ഇന്റീരിയറില്‍ പരീക്ഷിക്കാം വാബി സാബി.കേൾക്കുമ്പോൾ പരസ്പരം യോജിച്ചു പോകാത്ത രണ്ട് വാക്കുകളാണ് പെർഫെക്ഷനില്ലാത്ത ഇന്റീരിയർ സൗന്ദര്യം എന്നത്.

അതിനുള്ള പ്രധാന കാരണം പൂർണ്ണത ഇല്ലാത്ത കാര്യങ്ങൾ ഇന്റീരിയറിൽ ഉൾക്കൊള്ളിക്കുമ്പോൾ അത് അഭംഗിയായി മാറുമെന്ന തോന്നലാണ്.

എന്നാൽ അത്തരത്തിലുള്ള ഒരു സങ്കല്പത്തെ തികച്ചും മാറ്റി മറിക്കുന്ന ഒരു ജാപ്പനീസ് കരകൗശല രീതിയാണ് വാബി സാബി.

പൂർണമായും പ്രകൃതി ഭംഗി ഉൾക്കൊണ്ടു കൊണ്ട് അപൂർണതകളെ കോർത്തിണക്കുന്ന ഒരു രീതിയായി വാബി സാബിയെ കണക്കാക്കാം.

മിനിമലിസം എന്ന രീതിയോട് മുഴുവനായും ചേർന്ന് നിലക്കാത്ത അതേസമയം അതോടൊപ്പം തന്നെ പൂർണത ഇല്ലായ്മയെ ചേർത്തു പിടിക്കുന്ന ഒരു രീതിയാണ് വാബി സാബി.

ഇന്റീരിയർ ഡിസൈനിൽ മാത്രമല്ല മറ്റു പല കലകളുമായി ബന്ധപ്പെട്ട് ഈയൊരു വാക്കിന് അഭേദ്യമായ ബന്ധമുണ്ട്.

പൂർണ്ണതയില്ലാത്ത വസ്തുവിന്റെ സൗന്ദര്യം കണ്ടെത്തുന്ന വാബി സാബിയെ പറ്റി വിശദമായി മനസിലാക്കാം.

ഇന്റീരിയറില്‍ പരീക്ഷിക്കാം വാബി സാബി

എല്ലാം കഴിവുകളും ഒത്തിണങ്ങിയ മനുഷ്യരുണ്ടോ? എന്നാൽ ഓരോ മനുഷ്യനിലും ഒളിഞ്ഞു കിടക്കുന്ന ഒരുപാട് നന്മകളും ഗുണങ്ങളുമുണ്ട്.

അവ കണ്ടെത്തുന്നതു പോലെ കാഴ്ചയിൽ ഒട്ടും പെർഫെക്ട് അല്ലാത്ത ഒരു വസ്തുവിന്റെ സൗന്ദര്യം കണ്ടെത്തുന്ന രീതിയാണ് വാബി സാബിയിൽ ഉപയോഗപ്പെടുത്തുന്നത്.

വാബി സാബി രീതി ഉപയോഗപ്പെടുത്തി ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അതിൽ എക്സ്പർട്ട് ആളുകളെ കണ്ടെത്തി ചെയ്യിപ്പിക്കുക എന്നതാണ് പ്രധാനം.

അല്ലെങ്കിൽ അവ അലങ്കോലമാകും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

കാണുന്ന ആളുകളുടെ കാഴ്ചപ്പാടിനെ പാടെ മാറ്റി മറിക്കുന്ന രീതിയിൽ ആയിരിക്കണം വാബി സാബി ഇന്റീരിയറിൽ പരീക്ഷിക്കാൻ.

ഒരു ഭംഗിയുമില്ലാത്ത വാസ്തുവിൽ നിന്നും അതിന്റെ ഭംഗി ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലുള്ള ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ ഈ ഒരു ആർട്ട് വഴി സാധിക്കണം.

