ക്ലാഡിങ് വർക്കുകളിൽ പലര്‍ക്കും പറ്റുന്ന അബദ്ധങ്ങൾ.

വീട് ഭംഗിയാക്കുന്നതിനായി വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.ഇവയിൽ തന്നെ ഇന്റീരിയർ,എക്സ്റ്റീരിയർ വർക്കുകൾക്ക് വേണ്ടി മാത്രം നിർമ്മിച്ചെടുക്കുന്ന വസ്തുക്കളും നിരവധിയാണ്.

ഇത്തരത്തിൽ വീട് ഭംഗിയാക്കി എടുക്കാൻ ഉപയോഗപ്പെടുത്തുന്ന ഒരു മെറ്റീരിയലാണ് ക്ലാഡിങ് സ്റ്റോണുകൾ.

പേര് കേൾക്കുമ്പോൾ പലരും തെറ്റിദ്ധരിക്കുന്നത് അവ സ്റ്റോണിൽ നിന്ന് മാത്രം ഉല്പാദിപ്പിക്കുന്നവയാണ് എന്നതായിരിക്കും.

എന്നാൽ അത് തീർത്തും തെറ്റായ ധാരണയാണ് നമ്മുടെ വീടുകളിൽ സുലഭമായി കാണുന്ന ചിരട്ടകളിൽ നിന്നു പോലും ക്ലാഡിങ് മെറ്റീരിയലുകൾ നിർമ്മിച്ചെടുക്കുന്നുണ്ട്.

ആർട്ടിഫിഷ്യൽ ആയതും, അല്ലാത്തതുമായ ക്ലാഡിങ് മെറ്റീറിയലുകൾ , അവയുടെ ഉപയോഗരീതി എന്നിവയെപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

ക്ലാഡിങ് സ്റ്റോണുകളുടെ ഉപയോഗം

ഇപ്പോൾ മാത്രമല്ല വളരെ പണ്ടു കാലം തൊട്ടു തന്നെ കൊട്ടാരങ്ങളിലും മറ്റും ഉപയോഗിച്ചിരുന്ന ഒന്നാണ് ക്ലാഡിങ് സ്റ്റോണുകൾ. ഇത്തരം സ്റ്റോണുകൾക്ക് പണ്ടു കാലത്ത് വില കൂടുതൽ ആയിരുന്നു.

അതുകൊണ്ട് തന്നെ സാധാരണക്കാരായ പലരും അവയെപ്പറ്റി അന്വേഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഇന്ന് നമ്മൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഗ്രാനൈറ്റ്, കടപ്പ പോലുള്ള മെറ്റീരിയലുകൾ എല്ലാം ക്ലാഡിങ് സ്റ്റോണുകൾ തന്നെയാണ്.

ഇന്ന് അവ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന കാരണം വ്യത്യസ്ത ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാനുള്ള ഉപകരണങ്ങളുടെ ലഭ്യതയാണ്.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി CNC മെഷീനുകൾ എല്ലാം സുലഭമായി നമ്മുടെ നാട്ടിൽ എത്തി തുടങ്ങിയിരിക്കുന്നു. അതായത് പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ കൊത്തു പണിക്കാർ ചെയ്തിരുന്ന വർക്കുകൾ മെഷീൻ ഉപയോഗിച്ച് ചെയ്യുക എന്നതാണ് ഇവയുടെ ധർമ്മം.

കൈ ഉപയോഗിച്ച് കൊത്തുപണികൾ ചെയ്യുമ്പോൾ അതിന് പൂർണത ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

അതേസമയം ഒരു കൃത്യമായ അളവ് നൽകി ആവശ്യമുള്ള ഡിസൈൻ തിരഞ്ഞെടുത്ത് നൽകുമ്പോൾ അത് പൂർണ്ണമായും അതേ രീതിയിൽ തന്നെ പകർത്തി കൊത്തിയെടുക്കുന്ന രീതിയാണ് മെഷീനുകളിൽ ചെയ്യുന്നത്.

വ്യത്യസ്ത രീതിയിലുള്ള ക്ലാഡിങ് സ്റ്റോണുകൾ.

ക്ലാഡിങ് സ്റ്റോണുകളിൽ ഏറ്റവും സുലഭമായി ഉപയോഗപ്പെടുത്തുന്നത് കോട്ട സ്റ്റോണുകൾ തന്നെയാണ്. ഇവ വളരെ പെട്ടെന്ന് കട്ട് ചെയ്ത് വ്യത്യസ്ത ഷേപ്പുകളിൽ ആക്കി മാറ്റാൻ സാധിക്കും. ക്ലാഡിങ് സ്റ്റോണുകൾ ഉപയോഗിക്കുന്ന അതേ രീതിയിൽ ഗ്രാനൈറ്റ് കട്ട് ചെയ്ത് എടുക്കാൻ സാധിക്കും.സോഫ്റ്റ്‌ റോക്ക് വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് കടപ്പ പോലുള്ള സ്റ്റോണുകൾ.

