ചിലവ് കുറച്ച് ഫ്ലോറിങ് ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം – PVC ഫ്ലോറിങ് മെറ്റീരിയൽ .

വീടിന്റെ ഭംഗി കൂട്ടാൻ പല വഴികളും ആലോചിക്കുന്ന വരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് വീടിന് ഒരു റിച്ച് ലുക്ക് ലഭിക്കുന്നതിനായി ഫ്ലോറിങ്ങിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കുന്നവർക്ക് ആദ്യം മനസ്സിൽ വരുന്ന ചിന്ത വുഡൻ ഫ്ലോറുകളെ പറ്റിയാകും. അതേ സമയം വുഡൻ ഫ്ലോറുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ കൂടുതൽ എക്സ്പെൻസീവ് ആണ് എന്ന് മാത്രമല്ല, നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. ഫ്ലോറിങ്ങിന് വുഡൻ ഫിനിഷിംഗ് കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ ആണ് PVC വിനൈൽ മെറ്റീരിയൽ. സാധാരണയായി വീടുകളിൽ ടൈൽസ്, മാർബിൾ എന്നിവയുടെ നിശ്ചിത കാലത്തെ ഉപയോഗത്തിന് ശേഷം അഴുക്ക് അടിഞ്ഞ് ഭംഗി ഇല്ലാതെ ആകുന്നു. അത്തരം സാഹചര്യങ്ങളിൽ ഉപയോഗിച്ച മെറ്റീരിയലിന് മുകളിൽ ഒട്ടിക്കാനായി തിരഞ്ഞെടുക്കാവുന്നയാണ് PVC മെറ്റീരിയൽ. അത്തരം മെറ്റീരിയലുകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും ഉപയോഗ രീതിയും കൃത്യമായി മനസ്സിലാക്കാം.

എന്താണ് പിവിസി വിനൈൽ ഫ്ലോറിങ്‌?

പോളി വിനൈൽ ക്ലോറൈഡ് എന്നതാണ് പി വി സി യുടെ പൂർണ്ണരൂപം.PVC യിൽ വ്യത്യസ്ത കെമിക്കലുകളും കളറുകളും ഉപയോഗപ്പെടുത്തിയാണ് ഇത്തരത്തിലുള്ള മെറ്റീരിയലുകൾ നിർമ്മിച്ചെടുക്കുന്നത്. വളരെയധികം ഫ്ലെക്സിബിൾ ആയി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രത്യേക തരം പ്ലാസ്റ്റിക് ഷീറ്റുകൾ ആണ് പിവിസി മെറ്റീരിയലുകൾ.

പഴയതും പുതിയതുമായ തറകളുടെ മുകളിൽ പിവിസി മെറ്റീരിയൽ ഒട്ടിച്ചു നൽകുന്നതിന് പ്രത്യേക പശ ഉപയോഗിക്കേണ്ടതുണ്ട്. 100 ൽ പരം ഡിസൈനുകൾ, നിറങ്ങൾ,3D ഇമേജുകൾ എന്നിങ്ങനെയെല്ലാം പിവിസി മെറ്റീരിയലുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.0.4 mm തൊട്ട് 30mm വരെ തിക്ക്നെസിൽ ആണ് ഇവ വാങ്ങാൻ സാധിക്കുക. കനം കൂടിയ ഷീറ്റുകൾ സെപ്പറേറ്റ് പീസുകൾ ആയും, കനം കുറഞ്ഞ മെറ്റീരിയൽ റോളുകളുടെ രൂപത്തിലും ആണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്.

