എന്താണ് സ്മാർട് ഹോം??

ഇന്ത്യയിൽ അതിവേഗം ട്രെൻഡ് ആകുന്ന ഈ ടെക്‌നോളജിയെ കുറിച്ച് അറിയേണ്ടതെല്ലാം

Connecting home systems to a central server
Music photo created by rawpixel.com – www.freepik.com

ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കൊണ്ട് വീട്ടിലെ പ്രവർത്തനങ്ങൾ ഓട്ടോമാറ്റിക് ആക്കുന്ന സംവിധാനമാണ് സ്മാർട് ഹോം ടെക്‌നോളജി എന്ന് പറയുന്നത്. കുറച് വർഷങ്ങൾക്ക് മുൻപ് ഏറെ ചിലവേറിയ ഒരു ലക്ഷ്വറി ഐറ്റം മാത്രമായി കണക്കാക്കിയിരുന്ന ഇത് ഇന്ന് ഇന്ത്യയിലെ വീട്ടുടമകൾക്കിടയിൽ വേഗം ട്രെൻസ് ആയികൊണ്ടിരികയാണ്.

ഇവയെ പറ്റി കൂടുതൽ അറിയാൻ വായിക്കൂ:

എന്താണ് സ്മാർട് ഹോം?? 

Smart homes
Business vector created by freepik – www.freepik.com

ഒരു വീട്ടിലെ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ, സെക്യൂരിറ്റി സിസ്റ്റംസ്, ലൈറ്റിങ് തുടങ്ങിയവ ഇന്റര്നെറ്റുമായും തന്മൂലം റിമോട്ട് കണ്ട്രോളറിലൂടെ പ്രവർത്തിപ്പിച്ചു ഒരു ഓട്ടോമാറ്റിക് അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നതിനെയുമാണ് സ്മാർട് ഹോം എന്ന് പറയുന്നത്. 

ഈ സംവിധാനത്തോട് compatible ആയ ഉപകരണങ്ങൾ ആവും ഇതിനു ഉപയോഗിക്കുക. ഇങ്ങനെയുള്ള ഉപകരണങ്ങൾ ഒന്നുകിൽ ഒരു സെൻട്രൽ സെർവർ ആയോ അല്ലെങ്കിൽ വെറുതെ നിങ്ങളുടെ സ്മാർട് ഫോണുമായോ ബന്ധിപ്പിക്കാനുള്ള സൗകര്യങ്ങൾ ഇന്ന് ലഭ്യമാണ്.

മുഴുവൻ ഒരൊറ്റ സെറ്റ് ആയോ അല്ലെങ്കി വെവ്വേറെ അപ്ലൈൻസസ് ആയോ നമുക്ക് സജ്ജീകരിച്ചിരിക്കാം. ഇങ്ങനെയുള്ള ഉപകരണങ്ങൾക്ക് സ്മാർട് ഡിവൈസ് എന്ന് പറയുന്നു.

ഇങ്ങനെയുള്ള ചില സ്മാർട് ഡിവൈസസ് ഇവിടെ പരിചയപ്പെടാം:

Wireless സ്മാർട്ട് സ്പീക്കറുകൾ

Wife less speaker
Technology photo created by rawpixel.com – www.freepik.com

ആമസോണ്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികളുടെ സ്മാർട് സ്പീക്കറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവയിലുള്ള artificial intelligence (AI) വഴിയുള്ള voice recognition ഉപയോഗിച് നമ്മുടെ ശബ്ദം തിരിച്ചറിയുകയും അതിലൂടെ നമുക്ക് വേണ്ട സെറ്റിങ്‌സ് പ്രവർത്തിപ്പിക്കുകയും ചെയുന്നു. 

സ്മാർട് എയർ കണ്ടീഷനേഴ്‌സ്

Complete connectivity in a smart home

voice recognition-ലൂടെയോ റിമോട്ട് കണ്ട്റോളിലൂടെയോ സ്മാർട്ട്‌ഫോണിലൂടെയോ വീട്ടിലെ എസി പ്രവർത്തിപ്പിക്കുകയോ temperature അഡ്ജസ്റ് ചെയ്യുകയോ ചെയ്യാം.

