മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമ്മിക്കാം.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമ്മിക്കാം.സ്വപ്ന സുന്ദരമായ ഒരു ഭവനം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്.

എന്നാൽ ബഡ്ജറ്റിന് അനുസരിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതേസമയം കൃത്യമായ പ്ലാനിങ് ബഡ്ജറ്റ് എന്നിവ ഉണ്ടാക്കിയതിനു ശേഷം മാത്രം വീട് നിർമ്മാണത്തിലേക്ക് കടക്കുകയാണെങ്കിൽ ഒരു പരിധിവരെ മോഡേണായ രീതിയിൽ മിനിമൽ ഡിസൈനിൽ തന്നെ വീട് ചെയ്തെടുക്കാൻ സാധിക്കും.

മാത്രമല്ല എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ട് തന്നെ മിനിമൽ ഡിസൈൻ എന്ന കോൺസെപ്റ്റ് പൂർത്തീകരിക്കാനും സാധിക്കും.

ആഡംബരങ്ങൾ ഒഴിവാക്കി കൊണ്ട് ആവശ്യമുള്ള സാധനങ്ങൾ മാത്രം നൽകി നിർമിക്കുന്ന രീതിയാണ് മിനിമൽ ഡിസൈൻ രീതികളിൽ ഫോളോ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ആർക്കിടെക്ചററിൽ നൽകുന്ന കാര്യങ്ങൾ ഉപയോഗപ്പെടുത്തി വീടിനെ ഭംഗിയാക്കുക എന്ന ആശയമാണ് ഇവിടെ നടപ്പിലാക്കുന്നത്.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമ്മിക്കാം.

മിനിമൽ ഡിസൈനിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ബോക്സ് രൂപത്തിൽ ഉള്ള ആർക്കിടെക്ചർ.

വീടിന്റെ മുറ്റം ആവശ്യമെങ്കിൽ മാത്രം ഇന്റർലോക്ക് ബ്രിക്കുകൾ അല്ലെങ്കിൽ സ്റ്റോണുകൾ നൽകി തയ്യാറാക്കാവുന്നതാണ്.

അതല്ല എങ്കിൽ കോൺക്രീറ്റിംഗ് മാത്രം ചെയ്ത് ഒരു ഗാർഡൻ സെറ്റ് ചെയ്ത് നൽകിയാലും മതി.

അത്തരത്തിലുള്ള ഒരു ഓപ്ഷനും മുന്നിൽ കാണുന്നില്ല എങ്കിൽ ബേബി മെറ്റൽ മാത്രമുപയോഗിച്ച് മുറ്റം ഭംഗിയാക്കി എടുക്കാനായി സാധിക്കും.

വാൾ ക്ലാഡിങ് വർക്കുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏതെങ്കിലും ഒരു ഷോ വാൾ മാത്രം ക്ലാഡിങ് വർക്കുകൾ ചെയ്തു ഭംഗിയാക്കാം. അതിനായി നാച്ചുറൽ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ സ്റ്റോണുകൾ തിരഞ്ഞെടുക്കാം.

മിനിമൽ ഡിസൈനിൽ കൂടുതൽ ഭംഗിയായും അതേസമയം ചിലവ് കുറച്ചും വർക്ക് ചെയ്യുന്നതിനായി സിറ്റൗട്ടിന്റെ വലിപ്പം പരിമിതമാക്കി കൊടുക്കാവുന്നതാണ്.

ഇവിടെ വിലകൂടിയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതിന് പകരം രണ്ടു ചെയറുകൾ മാത്രം നൽകി ഭംഗിയാക്കാം.

ലിവിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ

വളരെ അധികം മിനിമൽ ആയ ഡിസൈനിൽ ഉപയോഗപ്പെടുത്താവുന്ന ഫർണിച്ചറുകൾ വേണം ലിവിങ് ഏരിയയിലേക്ക് തിരഞ്ഞെടുക്കാൻ.

സീലിംഗ് വർക്കുകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് പ്ലാസ്റ്ററിങ് വർക്കുകൾ ഉപയോഗപ്പെടുത്തി സീലിംഗ് വർക്കിന്റെ ചിലവ് കുറയ്ക്കാൻ സാധിക്കും.

