വീട് നിർമാണത്തിൽ ഗ്ലാസിന്‍റെ പ്രാധാന്യം.

വീട് നിർമാണത്തിൽ ഗ്ലാസിന്‍റെ പ്രാധാന്യം.ഒരു വീടിന്റെ ഭംഗി കൂടുതലായി എടുത്ത് കാണിക്കുന്നതിൽ ഗ്ലാസുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല.

വ്യത്യസ്ത രീതിയിലും രൂപത്തിലും ഗ്ലാസുകൾ വീടിനകത്ത് ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് പലരും ശ്രദ്ധിക്കാത്ത കാര്യമായിരിക്കും.

അതേ സമയം വളരെയധികം ശ്രദ്ധ നൽകി കൈകാര്യം ചെയ്തില്ല എങ്കിൽ പലപ്പോഴും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഗ്ലാസ് പോലുള്ള ഒരു മെറ്റീരിയലിൽ കൂടുതലാണ്.

പർഗോള സെറ്റ് ചെയ്ത് റൂഫിലും, വിൻഡോ കളിലും വാതിലുകളിലുമെല്ലാം ഗ്ലാസ് ഭംഗിയായി ഉപയോഗപ്പെടുത്താൻ സാധിക്കും.

തടിയും ഗ്ലാസും ചേർന്നു വരുന്ന കോമ്പിനേഷൻ എല്ലാ കാലത്തും ട്രെൻഡിങ് ആണ് എന്നതും മറ്റൊരു വസ്തുതയാണ്. വീട് നിർമ്മാണത്തിൽ ഗ്ലാസിന്റെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കാം.

വീട് നിർമാണത്തിൽ ഗ്ലാസിന്‍റെ പ്രാധാന്യം

പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ ജനാലകളിൽ ആണ് കൂടുതലായും ഗ്ലാസ് ഉപയോഗപ്പെടുത്തിയിരുന്നത്.

വെറും ഗ്ലാസ് മാത്രം നൽകി കൊണ്ടാണ് ജനാലകൾ നിർമ്മിക്കുന്നത് എങ്കിൽ പിൻ ഹെഡ് ടൈപ്പ് ഗ്ലാസ് ആണ് തിരഞ്ഞെടുക്കേണ്ടത്.

അതേസമയം അലങ്കാരപ്പണികൾക്ക് വേണ്ടിയാണ് ഗ്ലാസ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ക്ലിയർ ടൈപ്പ് ഗ്ലാസുകൾ തിരഞ്ഞെടുത്താൽ മാത്രമാണ് ഫ്രോസ്റ്റിംഗ്, എച്ചിങ് രീതികൾക്കെല്ലാം പൂർണ്ണത ലഭിക്കുകയുള്ളൂ.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഡൈനിങ് ഏരിയ,അടുക്കള എന്നിവ തമ്മിൽ പാർട്ടീഷൻ ചെയ്യുന്നതിനും, ബാത്റൂ മുകളിൽ വെറ്റ് ഏരിയ ഡ്രൈ ഏരിയ എന്നിവയെ തമ്മിൽ വേർതിരിക്കുന്നതിനും ഗ്ലാസുകൾ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

ഡൈനിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഫോൺഡബിൾ ടൈപ്പ് ഗ്ലാസുകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്.

ആവശ്യാനുസരണം മടക്കി വെക്കാൻ സാധിക്കും എന്നതു തന്നെയാണ് ഇവ തിരഞ്ഞെടുക്കുന്നതിലേക്ക് കൂടുതൽ പേരെയും ആകർഷിക്കുന്ന ഘടകം.

അതേസമയം ബാത്റൂ മുകളിലേക്ക് ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ പെട്ടെന്ന് പൊട്ടി പോകാൻ സാധ്യതയില്ലാത്ത ടഫണ്ട് ടൈപ്പ് ഗ്ലാസ് തന്നെ നോക്കി വേണം തിരഞ്ഞെടുക്കാൻ.

വീടിന്റെ ബാൽക്കണി, ഗോവണി എന്നീ ഭാഗങ്ങളിലുംഹാൻഡ് റെയിലിനോടൊപ്പം ഗ്ലാസ് നൽകുന്നത് ഒരു പ്രത്യേക ചാരുത തന്നെയാണ്.

