സോളാറിൽ പ്രവർത്തിക്കുന്ന അടുക്കള ഓറോവിൽ .

സോളാറിൽ പ്രവർത്തിക്കുന്ന അടുക്കള ഓറോവിൽ.പൂർണ്ണമായും സോളാറിൽ പ്രവർത്തിക്കുന്ന ലോക പ്രസിദ്ധമായ സമൂഹം അടുക്കളയാണ് ഓറോവിൽ ടൗൺ ഷിപ്പിൽ ഉള്ളത്.

തമിഴ്നാട്ടിൽ വളരെയധികം പ്രശസ്തമായ വില്ലുപുരം എന്ന ഗ്രാമത്തിലാണ് സോളാർ പാനലുകൾ മാത്രം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഈ ഒരു സമൂഹ അടുക്കള സ്ഥിതിചെയ്യുന്നത്.

എല്ലാ മനുഷ്യരേയും തുല്യരായി കാണുക എന്ന ആശയം സമൂഹത്തിലേക്ക് പകർത്തി നൽകുക എന്നതാണ് ഓറോവിൽ ജനങ്ങൾക്ക് നൽകുന്ന സന്ദേശം.

അതുകൊണ്ടുതന്നെ ജാതി,മത, സാമ്പത്തിക വേർതിരിവുകൾ ഇല്ലാതെ ഉയർന്ന തട്ടിലും താഴെ തട്ടിലുമുള്ള ആളുകൾക്കിടയലിൽ ഭക്ഷണം വിളമ്പി സമൂഹത്തിൽ ഒരു വലിയ പങ്ക് വഹിക്കാൻ ഓറോവിൽ എന്ന ആശയത്തിന് സാധിക്കുന്നു.

ഓറോവില്ലിനെ പറ്റി പലർക്കും അറിയുമെങ്കിലും അതിന് കീഴിൽ പ്രവർത്തിക്കുന്ന സോളാർ കിച്ചണിനെ പറ്റി പലർക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കില്ല.

ഓറോവിൽ സോളാർ അടുക്കളയുടെ പ്രത്യേകതകളെ പറ്റി വിശദമായി മനസിലാക്കാം.

സോളാറിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കള ഓറോവിൽ വിശേഷങ്ങൾ.

ഒരൊറ്റ ദിവസം തന്നെ ആയിരത്തിൽ കൂടുതൽ മീൽസ് ജനങ്ങൾക്ക് വേണ്ടി പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന ഓറോവിൽ അടുക്കളക്ക് പല പ്രത്യേകതകളുമുണ്ട്.

വില്ലുപുരം ടൗൺഷിപ്പി നോട് ചേർന്നു പ്രവർത്തിക്കുന്ന ഈ ഒരു അടുക്കളയിൽ നിന്നും ഒരിക്കൽ ഭക്ഷണം കഴിച്ചവർ വീണ്ടും അന്വേഷിച്ച് എത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് നടത്തിപ്പുകാർ പറയുന്നു. പൂർണമായും വെജിറ്റേറിയൻ ഫുഡ് ആണ് ഇവിടെ നിന്നും നൽകുന്നത്.

രാവിലെ 6 മണി മുതൽ പ്രവർത്തിച്ചു തുടങ്ങുന്ന അടുക്കളയിൽ നിന്നും ഭക്ഷണം കഴിക്കുന്നവരിൽ വിദ്യാർത്ഥികൾ, വ്യത്യസ്ത ജോലികൾ ചെയ്യുന്നവർ, ടൂറിസവുമായി ബന്ധപ്പെട്ട് എത്തുന്ന വിനോദസഞ്ചാരികൾ എന്നിവർക്ക് പുറമേ സ്ഥിരമായി വന്ന് ഭക്ഷണം കഴിക്കുന്നവരും നിരവധിയാണ്.

ഓറോവിൽ സ്ഥിതി ചെയ്യുന്നത് മൂന്ന് ഏക്കർ സ്ഥലത്താണ്. പൂർണമായും സോളാറിൽ വർക്ക് ചെയ്യുന്ന അടുക്കള ആയതുകൊണ്ട് തന്നെ അതിന് ആവശ്യമായ സോളാർ എനർജി ലഭിക്കുന്നതിനു വേണ്ടി സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ളത് കമ്മ്യൂണിറ്റി കിച്ചണിനു മുകളിൽ നൽകിയിട്ടുള്ള റൂഫ് ടോപ്പിൽ ആണ്.