ഉപയോഗിക്കേണ്ട രീതി

പ്രധാനമായും പഴയ തറ കളുടെ ഭംഗി നഷ്ടപ്പെടുമ്പോഴും,തറയുടെ തണുപ്പടിച്ച് വാതം പോലുള്ള അസുഖങ്ങൾ വരുന്ന സന്ദർഭങ്ങളിലും, ചുമരിൽ നൽകിയിട്ടുള്ള പെയിന്റ് ,ഫർണിച്ചർ എന്നിവയ്ക്ക് അനുയോജ്യമായ ഫ്ലോറിങ് നൽകുന്നതിനും പിവിസി മെറ്റീരിയൽ ഉപയോഗപ്പെടുത്താവുന്നതാണ്. അതോടൊപ്പം തന്നെ ഫ്ലോറിൽ ഏതെങ്കിലും രീതിയിലുള്ള ഡാമേജുകൾ ഉണ്ടെങ്കിൽ അവ മറക്കാനായി ഫ്ലോറിൽ മുഴുവനായും ഇത്തരത്തിലുള്ള ഷീറ്റുകൾ വിരിച്ച് നൽകാവുന്നതാണ്. പഴയ വീടുകളുടെ ലുക്ക് അടി മുടി മാറ്റാൻ പിവിസി മെറ്റീരിയൽ ഫ്ലോറിൽ ഉപയോഗപ്പെടുത്തി നോക്കാവുന്നതാണ്.

ഗുണങ്ങൾ

 • പിവിസി വർക്കുകൾ ചെയ്യുന്നതിന് വളരെ കുറഞ്ഞ സമയം മാത്രമാണ് ആവശ്യമായി വരുന്നുള്ളൂ.
 • ആർക്കു വേണമെങ്കിലും അളവെടുത്ത് മെറ്റീരിയൽ ആവശ്യത്തിന് കട്ട് ചെയ്തു സ്വന്തമായി ഫ്ലോറിന് മുകളിൽ ഒട്ടിച്ചു നൽകാൻ സാധിക്കും.
 • കിച്ചണിലെ വാളുകളിൽ വളരെ എളുപ്പത്തിൽ പിവിസി മെറ്റീരിയൽ ഒട്ടിച്ചു നൽകാവുന്നതാണ്.
 • വാട്ടർപ്രൂഫ് മെറ്റീരിയലാണ് ഉപയോഗപ്പെടുത്തുന്നത്. അതേസമയം മോപ്പിൽ വെള്ളമെടുത്ത് മാത്രമാണ് തുടയ്ക്കാൻ പാടുകയുള്ളൂ.

ദോഷങ്ങൾ

 • വാട്ടർപ്രൂഫ് മെറ്റീരിയലാണ് പിവിസി എങ്കിലും അതിൽ ഉപയോഗിക്കുന്ന പശക്ക് ആവശ്യത്തിന് ക്വാളിറ്റി ഇല്ലാത്തത് പെട്ടെന്ന് ഡാമേജ് ആകുന്നതിനു കാരണമാകുന്നു.
 • തീയുയി സമ്പർക്കം വന്നാൽ നിലത്ത് വീഴുന്ന പക്ഷം പെട്ടെന്ന് മെറ്റീരിയൽ ഡാമേജ് ആകാനും തറയിൽ കറ പിടിക്കാനുമുള്ള സാധ്യത കൂടുതലാണ്.
 • കനം കുറഞ്ഞ ഷീറ്റുകളിൽ തീ പടരുകയാണ് എങ്കിൽ വീടു മുഴുവൻ കത്തി പിടിക്കാനുള്ള സാധ്യതയുണ്ട്.
 • കനം കുറഞ്ഞ ഷീറ്റുകളിൽ നൽകിയിട്ടുള്ള പശക്ക് ക്വാളിറ്റി ഉണ്ടായിരിക്കുകയില്ല.
 • പിവിസി മെറ്റീരിയൽ ഉപയോഗിച്ച തറയിൽ കൂടുതലായി വെള്ളം കെട്ടിനിൽക്കാനുള്ള അവസ്ഥ ഉണ്ടാകാതെ നോക്കണം.
 • VOC എന്ന പേരിൽ അറിയപ്പെടുന്ന മാരകമായ കെമിക്കലുകൾ ഉപയോഗിച്ചാണ് PVC ഷീറ്റുകൾ നിർമ്മിക്കുന്നത്. ഇത് പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
 • കൃത്യമായ സർട്ടിഫിക്കേഷൻ ലഭിച്ച ബ്രാൻഡുകളുടെ PVC മെറ്റീരിയൽ വേണം തിരഞ്ഞെടുക്കാൻ.

എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിച്ചു കൊണ്ട് പിവിസി മെറ്റീരിയൽ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ ഫ്ലോറിനു കൂടുതൽ ഭംഗി നൽകുന്നതിനു സഹായിക്കും.