പലപ്പോഴും കൃത്യമായ രീതിയിൽ അറേഞ്ച് ചെയ്ത് വയ്ക്കുന്നത് മാത്രമാണ് ഇന്റീരിയർ സൗന്ദര്യം എന്ന സങ്കല്പത്തെ പാടെ മാറ്റി മറിച്ചു കൊണ്ടാണ് വാബി സാബി രീതി ഉപയോഗപ്പെടുത്തുന്നത്.

പ്രകൃതിയുടെ സൗന്ദര്യങ്ങളെല്ലാം അതേപടി നിലനിർത്താൻ ഇവിടെ പ്രാധാന്യം നൽകുന്നു.

അതായത് പ്രകൃതി എല്ലാ രീതിയിലും ക്രമീകരണം നടത്തിയല്ല ഉള്ളത് എങ്കിലും പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നമ്മളെല്ലാവരും ഇഷ്ടപ്പെടുന്നു.

അതേ രീതി തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തുന്നത്.

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ

പ്രകൃതിയോട് കോർത്തിണക്കുന്ന രീതി ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ വാബി സാബിയിൽ തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾക്കും വളരെയധികം പ്രാധാന്യമുണ്ട്. ഗ്ലോസി ടൈപ്പ് മെറ്റീരിയലുകൾ ഒരു കാരണവശാലും ഈ ഒരു രീതിയിൽ ഉപയോഗപ്പെടുത്തുന്നത് അനുയോജ്യമല്ല. തിരഞ്ഞെടുക്കുന്ന ഫോട്ടോകൾ വുഡൻ ഫ്രെയിമിൽ പൂക്കൾക്കും, പ്രകൃതിക്കും പ്രാധാന്യം നൽകുന്ന രീതിയിൽ സെറ്റ് ചെയ്ത് നൽകാം. നിങ്ങൾ തന്നെ കൈ കൊണ്ട് വരച്ച ചിത്രങ്ങളും വീട്ടിലെ കുട്ടികൾ ഉണ്ടെങ്കിൽ അവരെ കൊണ്ട് വരപ്പിയ്ക്കുന്ന ചിത്രങ്ങളും ഈ ഒരു ആർട്ടിൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും ഉരച്ച് മിനുസമാക്കിയ രീതിയിൽ ഉള്ളവയെക്കാളും കുറച്ച് റഫ് ആയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഫ്ലവർവെയ്സുകൾ ക്ക് സെറാമിക് പോട്ടുകൾ, ക്ലെ പോട്ടുകൾ എന്നിവ ഉപയോഗപ്പെടുത്തി നാച്ചുറൽ ഫ്ലവേഴ്സ് തന്നെ നൽകാവുന്നതാണ്. ഏറ്റവും സിമ്പിൾ ആയ വസ്തുക്കളുടെ ഭംഗി എടുത്തു കാണിക്കുന്ന രീതിയിൽ വേണം അലങ്കരിക്കാനുള്ള വസ്തുക്കൾ തിരഞ്ഞെടുക്കാൻ. ഉപയോഗിക്കുന്ന ഫർണ്ണിച്ചറുകൾക്ക് ചൂരൽ,മുള പോലുള്ള മെറ്റീരിയലുകൾ നോക്കി തിരഞ്ഞെടുക്കാവുന്നതാണ്. പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ പ്രകാശത്തിന് കൂടുതൽ പ്രതിഫലനം ലഭിക്കുന്ന രീതിയിൽ ലൈറ്റ് നിറങ്ങളായ് ബീജ്,വൈറ്റ് പോലുള്ളവ തിരഞ്ഞെടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും ബെഡ്ഷീറ്റുകൾ, കുഷ്യൻ, കർട്ടനുകൾ എന്നിവയ്ക്ക് ലിനെൻ,ജൂട്ട് മെറ്റീരിയലുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇവയും ഇളം നിറത്തിൽ ആക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പ്രകൃതിയുടെ സൗന്ദര്യം പൂർണമായും ലഭിക്കാനായി.

