അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി.ഒരു വീടുമായി കമ്പയർ ചെയ്യുമ്പോൾ അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല.

ഒരു നിശ്ചിത സ്ഥലപരിമിതി ക്കുള്ളിൽ ഭംഗിയായും അതേ സമയം ആവശ്യമുള്ള കാര്യങ്ങളെല്ലാം സജ്ജീകരിച്ചു കൊണ്ടും വേണം അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യാൻ.

മാത്രമല്ല വീടുകളെ അപേക്ഷിച്ച് അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യുമ്പോൾ പലരും ആഗ്രഹിക്കുന്നത് വളരെയധികം ലാളിത്യം തോന്നുന്നതും അതേ സമയം ലക്ഷ്വറി ഐറ്റംസ് ഉപയോഗപ്പെടുത്താനുമാണ്.

കണ്ടംപററി സ്റ്റൈലിൽ അപ്പാർട്ട്മെന്റ് അണിയിച്ചൊരുക്കാൻ ഇഷ്ടപ്പെടുന്നവരും ഏറെയാണ് . അങ്ങിനെ ചെയ്യണമെങ്കിൽ സ്ഥലപരിമിതി അഡ്ജസ്റ്റ് ചെയ്തു കൊണ്ട് ഇന്റീരിയർ ഡിസൈൻ ചെയ്യേണ്ടതായും വരും.

പലപ്പോഴും അപ്പാർട്ട്മെന്റ് കളിൽ ഓപ്പൺ കിച്ചൻ രീതിയായിരിക്കും നൽകിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ കിച്ചൻ, ഡൈനിംഗ് ഏരിയ എന്നിവയെ തമ്മിൽ വേർ തിരിക്കാനായി ഒരു പാർട്ടീഷൻ നൽകേണ്ടി വരും.

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി.

മിക്കപ്പോഴും അപ്പാർട്ട്മെന്റ് കളിൽ 3ബെഡ്റൂം, ലിവിങ് ഏരിയ, കിച്ചൺ,ബാത്ത്റൂമുകൾ, ബാൽക്കണി എന്നിവ ഉൾപ്പെടുത്തി കൊണ്ട് മാക്സിമം 2000 സ്ക്വയർഫീറ്റിന് അകത്താണ് ലഭിക്കുന്ന സ്ഥലം.

അതുകൊണ്ടുതന്നെ ഓരോ ഭാഗങ്ങൾക്കും പ്രത്യേകം പ്രാധാന്യം നൽകിക്കൊണ്ട് ഇന്റീരിയർ ഡിസൈൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

പ്രത്യേകിച്ച് ലിവിങ് ഏരിയ പോലുള്ള സ്ഥലങ്ങളിൽ ടിവി പാനൽ കൂടി സെറ്റ് ചെയ്ത് നൽകേണ്ടി വരുമ്പോൾ സ്ഥലം ഒരുപാട് കുറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

അതോടൊപ്പം ലിവിങ് ഏരിയയിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ, ബുക്ക് ഷെൽഫ്, പ്രെയർ ഏരിയ എന്നിവയ്ക്ക് കൂടി ഇടം കണ്ടെത്തേണ്ടി വരുമ്പോഴാണ് അപ്പാർട്ട്മെന്റ് ഇന്റീരിയർ ഡിസൈൻ ഒരു ചാലഞ്ച് ആയി മാറുന്നത്.

എന്നിരുന്നാലും തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ ഫോൾഡബിൾ രീതിയിൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കാറുണ്ട്.

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ

ലക്ഷ്വറി രീതിയിൽ ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്ന പലരും ഇംപോർട്ടഡ് ടൈപ്പ് സോഫകളാണ് തിരഞ്ഞെടുക്കുന്നത്.

ഇവക്ക് ഒരു റിച്ച് ലുക്ക് ലഭിക്കും എന്നത് മാത്രമല്ല എല്ലാ ഡാർക്ക്‌, ലൈറ്റ് നിറങ്ങളിലും ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കും.

പലപ്പോഴും ലിവിങ് ഏരിയക്കു വേണ്ടി തിരഞ്ഞെടുക്കുന്ന സോഫകൾ കൊളോണിയൽ സ്റ്റൈൽ ആക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്.

സോഫ യോട് ചേർന്ന് തന്നെ ഒരു കോഫി ടേബിൾ കൂടി സജ്ജീകരിച്ചു നൽകാവുന്നതാണ്.

കാരണം ഒരു വീട്ടിൽ നിന്നും വ്യത്യസ്തമായി പല അപ്പാർട്ട്മെന്റ് കളിലും അതിഥികൾ വന്നാൽ സൽക്കരിക്കാനുള്ള ഒരിടമായി ലിവിങ് സ്പേസ് മാറാറുണ്ട്.

