വീട് വെക്കാൻ സ്ഥലം വാങ്ങുന്നതിനു മുൻപേ…

വീട് വെക്കാൻ റെഡി ആയി, കയ്യിൽ കുറച്ചു ക്യാഷ് ഒക്കെ ഒപ്പിച്ചു വെച്ചിട്ടുണ്ട്. ഇനി ഒരു ചെറിയ ഒരു പ്ലോട്ട് വാങ്ങി വീട് വെക്കാൻ പോകുന്നവരിലേക്ക് ചെറിയ ഒരു ശ്രദ്ധ ക്ഷണിച്ചോട്ടെ 👍

E veedu അഡ്മിൻ ആയ മിസ്ഹാബ് അഹമ്മദ് അദ്ദേഹത്തിന്റെ സുഹൃത്തിന് പറ്റിയ അനുഭവം പങ്ക് വെക്കുന്നു:

“ഒരു സുഹൃത്തിന്റെ അനുഭവമാണ് ഇങ്ങനെ ഒരു എഴുത്തിനു ആധാരം..

സംഭവം സിംപിൾ ആണ്..

SITE SELECTION…..ൽ ഞമ്മൾ ബേസിക് ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

1. വെള്ളം കേറുന്ന താഴ്ന്ന പ്രദേശങ്ങൾ (Low lying lands)

2018 നു ശേഷം നമ്മുടെ കേരളത്തിൽ വ്യാപകമായി വരുന്ന ഒരു ചിന്തയാണിത്. 

ഉദ്ദേശിക്കുന്ന സ്‌ഥലത്ത്‌ വെള്ളം കയറുമോ, പ്രളയം ബാധിക്കുന്ന സ്ഥലമാണോ തുടങ്ങിയുള്ള ചോദ്യങ്ങൾ.

എന്നാൽ ഈ വിഷയത്തിൽ നമ്മെ സഹായിക്കാൻ പ്രളയം വന്നതിനു ശേഷം ഗവണ്മെന്റ് തയാറാക്കിയ land mapping നു സാധിക്കും.

അതിൽ flood affected area ഏതൊക്കെ എന്ന് കൃത്യമായി ലൊക്കേഷൻ അടക്കം മാർക് ചെയ്തിട്ടുണ്ടാവും.

നിങ്ങൾ വീടിനുള്ള പ്ലോട്ട് വാങ്ങും മുമ്പ് തീർച്ചയായും ഈ mapping  പരിശോധിക്കുന്നത് നല്ലതായിരിക്കും. 

2. ബ്രോക്കർമാരും റിയൽ എസ്റ്റേറ്റുമായി ബന്ധപെട്ട് ചില നിഗൂഢതകളെ കുറിച്ച്

ഒരു പ്ലോട്ട് നോക്കാനായി നാം പോകുമ്പോൾ അത് കാണിക്കാൻ കൊണ്ടുപോകുന്ന ആളുകൾ അത് മണ്ണടിച്ചു സുന്ദര കുട്ടപ്പനാക്കി വെച്ചിട്ടുണ്ടാവും (ഓവർ മേക്കപ്പ് ആണെങ്കിൽ തന്നെ ഒന്ന് സൂക്ഷിച്ചേക്കണം!!) 

പറയാൻ വരുന്നത് സിംപിൾ ആണ്. എത്ര സുന്ദരൻ പ്ലോട്ട് ആണെങ്കിലും ശരി, ആ പ്ലോട്ടിന്റെ ചെറിയ ഒരു ഹിസ്റ്ററി പരിശോധിക്കണം. 

മുമ്പുള്ള കാലത്തു അവിടെ കുളമോ, ക്വാറിയോ, കല്ലെടുക്കലോ തുടങ്ങി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുക.

ഒരു കല്യാണാലോചന പോലെ, അയൽവാസികളുടെ അടുത്ത് ചെറിയ രീതിയിൽ അനേഷിക്കുന്നത് നന്നാവും. 

ഇതൊന്നും നോക്കിയില്ലെങ്കിൽ ഒടുവിൽ ആദ്യ കുഴിയെടുക്കാൻ തുടങ്ങുമ്പോൾ  താഴോട്ടു താഴോട്ടു പോകാൻ തുടങ്ങും. അപ്പോഴേ അറിയു പറ്റിയ അമളി.