ഇവ കാഴ്ചയിൽ ഭംഗി തരും എന്ന് മാത്രമല്ല ഒരു സാധാരണ സീലിംഗ് വർക്കിനോട് കിട പിടിച്ച് നിൽക്കുകയും ചെയ്യും.

ഒരു ഡ്രൈ കോർട്ട്‌യാർഡ് സ്പേസ് രീതിയിൽ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ വേർതിരിക്കുന്ന പാർട്ടീഷൻ നൽകാവുന്നതാണ്. ഡൈനിങ് ടേബിൾ സെറ്റ് ചെയ്യുമ്പോൾ ബഡ്ജറ്റിന് അനുസരിച്ച് നാല് അല്ലെങ്കിൽ ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച ചെയറുകൾ, ഗ്ലാസ് ടോപ്പ് രീതിയിലുള്ള ഡൈനിങ് ടേബിൾ എന്നിവ നൽകാവുന്നതാണ്.

മിനിമൽ ഡിസൈൻ കിച്ചൻ സെറ്റ് ചെയ്യുമ്പോൾ

കിച്ചൻ സെറ്റ് ചെയ്യുമ്പോൾ കൂടുതൽ സ്റ്റോറേജ് സ്പേസ് വരുന്ന രീതിയിൽ കൗണ്ടർ ടോപ്പുകൾ നൽകാവുന്നതാണ്. അതോടൊപ്പം തന്നെ ഫെറോസിമന്റ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് ഷെൽഫുകൾ നിർമിച്ചു നൽകി അവയുടെ ഡോറുകൾ മാത്രം ഏതെങ്കിലും ഫിനിഷിംഗ് ലഭിക്കുന്ന മെറ്റീരിയലിൽ നൽകുന്നത് ചിലവ് കുറയ്ക്കാനായി സഹായിക്കും.

എല്ലാ ഭാഗവും നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്ന രീതിയിൽ വേണം സ്റ്റോറേജ് സ്‌പേസ് സെറ്റ് ചെയ്ത് നൽകാൻ. ഉപയോഗിക്കുന്ന ചിമ്മിനി,ഗ്യാസ് സ്റ്റൗ എന്നിവ അത്യാവശ്യം നല്ല ക്വാളിറ്റി യോട് കൂടിയ തന്നെ തിരഞ്ഞെടുക്കാം. ഓപ്പൺ കിച്ചൺ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഡൈനിംഗ് ഏരിയയും കിച്ചനും തമ്മിൽ വേർതിരിക്കുന്നതിന് CNC മകട്ടിങ് വർക്കുകൾ ചെയ്ത് പാർട്ടീഷനുകൾ നൽകി ഭംഗിയാക്കാൻ സാധിക്കും.

ബെഡ്റൂം ഒരുക്കുമ്പോൾ

റൂമുകൾക്ക് ആവശ്യത്തിന് വലിപ്പം നൽകി ആവശ്യമുള്ള ഫർണിച്ചറുകൾ, കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ സ്റ്റഡി ഏരിയ എന്നിവ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. വാർഡ്രോബുകൾ നൽകുമ്പോൾ ആവശ്യമുള്ള സ്പേസ് മാത്രം നൽകി കൊണ്ട് നിർമ്മിച്ചു നൽകുകയാണെങ്കിൽ അവ മെറ്റീരിയൽ കോസ്റ്റ് കുറയ്ക്കാനായി സഹായിക്കും.

റൂമുകൾക്ക് ആവശ്യമായ ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ അധികം കോസ്റ്റ് കൂടിയത് തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല.ബെഡിന്റെ അടിവശം വാർഡ്രോബ് എന്നിവ കഴിഞ്ഞ് ബാക്കി വരുന്ന ഭാഗത്ത് മാത്രം കാണുന്ന രീതിയിലാണ് ഫ്ലോറിങ് വരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഫ്ലോറിങ് മെറ്റീരിയലിന് വേണ്ടി പണം ചെലവഴിക്കുന്നതിൽ കാര്യമില്ല. അതേസമയം കുറഞ്ഞ വിലയിൽ ലൈറ്റ് നിറങ്ങളിൽ നല്ല ലുക്ക്‌ തരുന്ന രീതിയിലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കാം.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമ്മിക്കാം ഈ കാര്യങ്ങൾ കൂടി മനസ്സിലാക്കിയാൽ.