ബാത്റൂമിലേക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

ബാത്റൂമിലേക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.പണ്ടു കാലങ്ങളിൽ വീടിന്റെ ബാത്റൂമുകൾക്ക് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല എങ്കിൽ അതിന് വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞു.

വീടിന്റെ ഇന്റീരിയറിനോട് ചേർന്ന് നിൽക്കുന്ന നിറങ്ങൾ ബാത്റൂമുകളിലും ഉപയോഗപ്പെടുത്താനാണ് മിക്ക ആളുകളും താൽപര്യപ്പെടുന്നത്.

പ്രത്യേകിച്ച് വലിപ്പം കുറഞ്ഞ ബാത്റൂമുകൾ കൂടുതൽ വലിപ്പമുള്ളതാക്കി കാണിക്കാൻ നിറങ്ങൾക്ക് വളരെ വലിയ കഴിവാണ് ഉള്ളത്.

വീടിന്റെ മറ്റ് ഭാഗങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം നൽകിക്കൊണ്ട് കാഴ്ചയിൽ ഭംഗിയാക്കി വെക്കേണ്ട ഒരു ഇടമാണ് ബാത്റൂമുകൾ എന്ന ബോധ്യം ഇപ്പോൾ പലർക്കുമുണ്ട്.

ചെറിയ ബാത്റൂമുകൾ വിശാലമുള്ളതാക്കി തോന്നിപ്പിക്കാനായി തിരഞ്ഞെടുക്കാവുന്ന ചില നിറങ്ങൾ ഏതെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ബാത്റൂമിലേക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

സാധാരണയായി ബാത്റൂമുകളിലെ വാളുകളിൽ ടൈലുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകും.

ടൈലുകൾക്ക് ലൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കുന്നതിന് പകരം ഡാർക്ക് നിറങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ കാഴ്ചയിൽ കൂടുതൽ ഭംഗിയും അതുപോലെ വെളിച്ചവും നൽകും.

അതായത് പ്ലെയിൻ അല്ലെങ്കിൽ വൈറ്റ് നിറത്തിലുള്ള ടൈലുകൾ ബാത്റൂമുകളിലേക്ക് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.

വ്യത്യസ്ത പാറ്റേണുകളിൽ ഉള്ള ടൈലുകൾക്ക് ഇപ്പോൾ വിപണിയിൽ വളരെയധികം ഡിമാൻഡ് ആണ് ഉള്ളത്.

ഹെക്സാഗൺ ടൈലുകൾ ബാത്റൂമിലേക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ പേരും ഇഷ്ടപ്പെടുന്നു. ബാത്റൂമുകളിലേക്ക് പെയിന്റ് നൽകുന്നതോടു കൂടി ഒരു പുതിയ ലുക്കാണ് ലഭിക്കുക.

അതായത് ചെറിയ ബാത്റൂമുകൾ വലിപ്പമുള്ളതാക്കി കാണിക്കാൻ ലൈറ്റ് നിറങ്ങൾക്ക് സാധിക്കും.

കോറൽ നിറങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഒരു ലൈവ് ഫീൽ ബാത്റൂമിന് ലഭിക്കും. അതല്ലെങ്കിൽ പൂർണ്ണമായും വൈറ്റ് തീമിൽ ബാത്റൂം ചെയ്യുന്നതാണ് എപ്പോഴും നല്ലത്.

വാളിൽ ഒരു മിറർ നൽകുകയാണെങ്കിൽ വെളിച്ചം എല്ലാ ഭാഗത്തേക്കും ഒരേ രീതിയിൽ പ്രതിഫലിപ്പിച്ച് കാണിക്കാൻ സാധിക്കും.

വാട്ടർപ്രൂഫ് പാനലുകൾക്ക് ഡിമാൻഡ് ഏറുന്നു.

ബാത്റൂം വാളുകളിൽ ടൈലുകൾക്ക് പകരമായി തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയൽ ആണ് വാട്ടർപ്രൂഫ് ആയിട്ടുള്ള പാനലുകൾ. വളരെയധികം സ്റ്റൈലിഷ് ആയി ബാത്റൂമുകളെ മാറ്റാനും ഒരു പ്രത്യേക പാറ്റേൺ ഫോളോ ചെയ്യാനും ഇത് വഴിയൊരുക്കുന്നു.

തുടക്കത്തിൽ വളരെ കുറച്ച് ഡിസൈനുകളിൽ മാത്രമാണ് പാനലുകൾ ലഭിച്ചിരുന്നത് എങ്കിൽ ഇന്ന് വ്യത്യസ്ത നിറങ്ങളിലും മെറ്റീരിയലുകളിലും ബാത്റൂം പാനലുകൾ ലഭിക്കുന്നുണ്ട്.

ടൈലുകൾ നൽകുന്നതിനേക്കാൾ കൂടുതൽ ഭംഗി പാനലുകൾക്ക് നൽകാൻ സാധിക്കും എന്ന് മാത്രമല്ല ഹാഫ് വേ രീതി പരീക്ഷിക്കാനും ഇവ ഉപയോഗപ്പെടുത്താം.

