സെമി മോഡുലാർ കിച്ചണുകൾ തിരഞ്ഞെടുക്കുമ്പോൾ.മുൻ കാലങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ അധികം പ്രാധാന്യം നൽകാത്ത ഒരിടമായിരുന്നു അടുക്കള.

ഇന്ന് മിക്ക വീടുകളിലും വളരെയധികം ശ്രദ്ധയോടും വൃത്തിയോടും സൂക്ഷിക്കുന്ന ഒരിടമായി അടുക്കളകൾ മാറിക്കഴിഞ്ഞു.

അടുക്കള നിർമ്മാണത്തിൽ തന്നെ വ്യത്യസ്ത രീതികളാണ് ഉപയോഗപ്പെടുത്തുന്നത്

മോഡുലർ,സെമി മോഡുലാർ കിച്ചണുകൾ ജനങ്ങൾക്കിടയിൽ ഇപ്പോൾ വളരെയധികം പരിചിതമായി തുടങ്ങിയെങ്കിലും ഇവ തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പലർക്കും കൃത്യമായ ധാരണയില്ല.

മുൻ കാലങ്ങളിൽ പൂർണ്ണമായും അടച്ച ഒരു റൂം എന്ന രീതിയിൽ സജ്ജീകരിച്ച് നൽകിയിരുന്ന അടുക്കളകളുടെ രൂപം ആകെ മാറിയിരിക്കുന്നു

.ലിവിങ് ഏരിയ ഡൈനിങ് ഏരിയ എന്നിവയോടൊപ്പം തന്നെ കിച്ചൻ കൂടി നൽകുന്ന രീതിയാണ് ഓപ്പൺ കിച്ചൺ രീതിയിൽ ഉപയോഗപ്പെടുത്തുന്നത്.

അതേ സമയം സെമി മോഡുലാർ ടൈപ്പ് കിച്ചണുകൾ പൂർണ്ണമായും പുതിയ രീതിയിലേക്ക് മാറിയിട്ടില്ല എന്നതാണ് സത്യം.

സെമി മോഡുലാർ ശൈലിയിൽ കിച്ചൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

സെമി മോഡുലാർ കിച്ചണുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഓപ്പൺ കിച്ചൺ രീതിയിൽ വീടിന്റെ മറ്റു ഭാഗങ്ങളെ തമ്മിൽ വേർതിരിക്കാനായി കിച്ചണിൽ നിന്നും പാർട്ടീഷനുകൾ നൽകുന്നില്ല.

അതേ സമയം സെമി മോഡുലാർ രീതിയിലാണ് കിച്ചൻ ഡിസൈൻ ചെയ്യുന്നത് എങ്കിൽ ഡൈനിങ് ഏരിയ, അടുക്കള എന്നിവയെ തമ്മിൽ വേർതിരിക്കുന്നതിനായി ഒരു ഗ്ലാസ് പാർട്ടീഷൻ നൽകാവുന്നതാണ്.

കൂടാതെ ഓപ്പൺ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ജാളി ബ്രിക്കുകൾ, CNC കട്ടിങ് പാറ്റേൺ വർക്കുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പാർട്ടീഷനും ഉപയോഗപ്പെടുത്താം.

ഇങ്ങിനെ ചെയ്യുന്നത് വഴി വീടിന്റെ മറ്റു ഭാഗങ്ങളിലെ കാഴ്ചകളിലേക്ക് ചെറിയ രീതിയിൽ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കുകയും അതേസമയം അടുക്കളയുടെ സ്വകാര്യത നിലനിർത്താനും സാധിക്കും.

ഗ്ലാസ് പാർട്ടീഷനാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുമ്പോൾ ഉള്ള ഗന്ധം, പുക എന്നിവ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ സാധിക്കും. പാർട്ടീഷനുകളിൽ തന്നെ സ്ലൈഡ് ചെയ്ത് ആവശ്യമുള്ള സമയത്ത് ഓപ്പൺ ചെയ്തു ഇടാവുന്നതോ നിരക്കി മാറ്റാവുന്നതോ തിരഞ്ഞെടുക്കുന്നതിലും തെറ്റില്ല. ആവശ്യമുള്ള സമയത്ത് മടക്കി വെക്കാവുന്ന പാർട്ടീഷനുകൾ ബൈ ഫോൾഡിങ് ഡിവൈഡർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവ ഉപയോഗപ്പെടുത്തുന്നത് വഴി അടുക്കള വൃത്തിയാക്കുമ്പോഴും പാചക സമയത്തും മാത്രം അടച്ചിടുകയും അല്ലാത്ത സമയത്ത് ഓപ്പൺ ചെയ്ത് ഇടുകയും ചെയ്യാവുന്നതാണ്.