വ്യത്യസ്ത നിറങ്ങൾ ഇന്റീരിയറിൽ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിവി പാനൽ സെറ്റ് ചെയ്യുന്ന ഭാഗം ഹൈലൈറ്റ് ചെയ്ത് വ്യത്യസ്ത നിറങ്ങൾ നൽകാവുന്നതാണ്. അതല്ല എങ്കിൽ ടെക്സ്ചർ വർക്ക്‌, വാൾപേപ്പർ എന്നിവ നൽകിയും കൂടുതൽ ഭംഗിയാക്കാം.അതേ സമയം എക്സ്പോസ്ഡ് രീതിയിലുള്ള ബ്രിക്ക് വാളുകൾ പരീക്ഷിക്കാനും പലരും ആഗ്രഹിക്കുന്നു.ബെഡ് തിരഞ്ഞെടുക്കുമ്പോഴും ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിനോടൊപ്പം ഇൻ ബിൽറ്റ് രീതിയിൽ റെഡിമെയ്ഡ് ബെഡുകൾ ഉപയോഗപ്പെടുത്തിയാൽ സ്ഥലം നല്ല രീതിയിൽ ഉപയോഗപെടുത്താൻ സാധിക്കും.

ഫ്ലോറിങ് ചെയ്യുമ്പോൾ

അപ്പാർട്ട്മെന്റ് കളുടെ സ്ഥലപരിമിതി മനസ്സിലാക്കി കൊണ്ട് വേണം ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കാൻ. ഫ്ലോറിങ് മെറ്റീരിയലുകൾ ക്ക് വുഡൻ ടൈലുകൾ പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടം അപ്പാർട്ട്മെന്റ് കൾ തന്നെയാണ്. വളരെ കുറഞ്ഞ സ്ഥലത്ത് അധികം ചൂടും തണുപ്പും ലഭിക്കാത്ത രീതിയിൽ വുഡൻ ഫ്ളോറുകൾ ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാം.

അല്ലായെങ്കിൽ ലോങ്ങ്‌ ടൈപ്പ് ടൈലുകൾ കൃത്യമായി സ്‌പേസറുകൾ നൽകി എപ്പോക്സി നൽകുന്നതു വഴി കൂടുതൽ മികവുറ്റതാക്കി മാറ്റാൻ സാധിക്കും. വീടിന്റെ ലിവിങ് ഏരിയ, ബെഡ്റൂമുകൾ എന്നിവയ്ക്ക് പ്രത്യേകം ടൈലുകൾ തിരഞ്ഞെടുക്കേണ്ട ആവശ്യം വരുന്നില്ല. ബാത്ത്റൂമുകൾക്ക് വേണ്ടി മാത്രം പ്രത്യേകത ടൈലുകൾ തിരഞ്ഞെടുത്ത് നൽകിയാൽ കൂടുതൽ ഭംഗി നൽകുന്നു.

ബാൽക്കണി സ്പേസ് സെറ്റ് ചെയ്യുമ്പോൾ

അപ്പാർട്ട്മെന്റ് കളെ സംബന്ധിച്ച് ബാൽക്കണി സ്പേസ് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. പൂർണമായും അടഞ്ഞു നിൽക്കുന്ന രീതിയിൽ സജ്ജീകരിക്കുന്ന അപ്പാർട്ട്മെന്റ് കളിലേക്ക് കൂടുതൽ വായു,വെളിച്ചം എന്നിവ ലഭിക്കുന്നതിനുള്ള ഒരിടമായി ബാൽക്കണി സജ്ജീകരിച്ച് നൽകുന്നു. ബാൽക്കണിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ലൈഡിങ് ടൈപ്പ് ഡോറുകൾ ആണെങ്കിൽ ലോങ്ങ്‌ കർട്ടൻ നൽകി കൂടുതൽ ഭംഗിയാക്കാം. ഇന്റീരിയർ ചെയ്തതിന് അനുസൃതമായി പെയിന്റ്,കർട്ടൻ നിറങ്ങൾ കൂടി തിരഞ്ഞെടുക്കാവുന്നതാണ്.

ബാൽക്കണിയിൽ തമാശകൾ പറഞ്ഞ് ഇരിക്കാനുള്ള ഒരിടമായി ചെറിയ ഒരു കോഫി ടേബിൾ ചെയറുകൾ, അല്ലെങ്കിൽ സ്വിങ് ചെയറുകൾ എന്നിവ നൽകാവുന്നതാണ്.ഫ്ലോറിൽ ആർട്ടിഫിഷ്യൽ ഗ്രാസ്, ചുറ്റും പോട്ടുകൾ എന്നിവകൂടി നൽകുന്നതോടെ ബാൽക്കണി പൂർണ്ണ ഭംഗിയിൽ എത്തിക്കാൻ സാധിക്കുന്നു.കൃത്യമായി പ്ലാൻ ചെയ്തു കൊണ്ട് അപ്പാർട്ട്മെന്റ് ഇന്റീരിയർ വർക്കുകൾ ചെയ്യുകയാണെങ്കിൽ അവ കൂടുതൽ സ്‌പേസ് ഉള്ളതായും അതേസമയം ഭംഗിയുള്ളതായും നിലനിർത്താൻ സാധിക്കും.

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാവുന്നതാണ്.