അതിമനോഹരമായ ഒരു നീന്തൽക്കുളം ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

image courtesy : varanda

നല്ല ഒരു നീന്തൽകുളം ഉണ്ടായെങ്കിൽ നിന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്?? 

വീടുകൾക്കു സമൃദ്ധിയും ഐശ്വര്യവും നൽകുന്ന നീന്തൽക്കുളങ്ങൾ മികച്ച ഒരു വ്യായാമം മാർഗവുമാണ്.

വീടിനുള്ളിൽ തന്നെ ഒരു നീന്തൽ കുളം ഒരുക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ കുടുംബത്തിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് കാര്യമായ പുരോഗതി ഉണ്ടാകുന്നു എന്നാണ് സ്വിമിങ് പൂൾകൾ ഒരുക്കുന്ന വിദഗ്ധരുടെ അഭിപ്രായം.

ഒരു നീന്തൽക്കുളം ഒരുക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട വിലമതിക്കാനാവാത്ത നിർദേശങ്ങളാണ് ഞങ്ങളുടെ വിദഗ്ധർ നിങ്ങളുമായി പങ്കുവെക്കുന്നത്. 

ഒരുക്കൂ നിങ്ങളുടെ ചെറിയ സ്വപ്ന ഗ്രഹത്തിൽ അതിമനോഹരമായ ഒരു നീന്തൽ കുളം. 

ലക്ഷ്യം 

image courtesy : homify

ആദ്യം മനസ്സിലാക്കേണ്ടത് പൂളിന്റെ ആവശ്യകതയാണ്. നീന്തൽ ആവശ്യത്തിനാണോ ഉല്ലാസ ആവശ്യങ്ങൾക്കാണോ എന്ന് ആദ്യം തിരിച്ചറിയുക.

വ്യായാമ ആവശ്യങ്ങൾക്ക് ലാപ് പൂളുകൾ ആണ് ഏറ്റവും ഉചിതം. കുട്ടികൾ ഉപയോഗിക്കുന്ന കുളമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ 1.5 അടി വരെ ആഴം മതിയാകും. പൂളിനൊപ്പം ചെറിയൊരു കളിസ്ഥലവും ഒരുക്കാൻ മറക്കേണ്ട. മുതിർന്നവർ മാത്രം ഉപയോഗിക്കുന്ന പൂളുകൾക്ക് 4 അടി വരെയാകാം ആഴം. എയർ ബബിൾ സംവിധാനം ഒരുക്കുന്നതും നല്ലതാണ്.

ആർത്രൈറ്റിസ് അസുഖം ഉള്ളവർക്ക് ചൂടുവെള്ളം നിറക്കാൻ കഴിയുന്ന തരത്തിലുള്ള കുളമാകും ബെസ്റ്റ്. ഇത്തരമൊരു നീന്തൽകുളം ഒരുക്കാൻ ഏകദേശം 2.5 മുതൽ 3 ലക്ഷം രൂപ വരെ ചെലവു വരും. 

സ്ഥലം 

ഏറ്റവും ചെറിയ ഒരു നീന്തൽകുളം ഒരുക്കുന്നതിന് ഏകദേശം 150 മുതൽ 200 സ്ക്വയർഫീറ്റ്( വെള്ളം നിറയുന്ന സ്ഥലം) ആവശ്യമാണ്. ചെറിയൊരു നീന്തൽ കുളവും ചുറ്റുപാടും ഒരുക്കി എടുക്കുന്നതിന് ഏകദേശം 500 സ്ക്വയർ ഫീറ്റ് സ്ഥലം ആവശ്യമായി വരുന്നുണ്ട്. 

ടൈപ് 

image courtesy : dunk pools

പൊതുവേ രണ്ടുതരം നീന്തൽ കുളങ്ങളാണുള്ളത് റെഡിമെയ്ഡ്, കൺസ്റ്റ്‌ക്ടഡ്  എന്നിവയാണവ. ഏറ്റവും ബേസിക് ഒരു നീന്തൽ കുളം തീർക്കാൻ ഏകദേശം 1 മുതൽ 2.5 ലക്ഷം രൂപ വരെയാകും. 

കുളത്തിലെ ജല സംവിധാനത്തിന്റെ പ്രത്യേകത അനുസരിച്ച് മൂന്നു തരമുണ്ട്

  1. ഓവർഫ്ലോ പൂൾ 
  2. നോൺ ഓവർഫ്ലോ  /ചിമേർ  പൂൾ 
  3. എൻഡ്ലെസ്സ് പൂൾ 

വിവിധ തരം പൂളുകൾ 

ഉന്മേഷത്തിന് ഉപയോഗിക്കുന്നവ വ്യായാമത്തിന് ഉപയോഗിക്കുന്ന എന്നീ രണ്ടുതരം പൂളുകളുണ്ട് എന്ന് അറിഞ്ഞല്ലോ. നിങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ഇവയുടെ കോമ്പിനേഷൻസ് ആയ നിരവധി പൂൾ മാതൃകകൾ നിർമ്മിക്കാൻ സാധിക്കും. അവയിൽ പ്രധാനപ്പെട്ടവ ഇതാ. 

  1. കൗണ്ടർ കറന്റ്‌ സ്വിമിങ് പൂൾ 
  2. ഹോട് വാട്ടർ പൂൾ 
  3. റൈൻ വാട്ടർ പൂൾ 

അക്‌സെസ്സറിസ് 

image courtesy : arrdevpools

പൂളുകളുടെ എല്ലാത്തരം നിർമ്മാണ ഘടകങ്ങളും നമ്മുടെ മാർക്കറ്റിൽ ഇന്ന് ലഭ്യമാണ്. 

വളരെവേഗം പൂളിലേക്ക് ഇറങ്ങാനും കയറാനും കഴിയുന്ന തരത്തിലുള്ള സ്റ്റെപ്പുകൾ, വെള്ളത്തിൽ വർണവിസ്മയം തീർക്കുന്ന എൽഇഡി ലൈറ്റുകൾ തുടങ്ങിയ നിരവധി പൂൾ ആക്സസറീസ് നിങ്ങളുടെ നീന്തൽക്കുളം മനോഹരമാക്കും.

ടൈൽസ് 

പൂളിനെ പൊതിഞ്ഞു സൂക്ഷിക്കുക എന്നതാണ് ടൈലുകളുടെ ഉപയോഗം. നിരവധി നിറങ്ങളിൽ ലഭ്യമായ ഇവയിൽ നീലനിറമാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്.ഗ്ലാസ്‌ മൊസൈക് ടൈൽകളും പൊതുവേ ഉപയോഗിച്ചു കാണാറുള്ളത് തന്നെയാണ്.

ടൈലുകൾ സ്ഥാപിക്കുന്നതിന് മുമ്പ് വാട്ടർപ്രൂഫ് ചെയ്യുന്നത് ലീക്കേജ് തടയും. സ്ക്വയർഫീറ്റിന് 75 മുതൽ 300 രൂപ വരെയാണ് സ്വിമ്മിംഗ് പൂൾ ടൈലുകളുടെ വില.