മെറ്റൽ സ്റ്റെയറാണോ കോൺക്രീറ്റ് സ്റ്റെയറാണോ നല്ലത് ?

മെറ്റൽ സ്റ്റെയറാണോ കോൺക്രീറ്റ് സ്റ്റെയറാണോ നല്ലത് ?വീടുനിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമാണ് സ്റ്റെയർകേസ്.

പണ്ട് കാലങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ തന്നെ ഒരു സ്റ്റെയർകെയ്സ് കൂടി നൽകുകയും അതിന് ആവശ്യമായ സ്പേസ് കണ്ടെത്തി നിർമ്മാണം നടത്തുകയുമാണ് ചെയ്തിരുന്നത്.

കോൺക്രീറ്റിൽ സ്റ്റെയർ കെയ്സുകൾ നിർമിക്കാൻ തന്നെയാണ് കൂടുതലായും എല്ലാവരും ഇഷ്ടപ്പെടുന്നത് .

എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി പല മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി സ്റ്റെയർകേസ് നിർമ്മാണം നടത്തുന്നുണ്ട്.

ഇവയിൽ തന്നെ ജി ഐ പൈപ്പ്, മെറ്റൽ ഷീറ്റ് എന്നിവ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന സ്റ്റെയറുകൾ നമ്മുടെ നാട്ടിൽ സുലഭമായി കണ്ടു തുടങ്ങിയിരിക്കുന്നു.

അതുകൊണ്ടുതന്നെ മെറ്റൽ സ്റ്റെയർ ആണോ കോൺക്രീറ്റ് സ്റ്റെയർ ആണോ കൂടുതൽ ലാഭകരം എന്ന് അറിഞ്ഞിരിക്കാം.

മെറ്റൽ സ്റ്റെയറാണോ കോൺക്രീറ്റ് സ്റ്റെയറാണോ നല്ലത് ?

വീടിന്റെ സ്ട്രക്ചർ നിർമ്മാണ ഘട്ടത്തിൽ ആണ് സ്റ്റെയർകെയ്സ് നിർമ്മിച്ച് നൽകുന്നത്.വീടിന് സ്റ്റെയർകേസ് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീട് നിർമ്മാണത്തിന് ചിലവ് വർദ്ധിക്കും എന്നകാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

രണ്ടു,മൂന്ന് രീതികളിൽ കോൺക്രീറ്റിംഗ് ചെയ്ത് സ്റ്റെയർകേസ് നിർമ്മിക്കുന്ന രീതി നമ്മുടെ നാട്ടിൽ കണ്ടു വരുന്നുണ്ട്.

കോൺക്രീറ്റിംഗ് ചെയ്തു കൊണ്ടാണ് സ്റ്റെയറുകൾ നിർമ്മിക്കുന്നത് എങ്കിൽ ചെയിൻ ഫ്ലോട്ടിങ്,പ്ലെയിൻ എന്നീ രീതികളെല്ലാം പിന്തുടരുന്നു.

കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും വളരെ ചിലവ് കുറച്ച് സ്റ്റെയർ കേസിന്റെ അടിഭാഗം മറ്റേതെങ്കിലും രീതിയിൽ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതി പ്ലെയിൻ മോഡൽ സ്റ്റെയർകെയ്സ് തന്നെയാണ്.

ഇത്തരം രീതികൾക്ക് പുറമേ സ്പൈറൽ മോഡൽ പോലുള്ള രീതികളും പിന്തുടരുന്നുണ്ട്. സ്റ്റെയർകേസിൽ തന്നെ കോൺക്രീറ്റ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നതെങ്കിൽ തിരഞ്ഞെടുക്കുന്ന ഫ്ലോറിംഗ് മെറ്റീരിയൽ, ഹാൻഡ് റെയിൽ എന്നിവയ്ക്കും വ്യത്യസ്ത രീതികൾ ഉപയോഗപ്പെടുത്താവുന്നതാണ്.

സ്റ്റെയർകേസുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളും കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നുണ്ട് എന്നതാണ് സത്യം. എന്നാൽ വീടിന്റെ മറ്റു ഭാഗങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം മാത്രം നല്കികൊണ്ട് സ്റ്റെയർ കെയ്സുകൾ നിർമിക്കുക എന്നതാണ് ശരിയായ രീതി.

കോൺക്രീറ്റ് രീതികൾ ഉപയോഗ പെടുത്തി സ്റ്റെയർ നിർമ്മിക്കുമ്പോൾ ഏകദേശം 40,000 രൂപയുടെ അടുത്താണ് ചിലവ് പ്രതീക്ഷിക്കേണ്ടത്.

മെറ്റൽ ഉപയോഗപ്പെടുത്തുമ്പോൾ

സ്റ്റെയർകേസ് നിർമ്മിക്കുന്നതിൽ വലിയ പ്രാധാന്യം വഹിക്കുന്നത് മെറ്റൽ ട്യൂബുകൾ ആണ്. നല്ല ക്വാളിറ്റി യിലുള്ള മെറ്റൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ട്യൂബ് കളാണ് സ്റ്റെയർകേസ് നിർമ്മാണത്തിനായി ഉപയോഗപെടുത്തുന്നത്.

