ലക്ഷ്വറി ശൈലിയിൽ വീടൊരുക്കാൻ.ഏതൊരാൾക്കും തങ്ങളുടെ വീട് ആഡംബര ത്തിന്റെ പര്യായമായി മാറണം എന്ന് ആഗ്രഹമുണ്ടായിരിക്കും.

അതേ സമയം ബഡ്ജറ്റിന് ഇണങ്ങുന്ന രീതിയിൽ എങ്ങിനെ ആഡംബരം കൊണ്ടുവരാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.

ലക്ഷ്വറി എന്ന വാക്ക് വീട് നിർമാണത്തിൽ പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

നിർമാണത്തിനായി തിരഞ്ഞെടുക്കുന്ന ഡിസൈൻ ഉപയോഗിക്കുന്ന മെറ്റീരിയൽ, ഇന്റീരിയർ ഡിസൈനിങ് എന്നിവയിലെല്ലാം ആഡംബരം കൊണ്ടുവരാൻ പലർക്കും ആഗ്രഹമുണ്ടായിരിക്കും.

എന്നാൽ ഇവയെല്ലാം കൃത്യമായ പ്ലാനോടു കൂടി ചെയ്യുകയാണെങ്കിൽ ഏതൊരു ചെറിയ വീടിനെയും ലക്ഷ്വറി രൂപത്തിലേക്ക് മാറ്റിയെടുക്കാനായി സാധിക്കും. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ലക്ഷ്വറി ശൈലിയിൽ വീടൊരുക്കാൻ .

വീടിന്റെ അകത്തളങ്ങളിൽ മാത്രമല്ല പുറം ഭാഗത്തെ ഡിസൈൻ, അതിനായി തിരഞ്ഞെടുക്കുന്ന പെയിന്റ് എന്നിവയും ലക്ഷ്വറിയെ ആശ്രയിച്ചിരിക്കുന്ന ഘടകങ്ങളാണ്.

വീടുകൾ മാത്രമല്ല ചെറിയ ഫ്ലാറ്റുകൾ പോലും ആഡംബര രീതിയിലേക്ക് മാറ്റിയെടുക്കാൻ വളരെ എളുപ്പമാണ്.

മുൻ കാലത്തെ അപേക്ഷിച്ച് ഇംപോർട്ടഡ് മെറ്റീരിയലുകൾ, ഫർണീച്ചറുകൾ ടൈലുകൾ എന്നിവ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഇവ തന്നെ ഹോൾസെയിൽ വിലയിൽ ലഭിക്കുന്ന സ്ഥലങ്ങൾ അന്വേഷിച്ച് കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഓൺലൈൻ ഷോപ്പുകളിൽ സെർച്ച് ചെയ്യുകയാണെങ്കിൽ ഇംപോർട്ടഡ് ഐറ്റംസ് കുറഞ്ഞ വിലയിൽ ലഭിക്കുന്ന നിരവധി ഷോപ്പുകൾ കണ്ടെത്താനായി സാധിക്കും.

ലക്ഷ്വറി ഐറ്റംസ് തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ മനസ്സും അതേ രീതിയിൽ സെറ്റ് ചെയ്ത് വേണം തിരഞ്ഞെടുക്കാൻ, അതല്ലായെങ്കിൽ വീടിന് അനുയോജ്യമായ രീതിയിൽ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത് വളരെയധികം ചാലഞ്ച് ഏറിയ കാര്യമായി മാറും.

ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ

ലക്ഷ്വറിക്ക് പ്രാധാന്യം നൽകി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ഒരു ഫോയർ രീതിയിൽ സജ്ജീകരിച്ച് നൽകി വെനീർ ക്ലാഡിങ് വർക്കുകൾ പരീക്ഷിക്കാവുന്നതാണ്.

അതോടൊപ്പം ചുമരിലേക്ക് ഗോൾഡൻ നിറത്തിലുള്ള ഒരു മിറർ കൂടി സെലക്ട് ചെയ്താൽ ലുക്ക് ഏകദേശം പൂർത്തിയായി എന്ന് പറയാം.

ഭിത്തികൾ ഒട്ടിക്കാനായി നല്ല ക്വാളിറ്റി യിലുള്ള ഇംപോർട്ടഡ് വാൾപേപ്പറുകൾ തന്നെ തിരഞ്ഞെടുക്കാം.

