ടീവി യൂണിറ്റ് എവിടെ നൽകണം?ഇന്ന് വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഉപകാരണമാണ് ടിവി. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേ രീതിയിൽ കാണാൻ ഇഷ്ടപ്പെടുന്ന മാധ്യമവും TV തന്നെയാണ്.

എന്നാൽ എവിടെയാണ് ടിവി യൂണിറ്റ് സെറ്റ് ചെയ്ത് നൽകേണ്ടത് എന്നതിനെപ്പറ്റി പലർക്കും പല അഭിപ്രായങ്ങൾ ആയിരിക്കും ഉണ്ടാവുക.

കൂടുതൽ വിശാലത നൽകി നിർമ്മിക്കുന്ന വീടുകളിൽ ഗസ്റ്റ് ലിവിങ്,ഫാമിലി ലിവിങ്, അപ്പർ ലിവിങ് ഏരിയകൾ പ്രത്യേകമായി നൽകുന്നുണ്ട്.

ഗസ്റ്റ് ലിവിങ് ഏരിയ വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കാനും ഫാമിലി ലിവിങ് വീട്ടുകാർക്ക് ഒത്തുകൂടാനും ഉള്ള ഒരു ഇടമയാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്.

ടിവി ഏരിയക്കുള്ള സ്ഥലം കണ്ടെത്താൻ ലിവിങ് ഏരിയ തിരഞ്ഞെടുക്കുന്ന ആളുകൾ ശ്രദ്ധിക്കാതെ പോകുന്ന നിരവധി കാര്യങ്ങളുണ്ട്.

അതായത് കോമൺ ലിവിങ് ഏരിയയിൽ,ടിവി യൂണിറ്റ് സെറ്റ് ചെയ്ത് നൽകിയാൽ അത് വീട്ടിലെ കുടുംബാംഗങ്ങൾക്കെല്ലാം കാണാൻ സാധിക്കണമെന്നില്ല.

അതു കൊണ്ടുതന്നെ ഫാമിലി ലിവിങ്ങിനായി ഒരിടം മാറ്റി വയ്ക്കുന്നുണ്ടെങ്കിൽ അവിടെ ടിവി യൂണിറ്റ് സെറ്റ് ചെയ്ത് നൽകുന്നതാണ് കൂടുതൽ ഉചിതമെന്ന് ചിന്തിക്കുന്നവർക്ക് അതേപ്പറ്റി വിശദമായി മനസിലാക്കാം.

ടീവി യൂണിറ്റ് എവിടെ നൽകണം?

ആഡംബരം നിറച്ച് വീട് പണിയുന്ന ആളുകൾ ലിവിങ് ഏരിയ തന്നെ ഗസ്റ്റ് ലിവിങ്,ഫാമിലി ലിവിങ്,അപ്പർ ലിവിങ് എന്നിങ്ങനെയെല്ലാം തരംതിരിച്ച് നൽകാറുണ്ട്. ഇവയിൽ പല ഭാഗങ്ങളും നൽകുന്നതു കൊണ്ട് കാര്യമായ ഗുണങ്ങൾ ഇല്ല എങ്കിലും, ഫാമിലി ലിവിങ് എന്ന ഒരിടം നൽകുന്നതു കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. വീട്ടുകാർക്കെല്ലാം ഒരുമിച്ച് കൂടുതൽ സ്വകാര്യതയുടെ ഇരിക്കാവുന്ന ഒരിടം എന്ന രീതിയിലും, പരസ്പരം ആശയങ്ങൾ പങ്കിടാനുള്ള ഒരിടം എന്ന രീതിയിലും ഈ ഒരു ഏരിയ ഉപയോഗപ്പെടുത്താൻ സാധിക്കും. മാത്രമല്ല ടിവി യൂണിറ്റ് സെറ്റ് ചെയ്ത് നൽകാനും ഈ ഒരു ഇടം ഉപയോഗപ്പെടുത്താവുന്നതാണ്.

