ഡൈനിങ് റൂമിലേക്ക് വാൾപേപ്പർ തിരഞ്ഞെടുക്കാം.

ഡൈനിങ് റൂമിലേക്ക് വാൾപേപ്പർ തിരഞ്ഞെടുക്കാം.ഡിസൈനുകളിൽ വ്യത്യസ്തത കൊണ്ടു വരാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ ഒന്നാണ് ഡൈനിങ് സ്പെയിസുകൾ.

വീടിന്റെ ലുക്കിനെ മുഴുവനായും മാറ്റി മറിക്കാൻ പോലും സാധ്യതയുള്ള ഒരിടമായി ഇത്തരം ഭാഗങ്ങളെ കണക്കാക്കാം.

ഡൈനിങ് ഏരിയയുടെ വാളുകൾ കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നതിനായി വാൾപേപ്പറുകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന നിരവധി പേർ ഉണ്ട്.

വീട്ടിലേക്ക് വരുന്ന അതിഥികളെ ഭക്ഷണം കഴിക്കാനായി സ്വീകരിക്കുന്ന ഇടമായതു കൊണ്ടു തന്നെ അലങ്കാരങ്ങൾക്ക് കുറച്ചധികം പ്രാധാന്യം ഈ ഒരു ഏരിയയിൽ നൽകാവുന്നതാണ്.

എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു മൂഡ് ക്രിയേറ്റ് ചെയ്യാൻ ഇത്തരം ഇടങ്ങൾക്ക് സാധിക്കണം.

അതുകൊണ്ടു തന്നെ വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന രീതിയിൽ ആകരുത് ഡൈ നിംഗ് ഏരിയയിലേക്ക് ആവശ്യമായ നിറങ്ങളും വാൾ പേപ്പറുകളും തിരഞ്ഞെടുക്കേണ്ടത്.

മാത്രമല്ല ആ ഒരു ഭാഗത്തേക്ക് നൽകുന്ന ഫർണിച്ചറുകളോട് ചേർന്ന് നിൽക്കുന്ന നിറങ്ങൾ തന്നെ വാൾ പേപ്പറുകളിലും നൽകുന്നതാണ് മികച്ച രീതി.

ഇത്തരം ഭാഗങ്ങളിലേക്ക് വാൾ പേപ്പറുകൾ തിരഞ്ഞെടുക്കാൻ പലരെയും പുറകോട്ട് വലിക്കുന്ന ഘടകം ഈർപ്പം കൂടുതൽ നിൽക്കാൻ സാധ്യതയുള്ള ഒരിടമായതുകൊണ്ട് തന്നെ വാൾ പേപ്പറുകൾ ഒട്ടിച്ചാലും കൂടുതൽ കാലം നിലനിൽക്കുമോ എന്നതായിരിക്കും.

ക്വാളിറ്റി കൂടിയ വാൾപേപ്പർ മെറ്റീരിയൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ ഒരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ സാധിക്കും.

ഡൈനിങ് റൂമിലേക്ക് വാൾപേപ്പർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഡൈനിങ് റൂമിലേക്ക് വാൾപേപ്പർ തിരഞ്ഞെടുക്കാം,അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

സെറ്റിനോട് ചേർന്ന് നിൽക്കുന്ന രീതിയിലുള്ള വാൾ പേപ്പർ ഡിസൈൻ, നിറം എന്നിവ നോക്കി തിരഞ്ഞെടുക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

അതായത് വളരെയധികം ക്ലീൻ ആൻഡ് എലഗൻറ് ലുക്ക് ആണ് നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ന്യൂട്രൽ കളറുകളിൽ ഉള്ള ഗ്രാസ് ക്ലോത്ത് വാൾപേപ്പറുകൾ വ്യത്യസ്ത ടെക്സ്ചറു കളിൽ തിരഞ്ഞെടുക്കാം.