ഇവയിൽ തന്നെ 5 mm തിക്നെസ് വരുന്ന ട്യൂബുകൾ ആണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

അതേസമയം കനം കുറച്ച വേണമെങ്കിലും സ്റ്റെയറുകൾക്ക് മെറ്റൽ തിരഞ്ഞെടുക്കാൻ സാധിക്കും.

എന്നാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ട് മാത്രം കനംകുറഞ്ഞ മെറ്റൽ ഉപയോഗപ്പെടുത്തി സ്റ്റെയർ നിർമ്മിക്കുന്ന രീതി തിരഞ്ഞെടുക്കാവുന്നതാണ്. കോൺക്രീറ്റ് ഉപയോഗിച്ചാണ് സ്റ്റെയർ ചെയ്യുന്നത് എങ്കിൽ അവയ്ക്ക് മുകളിൽ തിരഞ്ഞെടുക്കുന്ന ഫ്ലോറിങ് മെറ്റീരിയൽ ആയ മാർബിൾ,ഗ്രാനൈറ്റ്, ടൈൽ എന്നിവയ്ക്കു വേണ്ടിയുള്ള ചിലവും, പോളിഷിംഗ് ചിലവും മുൻകൂട്ടി കാണേണ്ടിവരും. അതേസമയം മെറ്റൽ ഉപയോഗപ്പെടുത്തിയാണ് സ്റ്റെയർകേസ് നിർമ്മിക്കുന്നത് എങ്കിൽ ഫ്ലോറിങ് മെറ്റീരിയൽ പോലുള്ള ചിലവുകൾ കുറയ്ക്കാനായി സാധിക്കും.

മെറ്റൽ VS കോൺക്രീറ്റ്

മെറ്റൽ സ്റ്റെയർകേസ് നിർമ്മിക്കുമ്പോൾ പാനൽ വയ്ക്കുന്നതിനുള്ള ചിലവ് പോളിഷ് ചെയ്യുന്നതിനുള്ള കോസ്റ്റ് എന്നിവ കണക്കാക്കപ്പെടും. സ്റ്റെയറുകളിൽ വുഡ് പോലുള്ള മെറ്റീരിയലുകൾ ആണ് കൂടുതലായും മെറ്റൽ വർക്കിൽ ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ നല്ല ക്വാളിറ്റിയിൽ ഉള്ള മരം ഉപയോഗപ്പെടുത്തേണ്ട സാഹചര്യത്തിൽ തേക്ക് പോലുള്ള മരത്തിന് വില കൂടുതലായി നൽകേണ്ടി വരും ഏതൊരു സ്റ്റെയർകെയ്സ് സംബന്ധിച്ചും സുരക്ഷയുടെ കാര്യത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഭാഗമാണ് ഹാൻഡ് റെയിലുകൾ. വ്യത്യസ്ത ഡിസൈനിലും മെറ്റീരിയലിലും നിർമ്മിച്ചെടുക്കുന്ന ഹാൻഡ് റൈഡുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഹാൻഡ് റെയിലുകളിൽ ഗ്ലാസുകൾ അറ്റാച്ച് ചെയ്ത് നൽകുന്ന രീതികളും നമ്മുടെ നാട്ടിൽ ഇന്ന് കൂടുതലായി കണ്ടുവരുന്നു. ഗ്ലാസാണ് ഹാൻഡ് റെയിൽ ആയി തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ വ്യത്യസ്ത രൂപത്തിൽ ബെൻഡ് ചെയ്തത് പല ആകൃതികളിലും നിർമ്മിച്ചെടുക്കാൻ സാധിക്കും. ഗ്ലാസ് ഹാൻഡ് റൈലുകൾ ഫിക്സ് ചെയ്ത് തരുന്ന കമ്പനികൾ നമ്മുടെ നാട്ടിൽ ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. കൂടാതെ SS304 പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തിയും ഹാൻഡ് റെയിലുകൾ നിർമ്മിക്കുന്നുണ്ട്.ഹാൻഡ് റെയിലുകളിൽ ഏറ്റവും പുതിയ ട്രെൻഡ് വ്യത്യസ്ത രീതിയിൽ കൊത്തുപണികൾ ചെയ്തെടുക്കുന്ന CNC കട്ടിംഗ് വർക്കുകളാണ്
എന്നാൽ ഇവ ശരിയായ ക്വാളിറ്റിയിൽ അല്ല നിർമ്മിച്ച് നൽകുന്നത് എങ്കിൽ പെട്ടെന്ന് ബെൻഡ് ആകുന്നതിനുള്ള സാധ്യതയുണ്ട്.കോൺക്രീറ്റ് സ്റ്റെയറുകൾ വച്ച് താരതമ്യം ചെയ്യുമ്പോൾ ട്രെൻഡ് അനുസരിച്ച് ഫോളോ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതി മെറ്റൽ സ്റ്റെയർ തന്നെയാണ്.

മെറ്റൽ സ്റ്റെയറാണോ കോൺക്രീറ്റ് സ്റ്റെയറാണോ നല്ലത് ? എന്നത് ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് മാറുകയും ചെയ്യും.