പ്രകൃതി സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന വാബി സാബിയിൽ ഇൻഡോർ പ്ലാന്റ്റുകൾക്കും പ്രാധാന്യമുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കൂടുതൽ വില കൊടുത്ത് വാങ്ങുന്ന പ്ലാന്റിന് പകരമായി മണി പ്ലാന്റ്, സ്നേക് പ്ലാന്റ് പോലുള്ള നാച്ചുറൽ ചെടികൾ തിരഞ്ഞെടുക്കുക എന്നതാണ്. വള്ളിപ്പടർപ്പുകൾ സെറാമിക് പോട്ടിൽ നിന്നും പടർത്തി വിടുന്ന രീതിയിൽ സെറ്റ് ചെയ്തു നൽകിയാൽ അവ കാഴ്ചയിൽ വളരെയധികം ഭംഗി മാത്രമല്ല നൽകുക വീട്ടിനകത്ത് ഒരു പോസിറ്റീവ് എനർജി കൊണ്ടു വരാനും സഹായിക്കും. പൂർണ്ണമായും മനസും ശരീരവും റിലാക്സ് ചെയ്ത് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഫീൽ വീട്ടിനകത്ത് നല്കാൻ ഈ ഒരു രീതി തീർച്ചയായും സഹായിക്കും.

പൂക്കൾ ഉണക്കി പെയിന്റ് ചെയ്ത് ആർട്ട് വർക്കുകൾ, പെയിന്റിംഗ്സ് എന്നിവ ചെയ്തു നൽകുന്നതും വാബി സാബി രീതിയിൽ പരീക്ഷിക്കാവുന്ന കാര്യങ്ങളാണ്. ഇമ് പെർഫെക്ഷന് പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ ചെയറുകളും ഫർണിച്ചറുകളും യഥാസ്ഥാനത്ത് നൽകണമെന്നില്ല. നിങ്ങളുടെ മനസ്സിൽ എങ്ങിനെയാണോ സൗന്ദര്യം തോന്നുന്നത്ആ രീതിയിൽ അറേഞ്ച് ചെയ്ത് നൽകാം. ഫ്ളോറിങ്ങിൽ നൽകുന്ന റഗ് ഒരു പ്രത്യേക സ്ഥാനം കണ്ടെത്തി നൽകേണ്ടതില്ല. സോഫയിൽ കുഷ്യനുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ ശരിയായ രീതിയിൽ തന്നെ അറേഞ്ച് ചെയ്ത് നൽകണമെന്നില്ല. അതേസമയം ഓരോ സാധനങ്ങളുടെയും ക്വാളിറ്റിക്ക് ഇവിടെ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. ക്വാളിറ്റി ഇല്ലാത്ത സാധനങ്ങൾ അലങ്കോലമാക്കി ഇട്ടു കഴിഞ്ഞാൽ അവ കാഴ്ചയിൽ ഭംഗി നൽകില്ല എന്ന് മാത്രമല്ല കാഴ്ചക്കാർക്ക് വീടിനു വൃത്തിയില്ലാത്ത അവസ്ഥയും സൃഷ്ടിക്കും. വീട്ടിനകത്ത് സുഗന്ധം പരത്തുന്നതിന് പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പൂക്കൾ,ഇലകൾ എന്നിവ ഉണക്കി ഉണ്ടാക്കുന്ന സുഗന്ധ എണ്ണകളും സോപ്പുകളും മെഴുകുതിരികളും ഉപയോഗപ്പെടുത്താവുന്നതാണ്.

ഇന്റീരിയറില്‍ പരീക്ഷിക്കാം വാബി സാബി, തീർച്ചയായും നിങ്ങളുടെ വീടിന് നൽകുന്നത് ഒരു പ്രത്യേക ഫീൽ തന്നെ ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.