പ്രകൃതിയോടിണങ്ങി ആരോഗ്യപരമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം എക്സ്പോസ്ഡ് ബ്രിക്ക് വാളുകൾ.

വീടു നിർമ്മാണത്തിൽ പുതിയ രീതികൾ പിന്തുടരാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അതേസമയം പ്രകൃതിയോട് ഇണങ്ങി കൂടുതൽ ഹെൽത്തി ആയ രീതിയിൽ ജീവിക്കുക എന്നതിനും പ്രാധാന്യം നൽകുന്നവരുണ്ട്. കാ

ലം എത്ര മുന്നോട്ട് സഞ്ചരിച്ചാലും നൊസ്റ്റാൾജിയ നൽകുന്ന ഇടമായി പലപ്പോഴും വീടുകൾ മാറാറുണ്ട്. അതുകൊണ്ടുതന്നെ പഴമ നിലനിർത്തിക്കൊണ്ട് വീടുകൾ നിർമിക്കുക എന്നതാണ് പലരും പ്രാവർത്തികമാക്കുന്ന ആശയം.

അത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് എക്സ്പോസ്ഡ് ബ്രിക്ക് വാളുകൾ. ബ്രിക്കുൾക്ക് യാതൊരുവിധ പോളിഷിംഗ് വർക്കുകളും നൽകാതെ അതെ രീതിയിൽ നില നിർത്തിക്കൊണ്ട് നിർമ്മിക്കുന്ന എക്സ്പോസ്ഡ് ബ്രിക്ക് വാളുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

സിമന്റ്,പ്ലാസ്റ്ററിംഗ് വർക്കുകൾ, പെയിന്റ് എന്നിവ ഒന്നും ഉപയോഗിക്കാതെയാണ് ഇത്തരം ബ്രിക്കുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഓപ്പൺ വാളുകൾ നിർമിച്ചു നൽകുന്നത്. എക്സ്പോസ്ഡ് ബ്രിക്‌ വാളുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

എന്താണ് എക്സ്പോസ്ഡ് ബ്രിക്ക് വാൾ ?

വീട് നിർമ്മാണ രീതിയിൽ പിന്തുടരുന്ന ഒരു മേത്തേഡ് ആണ് എക്പോസ്ഡ് ടൈപ്പ് ബ്രിക്‌ വാളുകൾ. പൂർണ്ണമായും ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച് നൽകുന്ന ഓപ്പൺ ആയ ബ്രിക്ക് വാളുകളിൽ പിന്നീട് പ്ലാസ്റ്ററിങ് വർക്കുകളോ, പെയിന്റിങ് വർക്കുകളോ ചെയ്യുന്നില്ല. പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന കൺസെപ്റ്റ് പ്രാവർത്തികമാക്കുന്നിടത്താണ് എക്സ്പോസ്ഡ് ബ്രിക്ക് വാളുകളുടെ പ്രാധാന്യമേറുന്നത്.

ബ്രിക്കുകൾക്ക് മുകളിൽ സിമന്റ് പ്ലാസ്റ്ററിംഗ് നടത്താത്തതു കൊണ്ടു തന്നെ ഇവ പ്രകൃതിയോട് ഇണങ്ങിയുള്ള കെട്ടിടങ്ങളായി കണക്കാക്കപ്പെടുന്നു. അതോടൊപ്പം തന്നെ ഉപയോഗിക്കുന്ന ഇഷ്ടികയിൽ ആവശ്യത്തിനുള്ള സുഷിരങ്ങൾ ഉള്ളതു കൊണ്ട് വീട്ടിനകത്ത് നല്ല രീതിയിൽ വായുസഞ്ചാരം ലഭിക്കുകയും ചെയ്യും. കാലാവസ്ഥയ്ക്ക് അനുസരിച്ച് മാറാൻ ഉള്ള കഴിവ് ഇത്തരം വാളുകളുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. കൂടുതൽ ചൂടുള്ള സമയങ്ങളിൽ വീടിനകത്ത് തണുപ്പ് നിലനിർത്താനും, തണുപ്പ് കൂടുതലുളള സമയത്ത് ആവശ്യത്തിനുള്ള ചൂട് നിലനിർത്താനും ഉള്ള കഴിവ് എക്സ്പോസ്ഡ് ബ്രിക് വാളുകളുടെ മാത്രം പ്രത്യേകതയാണ്.