അപ്ലൈ ചെയ്യേണ്ട രീതി

ക്ലാഡിങ് സ്റ്റോണുകൾ നേരിട്ട് ചുമരിലേക്ക് ഒട്ടിച്ചു നൽകുകയല്ല ചെയ്യുന്നത്. ഒരു പ്രത്യേക മെഷീൻ ഉപയോഗിച്ച് അതിൽ ഒട്ടിച്ച് നൽകി ഫിക്സ് ചെയ്യുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ക്ലാഡിങ് സ്റ്റോണുകൾ ചുമരിൽ നൽകുമ്പോൾ അവ മിനുസമാക്കാതെ പരുപരുത്ത ഭിത്തിയിൽ നൽകുന്നതാണ് കൂടുതൽ നല്ലത്.

അങ്ങിനെ ചെയ്യുന്നത് വഴി ഒട്ടിക്കുന്ന കല്ലുകൾ കുറച്ചുകൂടി ഗ്രിപ്പ് ലഭിക്കുന്ന രീതിയിൽ ഫിക്സ് ചെയ്ത് നൽകാൻ സാധിക്കും. മിനുത്ത പ്രതലത്തിൽ നൽകണമെങ്കിൽ ചുമരിൽ ചെറിയ ചിപ്പുകൾ നൽകിയതിനു ശേഷം ഒട്ടിച്ച് നൽകുകയാണ് ചെയ്യുന്നത്. ക്ലാഡിങ് സ്റ്റോണുകൾ ഒട്ടിച്ച് നൽകാനായി ഒരു കാരണവശാലും സിമന്റ് ഉപയോഗപ്പെടുത്തരുത്. അതിനായി പ്രത്യേക മെറ്റീരിയലുകൾ സുലഭമായി വിപണിയിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്. അതുപയോഗിച്ച് ഒട്ടിച്ച് നൽകിയില്ലെങ്കിൽ ക്ലാഡിങ് സ്റ്റോണുകൾ പെട്ടെന്നുതന്നെ പൊളിഞ്ഞു വീഴാനുള്ള സാധ്യത കൂടുതലാണ്. പലരും സ്റ്റോൺ ഒട്ടിക്കുന്ന ചിലവ് കുറയ്ക്കാനായി മെറ്റീരിയലിനോടൊപ്പം സിമന്റ് മിക്സ് ചെയ്ത് വരുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. ഇത് ഗുണത്തെക്കാൾ കൂടുതൽ ദോഷമാണ് ഉണ്ടാക്കുക.

ക്ലാഡിങ് സ്റ്റോൺ പതിച്ച് കഴിഞ്ഞതിനു ശേഷവും വേണം ശ്രദ്ധ.

പലരും വീട്ടിൽ ക്ലാഡിങ് സ്റ്റോൺ പതിച്ച് നൽകിയ ശേഷം പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. ഇത്തരത്തിൽ കൃത്യമായി പരിപാലിക്കാതെ ഇടുന്ന ക്ലാഡിങ് വർക്കുകൾ പലപ്പോഴും പെട്ടെന്ന് നശിച്ചു പോകാറുണ്ട്. പണി പൂർത്തിയായ ഉടനെ തന്നെ രണ്ട് കോട്ട് ക്ലിയർ അടിച്ചു നൽകണം. ക്ലിയർ കോട്ട് അടിച്ചു കഴിഞ്ഞാൽ അവയ്ക്ക് മുകളിൽ പൊടി പിടിക്കാനുള്ള സാധ്യത കുറവാണ്. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ പ്രൈമർ അടിച്ച് നൽകുന്നതും കൂടുതൽ നല്ലതാണ്. വീടിന്റെ പുറം ഭാഗങ്ങളിലേക്ക് ആവശ്യമായ ക്ലാഡിങ് സ്റ്റോണുകൾ തിരഞ്ഞെടുക്കുമ്പോൾ നാച്ചുറൽ സ്റ്റോണുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അങ്ങിനെ ചെയ്യുന്നത് വഴി ഫെയ്ഡ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.

ഇത്തരത്തിൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ക്ലാഡിങ് ക്ലാഡിങ് വർക്കിൽ ഉണ്ടാകുന്ന അബദ്ധങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്