ഇത്തരം ഭാഗങ്ങളിലെ ഫർണിച്ചറുകളും മിക്കപ്പോഴും വുഡൻ ഗ്ലാസ് ഫിനിഷിങ്ങിൽ ആണ് നൽകാറുള്ളത്.ഡൈനിങ് ടേബിൾ വൈറ്റ് അല്ലെങ്കിൽ ഓക് വുഡിൽ നിർമ്മിച്ചതാണ് എങ്കിൽ ട്രോപ്പിക്കൽ പാറ്റേൺ വാൾപേപ്പർ നൽകാം.

മാത്രമല്ല ഇവിടെ ബോർഡ് കളേഴ്സ് തിരഞ്ഞെടുക്കുന്നതിലും തെറ്റില്ല. ഡൈനിങ് ഏരിയക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നതിനായി പരീക്ഷിക്കാവുന്ന ഒരു കാര്യം മൂന്ന് മെയിൽ ഷെയ്ഡുകൾ ഒരേ നിറത്തിൽ തന്നെ നൽകുന്ന രീതിയാണ്.

അതായത് തിരഞ്ഞെടുക്കുന്ന കർട്ടൻ, ഫർണിച്ചറുകൾ, പാത്രങ്ങൾ എന്നിവയിൽ വാൾപേപ്പറിനോട് ചേർന്ന് നിൽക്കുന്ന ഷേയ്ഡ് തന്നെ സെലക്ട് ചെയ്യാം.

ഭിത്തി മുഴുവനായും വാൾപേപ്പർ നൽകണോ?

ഡൈനിങ് ഏരിയകൾക്ക് സ്ഥലം കുറവാണ് എങ്കിൽ മുഴുവനായും വാൾപേപ്പർ ഒട്ടിച്ച് നൽകുന്ന രീതി തിരഞ്ഞെടുക്കേണ്ട. അതിന് പകരമായി ഡാഡോ റെയിൽ ഉപയോഗപ്പെടുത്തി പകുതിഭാഗം മാത്രം വാൾപേപ്പർ ഒട്ടിച്ച് നൽകാവുന്നതാണ്.

ഡാഡോ റെയിലിന്റെ മുകൾ ഭാഗത്ത് വാൾപേപ്പർ ഒട്ടിക്കുകയും താഴേക്ക് ഏതെങ്കിലും നിറം ഉപയോഗപ്പെടുത്തി ഹൈലൈറ്റ് ചെയ്യുകയും ചെയ്യാം.

വാൾ പേപ്പറിൽ ലൈറ്റ് നിറമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എങ്കിൽ ഡാഡോ റെയിലിന് താഴേക്ക് വരുന്ന ഭാഗങ്ങളിൽ അതേ നിറത്തിന്റെ തന്നെ ഡാർക്ക് ഷെയ്ഡ് നൽകാവുന്നതാണ്.

വാൾപേപ്പറും പെയിന്റും മിക്സ് ചെയ്ത് നൽകുന്ന പാറ്റേണുകൾക്കും പ്രത്യേക ഭംഗിയാണ് ലഭിക്കുക. ഡാർക്ക് നിറത്തിലുള്ള പെയിന്റിനോടൊപ്പം ലൈറ്റ് നിറത്തിലുള്ള വാൾപേപ്പർ നൽകുന്നത് ഡൈനിങ് റൂമിന് ഒരു ബോൾഡ് ലുക്ക് കൈവരിക്കുന്നതിന് സഹായിക്കും.

ഓപ്പൺ പ്ലാൻ രീതിയിലുള്ള ഡിസൈനാണ് ഡൈനിങ് ഏരിയയ്ക്ക് നൽകിയിട്ടുള്ളത് എങ്കിൽ സീലിങ്ങിൽ നിന്ന് തുടങ്ങി ഡൈനിങ് കൗണ്ടർ നൽകിയിട്ടുള്ള ഭാഗത്ത് മാത്രം ഹൈലൈറ്റ് ചെയ്തുകൊണ്ട് വാൾപേപ്പർ നൽകാവുന്നതാണ്.

ഡൈനിങ് കൗണ്ടറിന് തൊട്ട് പുറകുവശത്തായി മാത്രം വാൾ പേപ്പറും ബാക്കി ഭാഗത്ത് പെയിന്റും പരീക്ഷിക്കാം.