സ്മാർടായ സെക്യൂരിറ്റി സിസ്റ്റം

വീട്ടിലെ മെയിൻ ഡോറിന്റെ ലോക്ക് തുടങ്ങി, വാതിൽക്കൽ വരുന്ന അതിഥികളെ കാണാനുള്ള വിഡിയോ ക്യാമറകൾ വരെ ഈ പരിധിയിൽ പെടുന്നു. ഉള്ളിൽ ഇരുന്നുകൊണ്ട് തന്നെ വന്നവരെ കാണാനും, ഇന്റർകോം വഴി അവരോട് സംവാദിക്കാനുമാകുന്നു. ഉള്ളിലേക്ക് പ്രവേശിക്കാൻ മെയിൻ ഡോർ ഓട്ടോമാറ്റിക്കായി തുറക്കാനും സ്മാർട് സിസ്റ്റത്തിലൂടെ സാധിക്കുന്നു.

Smart home set
Background vector created by freepik – www.freepik.com

അതുപോലെ തന്നെ സെക്യൂരിറ്റി ക്യാമറകളുടെ പ്രവർത്തനവും സദാ അവയുടെ footage-കൾ കാണാനും ഇന്ന് സൗകര്യമുണ്ട്. വീട്ടിൽ ആരുമില്ലാത്തപ്പോൾ ഈ സൗകര്യത്തിന്റെ ഉപകാരം ചെറുതല്ല.

സ്മാർട് ലൈറ്റിങ്:

ഒരു കേന്ദ്ര സർവ്വറുമായി ബന്ധിപ്പിച്ച ലൈറ്റുകൾക്കാണ് സ്മാർട് ലൈറ്റുകൾ എന്ന പറയുന്നത്. തന്മൂലം അവയുടെ പ്രവർത്തനം റിമോട്ട് കൺട്രോൾ അല്ലെങ്കിൽ സ്മാർട് ഫോണിലൂടെ സാധ്യമാകുന്നു.

Smart home control panel
Technology photo created by freepik – www.freepik.com

ഇത് മാത്രമല്ല ഈ പരിധിയിൽ പെടുന്നത്. Occupancy sensor-കൾ ഘടിപ്പിച്ച ലൈറ്റുകളും ഇന്ന് ലഭ്യമാണ്. ഒരു മുറിയിൽ ആൾ പെരുമാറ്റം ഉണ്ടാകുമ്പോൾ താനേ ലൈറ്റ് ഓണ് ആവുകയും, അവർ പോയി കഴിയുമ്പോൾ താനെ അത് ഓഫ് ആവുകയും ചെയ്യുന്ന ടെക്‌നോളജി ആണിത്. അതുപോലെ തന്നെയാണ് രാത്രി ആവുമ്പോൾ താനേ ഓണ് ആവുന്ന ലൈറ്റുകളും.

സ്മാർട്ട് പ്ലഗ്ഗുകൾ –

സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഓണ് ആക്കുകയുകയും ഓഫ് ആക്കുകയും ചെയ്യാവുന്ന പ്ലഗ്ഗുകൾ ആണിവ.

സ്മാർട് TV – ഇന്റർനെറ്റുമായി ബന്ധിപ്പിച്ചതിനാൽ ഓണ്ലൈൻ കണ്ടന്റുകൾ ആസ്വദിക്കാൻ കഴിയുന്ന ടിവികൾ ആണിവ. Youtube തുടങ്ങി നെറ്റ്ഫ്ലിക്‌സ് പോലുള്ള സ്‌ട്രീമിംഗ്‌ പ്ലാറ്ഫോമുകളും ഇതിലൂടെ ലഭ്യമാകുന്നു. സ്മാർട്ട്‌ഫോണിൽ ലഭിക്കുന്ന പല സർവീസുകളും ഇതിലൂടെ ടി വി യിലും ലഭ്യമാകുന്നു.