ

  • വാങ്ങുന്ന അളവിൽ wastage ഉണ്ടാവും, കാരണം അത് പുഴകളിൽ നിന്ന് വാരിയെടുക്കുമ്പോൾ മറ്റു അസംസ്കൃത വസ്തുക്കൾ ഉണ്ടാവാം.
  • ഉരുണ്ടതും പല വലിപ്പത്തിലും ഉള്ള തരികൾ ഉണ്ടാകും, വലുതിന്റെ ഇടയിൽ ചെറുതും, അതിൻറെ ഇടയിൽ അതിലും ചെറുത് എന്ന രീതിയിൽ തമ്മിൽ പിടിച്ചിരുക്കുന്നതിനാൽ ബലം കൂടും. Mix ചെയ്യാനും ഉപയോഗിക്കാനും (Workability) M Sand നേക്കാൾ എളുപ്പമാവും.
  • Silt (75 മൈക്രോൺ ൽ താഴെയുള്ള തരികൾ) കൂടുതൽ ആയിരിക്കും, 5% വരെ അനുവദനീയം ആണെങ്കിലും, പുഴയിൽ നിന്ന് വാരുന്നതിനാൽ കഴുകി വേണം ഉപയോഗിക്കാൻ.
  • ആറ്റിൽ നിന്ന് വാരുന്നതിനാൽ തന്നെ ഇതിൽ നനവ് കാണും അതിനാൽ തന്നെ ഇത് water cement ratio വിനെ മാറ്റാൻ സാധ്യതയുള്ളതിനാൽ മിക്സിംഗ് അനുപാതം ശ്രദ്ധിക്കണം.water absorption M Sand നേക്കാൾ കുറവായിരിക്കും എന്ന് സാരം.
  • Bulking of sand മൂലം ഉണ്ടാകുന്ന bulkage correction മിക്സ് ചെയ്യുമ്പോൾ ചെയ്യേണ്ടി വരും.
  • ഗുണ നിലവാരം ഒരേ പോലെ ആവില്ല എടുക്കുന്ന പുഴയിലേയും എടുക്കുന്ന രീതിയും അനുസരിച്ച് മാറും.
  • വില കൂടുതലും, ലഭ്യത കുറവും കാരണം, കിട്ടിയാൽ തേപ്പിന് ഉപയോഗിക്കുക, കോൺക്രീറ്റിന് നല്ല M Sand ഉപയോഗിക്കുക.

M Sand

  • Wastage അധികം ഉണ്ടാവില്ല, കാരണം അത് ഉണ്ടാക്കുമ്പോൾ തന്നെ 4.75 mm ൽ കൂടി പാസാക്കുന്ന വിധത്തിൽ ആയിരിക്കും, കൂടാതെ മറ്റ് അസംസ്കൃത വസ്തുക്കൾ ഉണ്ടാവില്ല.
  • ഇത് ആറ്റ് മണൽ പോലെ ഉരുണ്ടതാവില്ല, ത്രികോണാകൃതിയാലായതിനാൽ കോൺക്രീറ്റിന് വളരെ നല്ലതാണ്.
  • ഇതിൽ silt ഉണ്ടാവാറില്ല പക്ഷേ ഈ അടുത്ത കാലങ്ങളിൽ പൊടി കൂടുതലായി കാണുന്നു, അത് നോക്കി വാങ്ങണം ( 5% മുതൽ 10% വരെ അനുവദനീയം ആണ്)
  • ഈർപ്പമോ, നനവോ ഉണ്ടാകില്ല അതിനാൽ തന്നെ മിക്സിംഗ് ratios കളിൽ വലിയ തല വേദന ഇത് ഉണ്ടാക്കാറില്ല.പക്ഷേ workability കുറവായിരിക്കും.ആറ്റ് മണൽ പോലെ Bulkage ഉണ്ടാവില്ല.
  • നല്ല കമ്പനിയിൽ നിന്ന് വാങ്ങിയാൽ ഗുണ നിലവാരത്തിന് ഒരു മിനിമം ഗ്യാരണ്ടി കാണും, ഒരേ സ്ഥലത്ത് ഉണ്ടാക്കുന്നതിനാലും QA/QC ഉള്ളതിനാലും പല സൈസ് , പല പുഴയിൽ നിന്ന് വാരുമ്പോഴുള്ള Quality risk മുതലായവ ഉണ്ടാവില്ല.

P Sand

  • Plastering sand എന്ന ഗണത്തിൽ പുതുതായി വന്നതാണ് എന്നാണറിവ്, ഞാനിതുവരെ ഇത് ഉപയോഗിച്ചിട്ടില്ല അതിനാൽ ഉപയോഗിച്ചവർ അഭിപ്രായം പറയാൻ അപേക്ഷ .
  • സൈസ് 2 mm ന് താഴെ 75 micron വരെ തരികൾ ഉള്ളത് ആണ് അഭികാമ്യം.
  • lS code ൽ മണലിന്റെ gradation കൊടുത്തിട്ടുണ്ട്, Grade 3,4 ൽ വരുന്നതാണ് തേപ്പിന് നല്ലത്.

അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ,

  • കൈയ്യിൽ എടുത്ത് തിരുമ്മി നോക്കുക,കൈയിൽ ചെളിയോ നിറമോ പിടിച്ചിരുന്നാൽ സംഗതി ശരിയല്ല .
  • കുപ്പിയിലോ മണലും വെള്ളവും (അളവുകൾ പ്രധാനം) ചേർത്ത് അതിൽ ഉപ്പ് Mix ചെയ്ത് ഒരു ദിവസം വെക്കുക, silt,clay മുതലായവ ഏകദേശം എത്ര ശതമാനം ഉണ്ടെന്നും ,അനുവദനീയമായ അളവിൽ ആണോ എന്ന് മനസിലാക്കുക.
  • Bulkage correction ന് വേണ്ടി ഒരു container ൽ മണൽ നിറച്ചതിന് ശേഷം വെള്ളം ഒഴിച്ചു നോക്കുക , മണ്ണിന്റെ level താഴുന്നത് കാണാം അത് ഒരേകദേശ bulking കണക്കായി എടുത്ത് മണലിന്റെ അളവിൽ മാറ്റം വരുത്തുക.

content courtesy : അഭിലാഷ് സത്യൻ