വാൾപേപ്പർ ഡിസൈൻ കൂടുതൽ ആകർഷകമാക്കാൻ

ഡൈനിങ് ഏരിയയിലെ ഫ്രെയിമുകളോട് ഇട കലർത്തി നൽകുന്ന രീതിയിൽ വാൾപേപ്പറുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ അവ കൂടുതൽ ഹൈലൈറ്റ് ചെയ്ത് കാണിക്കാനായി സാധിക്കും.

വൈറ്റ് പോലുള്ള പ്ലെയിൻ നിറങ്ങളോടൊപ്പം ലൈറ്റ് ബ്ലൂ പാറ്റേണിൽ ഉള്ള വാൾപേപ്പറുകൾ ഇട കലർത്തി നൽകാം.

ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി വാൾപേപ്പറുകൾ ഉപയോഗപ്പെടുത്താനുള്ള ഒരു മാർഗ്ഗവും ഇതാണ്. ചുമരിൽ നൽകിയിട്ടുള്ള പെയിന്റുകൾക്ക് കൂടുതൽ ഡെപ്ത്ത് തോന്നിപ്പിക്കുന്നതിനായി ഏറ്റവും അനുയോജ്യം പാറ്റേൺ ടൈപ്പിലുള്ള വാൾപേപ്പറുകൾ ഡൈനിങ് ഏരിയക്ക് തിരഞ്ഞെടുക്കുന്നതാണ്.

വീട് മുഴുവനായും ഒരു തീമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിസൈൻ ചെയ്യുന്നത് എങ്കിൽ പാറ്റേൺ വാൾപേപ്പറുകൾ മുഴുവൻ ഭാഗത്തേക്കും തിരഞ്ഞെടുക്കാം

.ഡൈനിങ് ഏരിയക്ക് ഒരു ശാന്തമായ ഫീലാണ് നൽകാൻ ഇഷ്ടപ്പെടുന്നത് എങ്കിൽ റസ്റ്റിക് ഡിസൈനിലുള്ള ന്യൂട്രൽ കളർ വാൾപേപ്പറുകളാണ് അനുയോജ്യം.

വളരെ സിമ്പിൾ ആയ ഫർണിച്ചറുകളാണ് ഡൈനിങ് ഏരിയയിൽ തിരഞ്ഞെടുക്കുന്നത് എങ്കിൽ ലയർ പാറ്റേൺ ടൈപ്പിലുള്ള വോൾപേപ്പറുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

മാക്സിമലിസ്റ്റ് ആശയം പിന്തുടർന്നു കൊണ്ട് ഡൈനിങ് ഏരിയയിലേക്ക് വാൾപേപ്പറുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫീച്ചർഡ് വാൾ ഐഡിയകൾ പരീക്ഷിക്കാം.

അതായത് വലിയ പ്രിന്റുകൾ ഹൈലൈറ്റ് ചെയ്ത് നൽകി ഒരു ഫോക്കല്‍ ഏരിയ സെറ്റ് ചെയ്തു നൽകുന്ന രീതിയാണ് ഇത്.

പ്രകൃതിയോട് ഇണക്കി പച്ചപ്പ് നിറച്ചു കൊണ്ട് ഡൈനിങ് ഏരിയ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഗ്രീൻ കളർ സ്കീമിൽ ഉള്ള വാൾപേപ്പറുകൾ ആണ് എപ്പോഴും അനുയോജ്യം.

ഇത്തരത്തിൽ ഡൈനിങ് ഏരിയയിലേക്ക് വാൾ പേപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്.

ഇത്തരത്തിൽ ഓരോരുത്തർക്കും തങ്ങളുടെ അഭിരുചിക്ക് അനുസൃതമായി വാൾപേപ്പറുകൾ ഡൈനിങ് ഏരിയയിൽ സെറ്റ് ചെയ്ത് കൂടുതൽ ഭംഗിയാക്കി എടുക്കാം.

ഡൈനിങ് റൂമിലേക്ക് വാൾപേപ്പർ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ കൂടുതൽ ആകർഷകമാക്കി മാറ്റാൻ സാധിക്കും.