വാളിന്റെ പകുതിഭാഗം പാനൽ വർക്ക് ചെയ്തും ബാക്കി ഭാഗം ഡാർക്ക് ഷെയ്ഡ് നൽകിയും കൂടുതൽ ഭംഗിയാക്കാം. അവയോട് യോജിച്ചു പോകുന്ന രീതിയിൽ വാഷ്ബേസിനുകളും ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

സ്ക്വയർ,റൗണ്ട് ടൈപ്പ് വാഷ് ബേസിനുകൾ ചുമരിൽ മൗണ്ട് ചെയ്ത് വെക്കുന്നതോ പെഡസ്റ്റൽ ടൈപ്പോ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

മുൻപ് വൈറ്റ് നിറത്തിലുള്ള വാഷ്ബേസിനുകൾക്ക് മാത്രമായിരുന്നു കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് വ്യത്യസ്ത നിറങ്ങളിലും മെറ്റീരിയലിലും ഉള്ള വാഷ്ബേസിനുകൾ വാങ്ങി ബാത്റൂമുകളിൽ പരീക്ഷിക്കാൻ കൂടുതൽ പേരും താല്പര്യപ്പെടുന്നു.

ബാത്റൂമിന്റെ ഡിസൈനിങ്ങിൽ ഒരു വാൾ മാത്രം ഹൈലൈറ്റ് ചെയ്തു കാണിക്കാൻ ജനലിനോട് ചേർന്ന് വരുന്ന ഭാഗത്ത് വാൾപേപ്പർ നൽകാവുന്നതാണ്. ഇങ്ങിനെ നൽകുന്നത് വഴി അവ പെട്ടെന്ന് അടർന്നു വരികയും ഇല്ല. വ്യത്യസ്ത നിറങ്ങളുടെ വലിയ പരീക്ഷണങ്ങൾ ബാത്റൂമിൽ നടത്താവുന്ന ഒരു ഏരിയ വിൻഡോയോട് ചേർന്ന് വരുന്ന ഭാഗം തന്നെയാണ്.

യെല്ലോ, കോറൽ ബ്ലൂ, പിങ്ക് പോലുള്ള നിറങ്ങൾ ജനലിനോട് ചേർന്ന് വരുമ്പോൾ കൂടുതൽ വെളിച്ചം ലഭിക്കുകയും അത് കാഴ്ചയിൽ പ്രത്യേക ഭംഗി നൽകുകയും ചെയ്യുന്നു.

സീലിംഗ് വർക്കുകൾ

ഫോർത്ത് വാൾ എന്ന പേരിൽ അറിയപ്പെടുന്ന സീലിംഗ് വർക്കുകൾക്കും ബാത്റൂം ഡിസൈനിങ്ങിൽ വളരെയധികം പ്രാധാന്യമുണ്ട്.

ചുമരുകളിൽ നൽകിയിട്ടുള്ള നിറങ്ങളോട് കോൺട്രാസ്റ്റ് ആയ ഏതെങ്കിലും നിറം തിരഞ്ഞെടുത്തു സീലിങ്ങിൽ നൽകാം.

അതായത് വാളിൽ വൈറ്റ് നിറമാണ് നൽകിയിട്ടുള്ളത് എങ്കിൽ അതിന് ഏറ്റവും കോൺട്രാസ്റ്റ് ആയി ഉപയോഗപ്പെടുത്താവുന്ന നിറം ബ്ലൂ തന്നെ സീലിങ്ങിൽ നൽകാം.

ബാത്റൂമിൽ ചെറിയ രീതിയിൽ അലങ്കാരങ്ങൾ ആവശ്യമാണ് എന്ന് തോന്നുന്നവർക്ക് ഫർണിച്ചറുകൾ റീസൈക്കിൾ ചെയ്ത് ഉപയോഗപ്പെടുത്താൻ പറ്റിയ മികച്ച ഒരിടവും ബാത്റൂമുകൾ തന്നെയാണ്.

പഴയ പെയിന്റിംഗ്സ്, വാനിറ്റി യൂണിറ്റ് എന്നിവയെല്ലാം ഇത്തരത്തിൽ റീ ഫർണിഷ് ചെയ്തെടുക്കാം.

ബാത്റൂമുകളിലേക്ക് ആവശ്യമായ ആക്സസറീസ് തിരഞ്ഞെടുക്കുമ്പോഴും മറ്റു നിറങ്ങളോട് ചേർന്ന് നിൽക്കുന്ന രീതിയിൽ വേണം തിരഞ്ഞെടുക്കാൻ.

വളരെ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി ബാത്റൂമുകൾ ഭംഗിയാക്കാനായി തിരഞ്ഞെടുക്കാവുന്ന മാർഗം പച്ചപ്പ് നിറയ്ക്കുക എന്നത് തന്നെയാണ്.പൊതുവേ ബാത്റൂമുകൾക്ക് ഏറ്റവും യോജിച്ച നിറം ഗ്രേ ആണെന്നാണ് ഇന്റീരിയർ എക്സ്പേർട്ടുകൾ പറയുന്നത്.

ബാത്റൂമിലേക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധ നൽകാം.