വീട് നിർമാണം: മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ തരം ജനലുകളും അവയുടെ ചിലവും

ജനലുകൾ ഒരു വീടിന്റെ വായുസഞ്ചാരത്തിനും കാഴ്ചഭംഗിക്കും ഏറെ പ്രധാനമായ ഒന്ന് തന്നെയാണ്. പലപ്പോഴും വീടിന്റെ മുഴുവൻ തീമും ആയി ചേർന്ന് നിന്നായിരിക്കും ജനലുകളുടെയും ഡിസൈൻ. 

പല വസ്തുക്കൾ കൊണ്ട്, പല ആകൃതിയിലും പ്രക്രിയ കൊണ്ടും നിർമിക്കുന്ന വിവിധ തരം ജനലുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അവ ഏതൊക്കെ എന്ന് നോക്കാം:

1. മരത്തിൻറെ കട്ടിളയും ഫ്രെയിമും 

മരത്തിന്റെ ജനലുകൾ നമുക്ക് കൊടുത്തു പണിയിക്കാനുമാകും അതുപോലെ തന്നെ ഇന്ന് റെഡിമെയ്ഡ് ആയും കിട്ടും. മരത്തിൽ പ്രധാനമായിട്ടും പ്ലാവ്, ആഞ്ഞിലി തുടങ്ങിയ തടികളാണ് ജനലുകൾ  നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. 

ഇങ്ങനെയുള്ള ഫ്രയിമിൽ ഇരുമ്പ് ഗ്രില്ലുകൾ, ഗ്ലാസ് തുടങ്ങിയവ ഇടുന്നു

ഏകദേശ ചിലവ്: മൂന്നു പാളി ഉള്ള കട്ടിളക്കും ഫ്രെയിമിനും കൂടി ഏകദേശം ₹ 17,000 മുതൽ മുകളിലേക്ക് ചിലവ് വരും. ഗ്രിൽ, ഗ്ളാസ്, മറ്റ് ഫിറ്റിംഗ്ഗും, പെയിൻറിംഗ് എന്നിവയ്ക്ക് പുറമെയാണ് ഇത്

2. Wood-plastic composite (WPC):

മരത്തിൻറെ ഫിനിഷോടുകൂടി വരുന്ന ഒരു പ്ലാസ്റ്റിക് കൊമ്പസിറ്റ് മെറ്റീരിയൽ ആണ് WPC. ഇവ കൊണ്ട് ഇന്ന് മികച്ച ജനലുകൾ ഉണ്ടാക്കപ്പെടുന്നു.

കാലാവസ്ഥവ്യതിയാനം മൂലം ഉണ്ടാകുന്ന കേടുപാടുകൾ ഇതിനു ഉണ്ടാവില്ല വരുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഗ്രില്ലും മരത്തിൻറെ ഫ്രെയിമുമാണ് ഇതോടൊപ്പം കൂടുതലായി യൂസ് ചെയ്യുന്നത്. 

ഏകദേശ ചിലവ്: മൂന്നു പാളി  കട്ടിളക്കും മരത്തിൻറെ ഫ്രെയിമിനും കൂടെ കൂടി ₹18000 മുകളിലേക്ക്  ചിലവ് വരും. 

ഗ്രില്ലും, ഗ്ലാസും , ഫിറ്റിംഗ്ഗും അതിൻറെ  പെയിൻറിംഗും അഡീഷണൽ ആയിട്ട് ചിലവാകുന്നു.

3. കോൺക്രീറ്റ് കട്ടിള– 

കൂട്ടത്തിൽ ഏറ്റവും ചെലവ് കുറഞ്ഞ  ഓപ്‌ഷനാണ് കോൺക്രീറ്റ് കട്ടിള. മരത്തിനു പകരം കൊണ്ക്രീറ് ആണ് ഇവിടെ ഉപയോഗിക്കുന്നത്.  അതോടൊപ്പം മരത്തിൻറെ ഫ്രെയിമും. 

ഏകദേശ ചിലവ്: ഇതിന് ഏകദേശം ₹10000-നു മുകളിലേക്ക് ചിലവ് വരുന്നു.

4. അലൂമിനിയം കട്ടിളയും ഫ്രെയിമും

ഇത് രണ്ടുതരത്തിൽ വരുന്നുണ്ട്.  

വീതികൂടിയ പ്രൊഫൈൽ ഉള്ള അൾജീരിയൻ ഫ്രെയിമും, നമ്മൾ സാധാരണ ഫാബ്രിക്കേറ്റ് ചെയത്തെടുക്കുന്ന ഫേബ്രിക്കേറ്റഡ് ഫ്രെയിമും .

കൊണ്ക്രീറ്റിനെക്കാളും ചിലവ് കുറഞ്ഞ ഓപ്‌ഷനാണ് ഇത്. ഇത് പൗഡർ കോട്ടഡ് ആയതുകൊണ്ട് പെയിൻറിങ്ങിന്റെയും ആവശ്യം വരുന്നില്ല. 

ഏകദേശ ചിലവ്: മൂന്നു പാളി ജനലിനു ₹6000 മുകളിലേക്ക്  വരും.

5. PolyVinyl Chloride – യുപിവിസി കട്ടിളയും ഫ്രെയിമും:

കൂട്ടത്തിൽ ഏറ്റവും ചെലവ് കൂടിയ, എന്നാൽ മോഡേൺ ഹോം ഡിസൈന് ഏറ്റവും അനുയോജ്യമായ ഒന്നാണ് യുപിവിസി കൊണ്ടുള്ള ജനലുകൾ. 

കാഴ്ചയ്ക്കുള്ള സ്റ്റൈലിനു പുറമെ കാലാവസ്ഥ വ്യതിയാനം മൂലം ഉള്ള കേടുപാടുകളും വരുന്നില്ല.

6. സ്റ്റീൽ:

ഈട് നിൽക്കുന്നതിൽ മുൻ പന്തിയിൽ നിൽക്കുന്ന മെറ്റീരിയൽ ആണ് സ്റ്റീൽ കൊണ്ടുള്ള കട്ടിളയും ഫ്രയിമുകളും. 

ടാറ്റയുടെ ഷീറ്റ് ഉപയോഗിച്ചാണ് മിക്കവാറും എല്ലായിടത്തും സ്റ്റീൽ കട്ടിളയും ജനലും ഉണ്ടാക്കുന്നത്. Epoxy അടിച്ചതിന് ശേഷം ഏത് കളർ വേണമെങ്കിലും ഇതിനു പുറത്തു  നമുക്ക് കൊടുക്കാവുന്നതാണ് ആണ്.

ഏകദേശ ചിലവ്: മൂന്നു പാളി  കട്ടിളക്കും ജനലിനും  മാർക്കറ്റ് വില ₹12000 മേലേക്ക് വരുന്നു.