അതിനാൽ വാങ്ങാൻ ഉദേശിക്കുന്ന പ്ലോട്ടിന്റെ 15 വർഷത്തെ history എടുക്കാൻ മറക്കരുത്. 👍

മേൽ പറഞ്ഞ കുഴപ്പങ്ങൾ ഉള്ള പ്ലോട്ടിൽ വീട് വെച്ചാൽ കയ്യിലുള്ള ബഡ്ജറ്റിന്റെ മൂന്നിലൊന്നു foundation നു തന്നെ പോവും.. പില്ലർ അടിച്ചടിച്ചു പോക്കറ്റ് കാലിയാകും..

3. വെള്ളത്തിന്റെ ലഭ്യത

ജലക്ഷാമം രൂക്ഷമാകുന്ന ഈ കാലത്ത്, പലരും അവർ താമസിക്കുന്നിടം വിട്ട് മാറി പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് വെള്ളത്തിന്റെ ലഭ്യത ഇല്ലാത്തതാണ്.

എന്നാൽ സ്‌ഥലം വാങ്ങും മുൻപ് ഇത് പരിശോധിക്കാൻ എളുപ്പമാണ്. അടുത്തുള്ള വീടുകളിലെ വേനൽ കാലത്തെ കിണർ പരിശോധിച്ചാൽ തന്നെ  വരൾച്ച രൂക്ഷമായി ബാധിക്കുന്ന പ്രദേശം ആണോ എന്ന് നമുക്ക് അറിയാൻ സാധിക്കും 👍

4- Slope ഉള്ള വെറൈറ്റി പ്ലോട്ട് തപ്പി നടക്കുന്നവർ, തട്ട് തട്ടായി വീട് വെച്ച് വെറൈറ്റി ആക്കാൻ നോക്കുന്നവ

Varietyക്കു വേണ്ടി ഇറങ്ങുമ്പോൾ പോക്കറ്റ് നോക്കുന്നത് നന്നാവും. 

ചെരുവിൽ വീട് വെക്കുമ്പോൾ ഓരോ ലെവലിലും മണ്ണിനെ പിടിച്ചു കെട്ടാൻ വേണ്ടി വലിയ വലിയ retaining walls കെട്ടേണ്ടി വരും. കൺസ്ട്രക്ഷൻ കോസ്റ്റ് കയ്യിൽ നിക്കില്ല എന്നുമാത്രമല്ല, ഫൌണ്ടേഷൻ ചിലവ് പോലും താങ്ങാൻ പറ്റി എന്ന് വരണമെന്നില്ല. 

ഇങ്ങനെയുള്ള ആഗ്രഹം ഉള്ളവർ തന്നെ budget ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം ഇത്തരം കാര്യങ്ങൾക്ക് മുതിരുക.

5 – കോർണർ പ്ലോട്കൾ നല്ലതോ?

കോർണർ പ്ലോട്ടുകളെ പറ്റി 

ബ്രോക്കർമാർ എന്നും വാചാലരാകാറുണ്ട്. 

രണ്ടും ഭാഗത്തു നിന്നും കാഴ്ച്ച കിട്ടും എന്നതാണ് ഇതിൽ പ്രധാനം. 

എന്നാൽ അതും കേട്ട് വാങ്ങുന്നതിന് മുന്നേ നമ്മൾ നോക്കേണ്ട പല കാര്യങ്ങളുണ്ട്.

പുതിയ govt rule അനുസരിച്ചു

റോഡിൽ നിന്ന് 3 മീറ്റർ വിടണം എന്നുള്ളത്‌ അറിയാമല്ലോ. 

അങ്ങനെ നോക്കുമ്പോൾ കോർണർ പ്ലോട് ആണേൽ രണ്ട് ഭാഗത്തു നിന്നും ഈ 3 മീറ്റർ വീതം വിടേണ്ടി വരും. അതുകൊണ്ട് കോർണർ പ്ലോട്ട് വാങ്ങരുത് എന്നല്ല, അത്തരം പ്ലോട്ടുകൾ പരിഗണിക്കുമ്പോൾ അപ്പൊ ഈ റൂൾ മനസിൽ ഉണ്ടാവണം എന്നു മാത്രം.

അത് പോലെ മറ്റു കാര്യങ്ങളായ  റോഡിന്റെ വീതി, വീടിന്റ പണി തുടങ്ങുമ്പോ മെറ്റീരിയൽസ്, യാത്രാ  സൗകര്യങ്ങൾ, എന്നിവയും ഇങ്ങനെയുള്ള സാഹചര്യത്തിൽ പരിഗണിക്കണം.

ചെറിയ കാര്യങ്ങൾ ആണെങ്കിലും ഇവയാകാം ഒടുവിൽ വലിയ തലവേദനകൾക്ക് കാരണമാകുക.