കോമൺ ലിവിങ്ങിൽ വലിയ ഒരു സോഫ നൽകുമ്പോൾ ഫാമിലി ലിവിങ്ങിൽ പരമാവധി അഞ്ച് പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഒരു സോഫാ നൽകിയാൽ മതിയാകും. ഇനി അതല്ല കൂടുതൽ പേർ ഒരുമിച്ചിരുന്ന് ടിവി കാണുന്ന സന്ദർഭങ്ങളിൽ ഫാമിലി ലിവിങ്ങിനോട് ചേർന്നു തന്നെ നൽകിയിട്ടുള്ള ഡൈനിങ് ഏരിയയിലെ ഫർണിച്ചറുകളും ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താം. ഫാമിലി ലിവിങ്,ഡൈനിങ് ഏരിയ, കിച്ചൺ എന്നിവ തമ്മിൽ പ്രത്യേക പാർട്ടീഷൻ നൽകിയിട്ടില്ല എങ്കിൽ കിച്ചണിൽ ജോലി ചെയ്യുന്ന ആൾക്കും ടീവി കണ്ടു കൊണ്ട് പാചകം ചെയ്യാം. പലപ്പോഴും ഗസ്റ്റ് വരുന്ന ഇടം ആയതു കൊണ്ടു തന്നെ കോമൺ ലിവിങ് ഏരിയ വൃത്തിയായും ഭംഗിയായും വയ്ക്കേണ്ടി വരാറുണ്ട്. അതേസമയം മറ്റ് ആവശ്യങ്ങൾക്ക് ഒന്നും ഈ ഒരു ഏരിയ ഉപയോഗപ്പെടുത്താതെ ഫാമിലി ലിവിങ്ങിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും സാധിക്കും.

ഗസ്റ്റ് ലിവിങ്ങിൽ ആണ് ടിവി യൂണിറ്റ് വയ്ക്കുന്നത് എങ്കിൽ

ഗസ്റ്റ് ലിവിങ് അല്ലെങ്കിൽ പ്രധാന ലിവിങ് ഏരിയയിലാണ് ടിവി യൂണിറ്റ് സജ്ജീകരിച്ച് നൽകുന്നത് എങ്കിൽ പലപ്പോഴും അതിഥികൾ ഉള്ള സമയത്ത് വീട്ടുകാർക്ക് ടിവി കാണാൻ പറ്റി കൊള്ളണമെന്നില്ല. മാത്രമല്ല ചെറിയ ഒരു സ്പേസ് മാത്രമാണ് ഇത്തരം ഭാഗങ്ങളിൽ നൽകിയിട്ടുള്ളത് എങ്കിൽ ടിവി യൂണിറ്റ് സജ്ജീകരിക്കുന്ന തോടു കൂടി ഒരു വലിയ ഭാഗം തന്നെ നഷ്ടപ്പെടും. കൂടുതൽ അലങ്കാരങ്ങൾ ഒന്നും അവിടെ നൽകാനായി സാധിക്കില്ല. അതേസമയം ഗസ്റ്റ് ലിവിങ് അതിഥികളെ സൽക്കരിക്കാനുള്ള ഒരിടം എന്ന രീതിയിൽ നൽകി കൂടുതൽ അലങ്കാരങ്ങൾ സെറ്റ് ചെയ്യാം.

മിക്ക വീടുകളിലും ടിവിയോട് ചേർന്ന് വരുന്ന സ്പീക്കർ സിസ്റ്റം ശരിയായ രീതിയിൽ സെറ്റ് ചെയ്തു നൽകാനുള്ള സ്ഥലം നൽകിയിട്ടുണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളിൽ അവയിൽ നിന്നും വയറുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥ അഭംഗി ഉണ്ടാക്കും. അതിഥികൾ വീട്ടിലുള്ള സമയങ്ങളിൽ കൂടുതൽ ശബ്ദം കൂടിയിരുന്ന് ടിവി കാണാനും ഗസ്റ്റ് ഏരിയയിലെ ടിവി യൂണിറ്റ് തടസമാകും. ഗസ്റ്റ് ഏരിയ്ക്ക് നൽകുന്ന ഫർണ്ണിച്ചറുകൾക്ക് കൂടുതൽ വലിപ്പം ആവശ്യമായി വരും. എന്നാൽ ഇവിടെ ടീ വി യൂണിറ്റ് നൽകുന്നതു കൊണ്ടുതന്നെ ഫർണിച്ചറുകൾക്കും പരിമിതികൾ വരും. ആകെ മൊത്തത്തിൽ സാധനങ്ങൾ കുത്തിനിറച്ച ഒരു അവസ്ഥയായിരിക്കും ലിവിങ് ഏരിയയിൽ അനുഭവപ്പെടുക. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ടിവി യൂണിറ്റ് എവിടെ സജ്ജീകരിച്ച് നൽകണമെന്നത് വീട്ടുകാർക്ക് തീരുമാനിക്കാവുന്ന കാര്യമാണ്.

ടീവി ഏരിയ എവിടെ നൽകണം? ഓരോ വീടിന്റെയും വലിപ്പം, സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി ടിവി യൂണിറ്റ് എവിടെ വേണമെങ്കിലും സെറ്റ് ചെയ്ത് നൽകാം.