ബോഹോ ലുക്ക് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ.പേര് കേൾക്കുമ്പോൾ ചിലപ്പോൾ അത്ര പരിചിതമായി തോന്നാത്ത കാര്യമാണെങ്കിലും ബോഹോ ലുക്ക് എന്ന കൺസെപ്റ്റിനെ പറ്റി മനസ്സിലാക്കുമ്പോൾ എല്ലാവർക്കും തങ്ങളുടെ വീട്ടിൽ ഒന്ന് പരീക്ഷിച്ചു നോക്കാൻ ആഗ്രഹം തോന്നും.

വളരെ ലളിതമായ രീതിയിൽ ഒരു റിലാക്സ്ഡ് മൂഡ് ക്രിയേറ്റ് ചെയ്തെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള ഇന്റീരിയർ ഡിസൈനിങ് മെത്തേഡ് ആണ് ബോഹോ സ്റ്റൈൽ.

വ്യത്യസ്ത നിറങ്ങൾ വ്യത്യസ്ത പാറ്റേണുകളിൽ ഉപയോഗപ്പെടുത്തി ഏതൊരാളുടെയും മനസ്സിനെ ആകർഷിച്ചടുക്കാനുള്ള കഴിവ് ഈ ഒരു രീതിക്ക് ഉണ്ടെന്ന് പറയാം.

റിലാക്സ് ചെയ്യുന്ന കളറുകൾ അതിന് അനുയോജ്യമായ ടെക്സ്ചറുകൾ മിനിമലിസ്റ്റിക് ഡിസൈൻ ഫോളോ ചെയ്യുന്ന ഡെക്കോർ ഐറ്റംസ് എന്നിവയെല്ലാം ഉൾപ്പെടുമ്പോൾ ബോഹോ ലുക്ക് ഇന്റീരിയറിൽ കൊണ്ടുവരാനായി സാധിക്കും.

മൊറോക്കൻ ഈസ്റ്റേൺ രീതികളിൽ നിന്നും ഉരുത്തിരിഞ്ഞ് വന്ന ബോഹോ സ്റ്റൈൽ ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ബോഹോ ലുക്ക് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

പ്രശസ്ത ഇന്റീരിയർ ഡിസൈനേഴ്സ് പറയുന്നതിനനുസരിച്ച് 2022ലെ ഹോം ഇന്റീരിയർ ഡിസൈനുകളിൽ മുൻ നിരയിൽ നിൽക്കുന്ന ട്രെൻഡ് ബോഹോ ലുക്ക് തന്നെയാണ്.

മനസമാധാനവും ശാന്തതയും വീട്ടിനകത്ത് കൈവരിക്കാൻ ബോഹോ ലുക്ക് ഇന്റീരിയറിൽ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കുന്നു.

ന്യൂട്രൽ ലുക്ക് എന്ന കൺസെപ്റ്റിനെ പിന്തുടരുന്നത് കൊണ്ട് തന്നെ ബോഹോ സ്റ്റൈലിൽ കൂടുതലായും നാച്ചുറൽ മെറ്റീരിയലുകൾ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കാറുള്ളത്.

ഇന്റീരിയർ വാളുകൾക്ക് ഒരു ഒഴുക്കൻ ലുക്ക് തോന്നിപ്പിക്കാൻ ബ്ലഷ് പിങ്ക് ടെറാക്കോട്ട കോമ്പിനേഷൻ തിരഞ്ഞെടുക്കാം.

ഇത്തരം നിറങ്ങളോടൊപ്പം അട്രാക്ട് ചെയ്യുന്ന രീതിയിലുള്ള കുറച്ച് ഡെകോർ ഐറ്റംസ് കൂടി നൽകിയാൽ അവ കാഴ്ചയിൽ സമ്മാനിക്കുക ഒരു പ്രത്യേക ഫീൽ ആയിരിക്കും.

പിങ്കും ഗ്രേയും ചേർന്ന സോഫ്റ്റ് കോറൽ ലുക്ക് ബെഡ്റൂമുകളിലെല്ലാം പരീക്ഷിക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ്.

വാൾപേപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ റോസി ഗ്ലോ ടെക്സ്ചർ ഉപയോഗപ്പെടുത്താം. ബോഹോ സ്റ്റൈലിൽ ഒരു ഒറ്റ ഐറ്റം ഉപയോഗപ്പെടുത്തി ഒരു ഏരിയ അട്രാക്റ്റീവ് ആക്കി മാറ്റുന്ന രീതികളും ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇതിനായി ഹാൻഡ് ക്രാഫ്റ്റ് ഐറ്റംസ്, റീ ഫർബിഷ് ചെയ്തെടുത്ത ഫർണിച്ചറുകൾ, ഹാൻഡ് മെയ്ഡ് പെയിന്റിംഗ്സ് എന്നിവയിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.