നിർമ്മാണ രീതി

കോൺക്രീറ്റിങ് ചെയ്ത വാളുകൾ നിർമ്മിക്കുന്ന രീതി അല്ല എക്സ്പോസ്ഡ് ബ്രിക്ക് വാളുകളിൽ ഉപയോഗപ്പെടുത്തുന്നത്. വളരെയധികം ശ്രദ്ധ നൽകി നിർമ്മാണം നടത്തേണ്ട ഒന്നാണ് ഓപ്പൺ രീതിയിലുള്ള ബ്രിക്ക് വാളുകളുടെ നിർമ്മാണം.ഓരോ വരി കെട്ടുമ്പോഴും 4 അടി നീളം എത്തിക്കഴിഞ്ഞാൽ 15 mm തിക്ക്നെസിൽ ഉള്ള പൈപ്പുകൾ ഇടയിൽ നൽകണം. അതുകൊണ്ട് തന്നെ വളരെയധികം എക്സ്പീരിയൻസ്ഡ് ആയ ആളുകളെ കൊണ്ട് തന്നെ ഇത്തരം വാളുകൾ ചെയ്യിപ്പിക്കുക. ഒരു വരി കെട്ടി കഴിഞ്ഞാൽ അവിടെ നൽകിയിട്ടുള്ള പൈപ്പ് എടുത്തു മാറ്റുന്നതാണ്. പൂർണ്ണമായും കെട്ടി കഴിഞ്ഞാൽ ഇഷ്ടിക കൾക്ക് ഇടയിൽ വരുന്ന സിമന്റ് എടുത്തു കളയുന്നു. എക്സ്പോസ്ഡ് ബ്രിക്ക് വാളുകൾ വ്യത്യസ്ത ഡിസൈനുകളിൽ പരീക്ഷിക്കാവുന്നതാണ്.

ഈർപ്പം പോലുള്ള പ്രശ്നങ്ങൾ സാധാരണ വീടുകളിൽ ഉണ്ടാകുന്ന പോലെ ഓപ്പൺ ബ്രിക്ക് വാളുകളിലും പ്രതീക്ഷിക്കണം. എന്നുമാത്രമല്ല കാഴ്ചയിൽ ഭംഗി ലഭിക്കുന്നതിനു വേണ്ടിയാണ് ഇവ തിരഞ്ഞെടുക്കുന്നത് എങ്കിൽ പൂർണമായും നിർമ്മിച്ചു വരുമ്പോൾ അത്ര ഭംഗി ഒന്നും കാണാൻ ഉണ്ടായിരിക്കുകയില്ല. പലപ്പോഴും മിക്ക വീടുകളിലും ഓപ്പൺ വാളുകൾ എന്ന് തെറ്റിദ്ധരിക്കുന്നത് സ്റ്റോൺ ക്ലാഡിങ് വർക്കുകളെയാണ്. അതേസമയം പൂർണ്ണമായും പ്രകൃതിയോടിണങ്ങി ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷൻ തന്നെയാണ് എക്സ്പോസ്ഡ് ബ്രിക് വാളുകൾ.

ഗുണങ്ങൾ

  • 100% പ്രകൃതിയോട് ഇണങ്ങി നിർമ്മിക്കുന്നവയാണ് എക്സ്പോസ് ബ്രിക്ക് വാളുകൾ
  • വാളിന്റെ മുകളിൽ പ്ലാസ്റ്ററിംഗ്,പെയിന്റിംഗ് വർക്ക് ആവശ്യമില്ലാത്ത തു കൊണ്ടു തന്നെ ചിലവ് കുറയ്ക്കാം
  • വീടിനകത്ത് തണുപ്പ് നിലനിർത്താൻ സാധിക്കുന്നു.
  • കൂടുതൽ വായുസഞ്ചാരം ലഭിക്കും.

ദോഷങ്ങൾ

  • ലോ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ട് എക്സ്പോസ്ഡ് ബ്രിക്ക് വാളുകൾ നിർമ്മിക്കാൻ സാധിക്കില്ല.
  • കൃത്യമായ പണി അറിയുന്നവരെ കൊണ്ട് വാളുകൾ നിർമ്മിച്ചില്ല എങ്കിൽ പിന്നീട് പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
  • വയർ കട്ട് രീതിയിലുള്ള കൃത്യമായ ആകൃതിയിലുള്ള ബ്രിക്കുകൾ വേണം തിരഞ്ഞെടുക്കാൻ.
  • ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുമ്പോൾ ശ്രദ്ധ നൽകിയില്ലെങ്കിൽ വയറുകൾ പുറത്തേക്ക് നിൽക്കും.
  • വലിയ ഫിനിഷിംഗ് ഒന്നും ഇത്തരം വർക്കുകൾക്ക് പ്രതീക്ഷിക്കേണ്ട.