ക്യാബിനറ്റുകൾ നൽകുമ്പോൾ

പൂർണമായും മോഡേൺ രീതിയിലേക്ക് അടുക്കളയെ മാറ്റാൻ ഇഷ്ടപ്പെടാത്തവർക്ക് ക്യാബിനറ്റുകൾ മരത്തിൽ നൽകാവുന്നതാണ്. എല്ലാ കാലത്തും ഒരേ ട്രെൻഡ് നിലനിർത്താൻ ഇത്തരം കാബിനറ്റുകൾ ഒരു പരിധിവരെ സഹായിക്കും. ആവശ്യമെങ്കിൽ കൗണ്ടർടോപ്പ് രീതിയിൽ കിച്ചൺ സെറ്റ് ചെയ്ത് നൽകാം. വിപണിയിൽ ഇപ്പോൾ ലഭിക്കുന്ന മിക്ക ഗ്യാസ് സ്റ്റൗകുളും ആവശ്യാനുസരണം കട്ട്‌ ചെയ്ത് സ്ലാബിന് അടിയിലേക്ക് ഫിറ്റ്‌ ചെയ്ത് നൽകാവുന്നതാണ്.

ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഡൈനിങ് ഏരിയയിൽ സെറ്റ് ചെയ്ത് നൽകാതെ അടുക്കളയോട് ചേർന്ന് തന്നെ നൽകാവുന്നതാണ്. ഓപ്പൺ സ്റ്റൈൽ കിച്ചണുകളിൽ വളരെയധികം പ്രാധാന്യമേറിയ ഒന്നായി ബ്രേക്ഫാസ്റ്റ് കൗണ്ടറുകൾ മാറിയിരിക്കുന്നു. ഇവ തന്നെ കൗണ്ടർടോപ്പ് അല്ലെങ്കിൽ ബാർ കൗണ്ടർ രീതിയിൽ സെറ്റ് ചെയ്ത് നൽകാൻ സാധിക്കും.മിക്ക വീടുകളിലും ഡൈനിംഗ് ടേബിളിന് വേണ്ടി ചിലവഴിക്കുന്ന പണം ഈയൊരു രീതിയിൽ ഉപയോഗപ്പെടുത്തുന്നത് വഴി ഡൈനിംഗ് ടേബിളിന് വേണ്ടി ചിലവാക്കുന്ന പണം ഒഴിവാക്കാൻ സാധിക്കുമെന്ന് മാത്രമല്ല വീട്ടിലെ കുടുംബാംഗങ്ങൾക്ക് അടുക്കളയിൽ ഇരുന്ന് തന്നെ ഭക്ഷണം കഴിക്കാനുള്ള ഒരു അവസരവും ലഭിക്കും.

സർവീസ് വിൻഡോകൾ ഗുണം ചെയ്യും

സെമി മോഡുലാർ കിച്ചണിൽ വളരെയധികം ഉപകാരപ്രദമായ ഒന്നാണ് സർവീസ് വിൻഡോകൾ. അടുക്കളയും ഡൈനിംഗ് ഏരിയയും തമ്മിൽ വേർതിരിക്കുന്നതിന് സർവീസ് വിൻഡോ ഉപയോഗപ്പെടുത്താം. അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ വളരെ എളുപ്പത്തിൽ ഡൈനിംഗ് ടേബിളിൽ ഇരിക്കുന്നവരിലേക്ക് എത്തിക്കാനും സർവീസ് വിൻഡോകൾ വളരെയധികം പ്രയോജനപ്പെടും.സർവീസ് വിൻഡോയോട് ചേർന്ന് തന്നെ പാത്രങ്ങൾ അടുക്കി വെക്കാനുള്ള ഷെൽഫ് കൂടി നൽകുകയാണെങ്കിൽ അടുക്കളയിൽ ക്രോക്കറി ടേബിൾ സജ്ജീകരിച്ച് നൽകുന്നതിനുള്ള ഇടം കുറയ്ക്കാനും സാധിക്കും. പെട്ടെന്ന് എടുക്കേണ്ട പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയെല്ലാം സർവീസ് വിൻഡോയിൽ അറേഞ്ച് ചെയ്ത് നൽകി ഒരു ഗ്ലാസ് ഫ്രെയിം നൽകുക മാത്രമാണ് ഇവിടെ വേണ്ടി വരുന്നുള്ളൂ.

സെമി മോഡുലാർ കിച്ചണുകൾ തിരഞ്ഞെടുക്കുമ്പോൾ അവ ഉപകാരപ്രദമായ രീതിയിൽ തന്നെ ഉപയോഗപ്പെടുത്താനായിശ്രമിക്കുക.