ഒരു ബൗൾ രൂപത്തിൽ ഡിസൈൻ ചെയ്തിട്ടുള്ള സോളാർ പാനലിന് 18 മീറ്റർ വിസ്തീർണ്ണമാണ് ഉള്ളത്. പാനലിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ആവി ഉപയോഗപ്പെടുത്തിയാണ് അടുക്കളയിലെ പാചകം മുഴുവനായും ചെയ്യുന്നത്.

ഓറോവിൽ അടുക്കളക്ക് പുറകിലെ കഥ

സോളാർ പാനൽ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന അടുക്കള ഡിസൈൻ ചെയ്തത് 1997 ൽ ആർക്കിടെക്റ്റ് സുഹാസിനി അയ്യർ ആയിരുന്നു.

ഒരു പ്രത്യേക സോളാർ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ഒരു ബൗൾ സോളാർ തെർമൽ എനർജി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.സാധാരണ സോളാർ പാനലുകളിൽ നിന്നും വ്യത്യസ്തമായി റേഡിയേഷൻ നേരിട്ട് ലഭിക്കുന്ന രീതിയിലാണ് ഈയൊരു പാനൽ വർക്ക് ചെയ്യുന്നത്.

അടുക്കളയിൽ പ്രവർത്തിക്കുന്ന ചിമ്മിനി,വെന്റിലേഷൻ സൗകര്യങ്ങൾ എന്നിവയും സോളാറിൽ തന്നെയാണ് നൽകിയിട്ടുള്ളത്.

സോളാർ ബൗൾ നിർമ്മിക്കുന്നതിനായി കംപ്രസ് ചെയ്തെടുത്ത എർത്ത് ബ്ലോക്കുകൾ കമ്പോസിറ്റ് ടൈപ്പ് ഗ്രാനൈറ്റ് എന്നിവയാണ് ഉപയോഗപ്പെടുത്തി യിട്ടുള്ളത്.

അതോടൊപ്പം തന്നെ ഫെറോസിമന്റ് പ്രീഫാബ്രിക്കേറ്റഡ് മെറ്റീരിയൽ, മിറർ റിഫ്ലക്ടർ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ബൗൾ രൂപത്തിൽ നൽകിയിട്ടുള്ള പാനലിൽ വെള്ളം നിറച്ച് അതിൽ നിന്നും ഉൽപാദിപ്പിക്കുന്ന സ്റ്റീം ഉപയോഗപ്പെടുത്തിയാണ് അടുക്കളയിൽ പാചകം നടത്തുന്നത്.

11 മണി വരെ ലഭിക്കുന്ന സൂര്യപ്രകാശം ഉപയോഗപ്പെടുത്തി സ്റ്റീം ഉൽപാദിപ്പിച്ചു വയ്ക്കുകയും പിന്നീട് അത് പാചക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും ആണ് ഇവിടെ ചെയ്യുന്നത്.

സോളാർ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന അടുക്കള കൂടാതെ മഴവെള്ള സംഭരണി, ജൈവ കമ്പോസ്റ്റ്, ഗ്രേ വാട്ടർ റീസൈക്കിൾ ചെയ്യാനുള്ള സംവിധാനം എന്നിവയും ഓറോവിൽ കിച്ചണിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

ചൂടിനെ നല്ല രീതിയിൽ ആഗിരണം ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി നിർമ്മിച്ചിട്ടുള്ള ഓറോവിൽ കാഴ്ചക്കാരിൽ സമ്മാനിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.

സോളാറിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കള ഓറോവിൽ വിശേഷങ്ങൾ അറിഞ്ഞാൽ ഒരിക്കലെങ്കിലും നിങ്ങൾ അവിടെ വെയിറ്റ് ചെയ്യാം ആഗ്രഹിക്കുമെന്ന കാര്യത്തിൽ സംശയമില്ല.