ബെഡ്റൂമിൽ ബെഡിന് നൽകുന്ന ഹെഡ് ബോർഡിൽ ചില വ്യത്യാസങ്ങൾ കൊണ്ടു വരുന്നതും ബോഹോ സ്റ്റൈൽ രീതിയാണ്.

നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

ന്യൂട്രൽ നിറങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ഇന്റീരിയർ ഡിസൈനിംഗ് മെത്തേഡ് എന്ന രീതിയിൽ വാം വൈറ്റ്, സോഫ്റ്റ് ക്രീം,കോറൽ ബ്ലൂ, ലൈറ്റ് പിങ്ക് എന്നീ നിറങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

ഇത്തരം നിറങ്ങൾ ഏതെങ്കിലും ഒരു ഫോക്കൽ ഏരിയയിൽ നൽകി ബാക്കി ഭാഗങ്ങളിലേക്ക് അതെ നിറങ്ങളുടെ ലൈറ്റ് അല്ലെങ്കിൽ ഡാർക്ക് ഷെയ്ഡിലുള്ള പ്ലില്ലോ, കുഷ്യനുകൾ, ഡെക്കറേറ്റീവ് ഐറ്റംസ് കർട്ടനുകൾ എന്നിവ പരീക്ഷിക്കാം. വ്യത്യസ്ത ന്യൂട്രൽ നിറങ്ങൾ മിക്സ് ചെയ്തും മാക്രമേ അലങ്കാരങ്ങൾ നൽകിയും ഇന്റീരിയറിൽ ഒരു പുതുമ കൊണ്ടു വരാനായി സാധിക്കും.

കർട്ടനു വേണ്ടി തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ, ടെക്സ്ചർ എന്നിവയിലെല്ലാം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു തീമിനെ അടിസ്ഥാനമാക്കിയും ബോഹോ സ്റ്റൈൽ പരീക്ഷിച്ച് നോക്കാവുന്നതാണ്.

ഉദാഹരണം ബീച്ച് തീമാക്കി എടുത്ത് കോറൽ ബ്ലൂ , വൈറ്റ് എന്നിവയുടെ ഒരു കോമ്പിനേഷനും അവയോട് ഒത്തിണങ്ങുന്ന രീതിയിൽ സോഫ്റ്റ് ഷെൽ പിങ്ക് റസ്റ്റിക് ടിമ്പർ പോലുള്ള നിറങ്ങൾ ആക്സസറീസ് തിരഞ്ഞെടുത്തും ഉപയോഗപ്പെടുത്താം.

കനം കൂടിയ ബ്ലൈൻഡ്സ് ഉപയോഗപ്പെടുത്തുന്നതിന് പകരമായി വിൻഡോകൾക്ക് ഒരു നാച്ചുറൽ ലുക്കും ഫീലും ലഭിക്കുന്നതിന് വേണ്ടി കനം കുറഞ്ഞ രീതിയിലുള്ള ബ്ലൈൻഡ്‌സും ഫ്ലോട്ടിങ്‌ ടൈപ്പ് ഷീറുകളും നൽകാം.

മനസ്സിനകത്ത് കൂടുതൽ സന്തോഷം നിറക്കുന്നതിന് വേണ്ടി ഇൻഡോർ പ്ലാന്റുകൾ, സ്വിങ് ചെയറുകൾ എന്നിവ ഈ ഒരു ഇന്റീരിയർ രീതിയുടെ ഭാഗമാക്കാവുന്നതാണ്.

ബോഹോ സ്റ്റൈൽ ശരിയായ രീതിയിൽ ഇന്റീരിയറിൽ പരീക്ഷിക്കുകയാണെങ്കിൽ അത് നിങ്ങളുടെ വീടിന്റെ മൊത്തം ലുക്ക് മാറ്റി മരിക്കുമെന്ന് മാത്രമല്ല അത് നിങ്ങളുടെ പേഴ്സണാലിറ്റിയെ എടുത്ത് കാണിക്കുന്നതിനും ഉപകാരപ്പെടും.

ബോഹോ ലുക്ക് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.