ഡിജിറ്റൽ പ്രിന്റിംഗ് ഗ്ലാസിൽ നൽകുമ്പോൾ

ഇന്റീരിയർ അലങ്കാരത്തിനായി പലരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് ഗ്ലാസിൽ ഡിജിറ്റൽ പ്രിന്റിംഗ് ചെയ്തെടുക്കുന്ന രീതിയാണ്. വ്യത്യസ്ത ഡിസൈനുകൾ ഫോട്ടോകൾ എന്നിവയെല്ലാം ഇത്തരത്തിൽ ചെയ്തെടുക്കാൻ സാധിക്കും. മാത്രമല്ല അക്രലിക്, ഗ്ലാസ് പെയിന്റുകൾ ഉപയോഗപ്പെടുത്തി ഓരോരുത്തർക്കും കലാപരമായ രീതിയിൽ ഗ്ലാസിൽ വ്യത്യസ്ത ഡിസൈനുകൾ ചെയ്‌തെടുത്ത് വീടിന്റെ ഭംഗി കൂട്ടാം.

വീടിന്റെ മുറികൾക്കുള്ളിൽ തന്നെ പാർട്ടീഷനുകൾ വ്യത്യസ്ത രീതിയിൽ നൽകി അലങ്കാര പണികൾ പരീക്ഷിക്കാവുന്നതാണ്. ക്ലിയർ ഗ്ലാസ് ഉപയോഗപ്പെടുത്തി ചെയ്യുന്ന എല്ലാവിധ അലങ്കാരങ്ങളും കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നവയാണ്. റൂഫിൽ ടഫന്റ് ഗ്ലാസ് നൽകുമ്പോൾ വീടിനകത്തേക്ക് കൂടുതൽ സൂര്യപ്രകാശം ലഭിക്കാനായി സഹായിക്കും. വീടിന് നടുമുറ്റം ഒരുക്കുന്നുണ്ട് എങ്കിൽ സ്ലൈഡ് ചെയ്യുന്ന രീതിയിലും ഗ്ലാസ് നൽകാവുന്നതാണ്.

ഗ്ലാസ് ഉപയോഗപ്പെടുത്തിയുള്ള മറ്റ് അലങ്കാര പണികൾ

വാഷ് ഏരിയ, ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഗ്ലാസ് ഉപയോഗപ്പെടുത്തിയുള്ളമിററുകൾ സ്ഥാപിച്ച് നൽകുന്നത് വീട്ടിനകത്തേക്ക് കൂടുതൽ പ്രകാശം പ്രതിഫലിക്കുന്നതിന് സഹായിക്കും. ഇന്റീരിയറിൽ മിററുകൾ ഉപയോഗപ്പെടുത്തിയുള്ള ആർട്ട് വർക്കുകൾ നൽകുന്നതു വഴി കൂടുതൽ വിശാലത തോന്നിപ്പിക്കാനും വഴിയൊരുക്കുന്നു. അലങ്കാരം എന്ന രീതിയിൽ ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള മിററുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. വാഷ് ഏരിയയിൽ തന്നെ എൽഇഡി ടൈപ്പ് മിററുകളും ഇന്ന് ആളുകൾക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുന്നു. ലിവിങ് ഏരിയ ഡൈനിങ് എന്നീ ഭാഗങ്ങളിൽ ഒരു ചെറിയ അക്വേറിയം സെറ്റ് ചെയ്ത് നൽകാനും ഗ്ലാസ് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

ചെറിയ രീതിയിലുള്ള ജലാശയങ്ങൾ സെറ്റ് ചെയ്ത് അവയിൽ വ്യത്യസ്ത നിറങ്ങളിലുള്ള പെബിൾസ്, ചെടികൾ എന്നിവ നൽകുന്നത് കണ്ണിനു കുളിർമ നൽകുന്ന ഒരു കാഴ്ചയാണ്. ഇന്റീരിയർ ഡിസൈനിൽ കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഫ്യൂഷൻ എംപോസിങ്‌ അതായത് ഒരു ഗ്ലാസ് പാളിയുടെ മുകളിൽ വ്യത്യസ്ത നിറങ്ങളിലുള്ള ഗ്ലാസ് കഷണങ്ങൾ പതിക്കുന്ന രീതി, ഗ്ലാസും തുണിയും ഉപയോഗിച്ച് നിർമ്മിക്കുന്ന സാൻഡ്‌വിച്ച് ലാമിനേഷൻ പോലുള്ള രീതികൾക്ക് വളരെയധികം സ്വീകാര്യതയാണ് നിലവിലുള്ളത്. ബെഡ്റൂമുകളിൽ നൽകുന്ന വാർഡ്രോബുകളിൽ സാധാരണ ഗ്ലാസുകൾക്ക് പകരമായി വ്യത്യസ്ത നിറങ്ങളിലുള്ള ലാകർ ഗ്ലാസ് ഉപയോഗപ്പെടുത്തുകയും ചെയ്യാം.

വീട് നിർമാണത്തിൽ ഗ്ലാസിന്‍റെ പ്രാധാന്യം വരുന്നത് വ്യത്യസ്ത രീതികളിലാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.