ഇമ്പോർട്ടഡ് ക്വാളിറ്റിയിലുള്ള വാൾപേപ്പറുകൾ ആണ് ഭിത്തി ഹൈലൈറ്റ് ചെയ്യാനായി തിരഞ്ഞെടുക്കുന്നത് എങ്കിൽ ഏകദേശം 800 രൂപയ്ക്ക് മുകളിൽ സ്ക്വയർഫീറ്റിന് വില പ്രതീക്ഷിക്കേണ്ടി വരും. ടിവി പാനൽ സെറ്റ് ചെയ്യുന്നതിനായി മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ മൾട്ടിവുഡ് തന്നെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. സോഫ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും മികച്ച മെറ്റീരിയൽ ലെദർ തന്നെയാണ്. വെൽവെറ്റ് മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ട് നിർമ്മിക്കുന്ന സോഫകൾ വിപണിയിൽ ട്രെൻഡിങ് ആണെങ്കിലും അവ പെട്ടന്ന് കേടു വരാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷ്വറി ശൈലിയിൽ വീടൊരുക്കാൻ ലൈറ്റ് തിരഞ്ഞെടുക്കുമ്പോൾ

ലിവിങ് ഏരിയ, ഡൈനിംഗ് ഏരിയ എന്നിവിടങ്ങളിലേക്ക് ആവശ്യമായ ലൈറ്റ് തിരഞ്ഞെടുക്കുമ്പോൾ ജിപ്സം സീലിംഗ് വർക്കുകൾ ചെയ്ത് അതിനകത്ത് സ്പോട്ട് ലൈറ്റുകൾ,ഷാൻലിയർ എന്നിവ നൽകാവുന്നതാണ്.

ഡൈനിംഗ് ഏരിയയിലേക്ക് വ്യത്യസ്ത രീതിയിൽ ഉപയോഗപ്പെടുത്താവുന്ന എൽഇഡി ലൈറ്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.ഫാൾസ് സീലിംഗ് വർക്കുകൾ ചെയ്യുമ്പോൾ പിന്നീട് ഏതെങ്കിലും രീതിയിലുള്ള വർക്ക് വരികയാണെങ്കിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ നൽകുന്നതാണ് കൂടുതൽ നല്ലത്. ഫർണ്ണിച്ചറുകൾക്ക് വേണ്ടി തടിയിൽ തീർത്ത മെറ്റീരിയൽ തന്നെയാണ് കൂടുതൽ നല്ലത്. വീടിന് ഒരു ആഡംബര ലുക്ക് നൽകുന്നതിന് ഏറ്റവും മികച്ച നിറങ്ങൾ വൈറ്റും ബ്ലാക്കും ചേർന്ന കോമ്പിനേഷൻ തന്നെയാണ്.

കിച്ചൻ,കിടപ്പുമുറി എന്നിവ സജ്ജീകരിക്കുമ്പോൾ

ഭംഗിയായും വൃത്തിയായും കിച്ചൻ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു സെക്കൻഡ് കിച്ചൺ എന്ന കൺസെപ്റ്റ് ലേക്ക് പോകാവുന്നതാണ്.ഇങ്ങിനെ ചെയ്യുന്നതുവഴി മെയിൻ കിച്ചൻ യാതൊരുവിധ കേടുപാടും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. അടുക്കളക്ക് പ്രത്യേക ലുക്ക് തോന്നണമെങ്കിൽ പൂർണ്ണമായും വൈറ്റ് നിറത്തോട് യോജിച്ച് നിൽക്കുന്നതാണ് കൂടുതൽ നല്ലത്.

ഉപയോഗിക്കുന്ന ക്രോക്കറി ഐറ്റംസ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിലും ബ്രാൻഡ്, നിറം എന്നിവയിൽ കോംപ്രമൈസ് ചെയ്യാൻ പാടില്ല. ബെഡ്‌റൂം സജ്ജീകരിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ,പെയിന്റ് എന്നിവ ഇളം നിറത്തിലുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കർട്ടൻ സെറ്റ് ചെയ്യുമ്പോൾ ലിനൻ പോലുള്ള ഹൈ ക്വാളിറ്റി മെറ്റീരിയൽ തന്നെ ഉപയോഗപ്പെടുത്താം. കുറഞ്ഞ വിലയിൽ ഇത്തരം മെറ്റീരിയലുകൾ ലഭിക്കുന്ന ഷോപ്പുകൾ ഓൺലൈനിൽ കണ്ടെത്താൻ സാധിക്കും.

ലക്ഷ്വറി ശൈലിയിൽ വീടൊരുക്കാൻ .ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീടും ആഡംബര ത്തിന്റെ പര്യായമാക്കി മാറ്റാൻ സാധിക്കും.