വീടിന്‍റെ അലങ്കാരം അലങ്കോലമാക്കുന്ന 10 മണ്ടത്തരങ്ങൾ

Modern living room interior with sofa and green plants,lamp,table on dark wall background. 3d rendering

വീട് അലങ്കരിക്കുമ്പോൾ എല്ലാവരുടെയും ലക്ഷ്യം ലക്ഷണമൊത്തതും, എല്ലാവിധ സുഖസൗകര്യങ്ങൾ ചേർന്നതും സ്വന്തം വ്യക്തിത്വം നിഴലിക്കുന്നതുമായ ഒരു ഡിസൈൻ ആകണം എന്നാവും അല്ലേ?

അതുകൊണ്ട് തന്നെ മറ്റെന്തിനേക്കാളും കുറച്ചധികം ചിന്തയും ശ്രദ്ധയും ഇതിൽ പ്രയോഗിക്കാറുണ്ട് എല്ലാവരും. ധാരാളം പണം ചെലവാക്കിയാലും പല വീടുകളുടെയും ഡേകോര്‍ പാളി പോകുന്നതും പതിവാണ് പ്രത്യേകിച്ച് ലിവിങ് റൂംന്‍റെ . 

ഏറ്റവും മനോഹരമായി വീട് അലങ്കരിക്കാൻ ആഗ്രഹിക്കുന്നവർ ഇത് അറിഞ്ഞിരിക്കൂ. 

ഈ പറയുന്ന മിസ്റ്റേക്കുകൾ നിങ്ങളുടെ വീടിന്റെ മനോഹാരിത കേടുത്താതിരിക്കട്ടെ. 

1. കടുത്ത നിറങ്ങളുടെ അതിപ്രസരം

photo courtesy : homify

കടുത്ത നിറങ്ങൾ ഉപയോഗിച്ച് ഡെക്കറേഷൻ ചെയ്യുമ്പോൾ പലപ്പോഴും നിങ്ങൾ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. ഇത് ഒഴിവാക്കാനായി റൂമിലെ മറ്റ് നിറങ്ങളുമായി ചേരുന്ന നിറങ്ങളുടെ വിശദമായ പഠനം തന്നെ ആവശ്യമുണ്ട്.

കടുത്ത നിറങ്ങൾ കണ്ണിലുടക്കി നിൽക്കുന്നതും, ഒറ്റയ്ക്ക് വെച്ച് നോക്കുമ്പോൾ വളരെ മനോഹരമായി തോന്നാം പക്ഷേ വീട് ഡെക്കറേറ്റ് ചെയ്യാൻ ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടത് തന്നെയുണ്ട്.

2. ഫർണിച്ചർ തെരഞ്ഞെടുപ്പ്

പൊതുവെ ഫർണിച്ചറുകൾ വിൽക്കുന്നതും, വാങ്ങുന്നതും ഒരേ കളറിലും, സ്റ്റൈലിലും ഉള്ളവ ആകാറുണ്ട്. പക്ഷേ ഇങ്ങനെ ഉള്ള ഫർണിച്ചർ സെലക്ട് ചെയ്യുന്നത് അത്ര നല്ലതല്ല.

നല്ലൊരു മാർഗം വ്യത്യസ്തങ്ങളായ രണ്ടുതരം ഫർണിച്ചറുകൾ ചേർത്തു ഉപയോഗിക്കുന്നതാണ്.

3. നരച്ച കളർ

Dull color rooms photo courtesy : homify

കടുത്ത കളറുകൾ പോലെ തന്നെ ഒഴിവാക്കേണ്ടതാണ് നരച്ച കളറുകൾ.

മങ്ങിയ നിറങ്ങളായ ഗ്രേ, ബ്രൗൺ തുടങ്ങിയവ പൂർണമായും ഒഴിവാക്കി വേണം ലിവിങ് റൂം പോലെയുള്ള സ്ഥലങ്ങൾ അലങ്കരിക്കാൻ. ലൈറ്റ് നിറങ്ങൾ ഉപയോഗിക്കുമ്പോൾ അതിനോടു ചേർന്നു നിൽക്കുന്ന ബ്രൈറ്റ് നിറങ്ങളുമായി ചേർത്ത് ഡെക്കറേറ്റ് ചെയ്യുന്നത് വളരെ നന്നാവും.

4. ടിവിയുടെ സ്ഥാനം അനുസരിച്ച് ഫർണിച്ചർ ഒരുക്കുന്നത്

photo courtesy :homify

നിങ്ങൾ വീട്ടിലുള്ളപ്പോൾ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ടിവിയുടെ മുമ്പിൽ ആകാം. പക്ഷേ വീട് അലങ്കരിക്കും പോൾ ടിവിയുടെ സ്ഥാനം അനുസരിച്ച് മറ്റു ഫർണിച്ചറുകളുടെ സ്ഥാനം നിർണയിക്കുന്നതിന് വലിയ മണ്ടത്തരം തന്നെയാണ്.

പ്രത്യേകിച്ച്, ചെറിയ ഒരു സാധാരണ ടിവി ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ ഫോക്കൽ വാൾ ടിവിക്കായി മാറ്റി വെക്കാതിരിക്കാൻ ശ്രദ്ധിക്കൂ.

5. ഭിത്തിയോട് ചേർന്ന് സീറ്റ് ഒരുക്കുന്നത്.

ഒരു ചെറിയ വീടാണോ നിങ്ങളുടേത് എങ്കിൽ സ്ഥലം ലാഭിക്കാൻ ഇരിപ്പിടങ്ങൾ ഭിത്തിയോട് ചേർത്ത് ഒരുക്കുന്നതാണ് നല്ലത്.

വലിയ വീടാണ് നിങ്ങളുടേതെങ്കിൽ ഭിത്തിയോട് ചേർന്ന് ഫർണിച്ചറുകൾ ഇടുന്നത് ഒട്ടും പ്രയോജനം ചെയ്യാത്തതും, പഴയ സ്റ്റൈലിൽ ഉള്ളതുമാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഫർണിച്ചറുകൾ കുറവാണെങ്കിൽ റൂം വളരെ ശൂന്യമായും തോന്നുകയും ചെയ്യും.

6. വാൾ പെയിന്റിംഗ്

wall painting in living room photo courtesy : homify

നിങ്ങളുടെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവ എവിടെ തൂക്കണം എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഏറ്റവും അനുയോജ്യമായ സ്ഥാനം നിങ്ങളുടെ കണ്ണുകളുടെ നേരെയുള്ള ചുവർ തന്നെ. അതിൽ നിന്ന് താഴേക്കോ മുകളിലേക്കോ പോകുന്നത് കാണുന്നയാളിന്റെ ശ്രദ്ധ തെറ്റിക്കും.

7. കാർപെറ്റ്

photo courtsy : homify

ഇനിയുള്ളത് കാർപെറ്റുമായി ബന്ധപ്പെട്ട ഒരു ഡെക്കറേഷൻ ടിപ്പാണ്. പരവതാനികൾ തിരഞ്ഞെടുക്കുമ്പോൾ അത് ഉൾക്കൊള്ളേണ്ട മുറിയുടെ അളവ് മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

വലിയ മുറികളുടെ നടുക്ക് ചെറിയ കാർപെറ്റ് വിരിക്കുന്നത് അലങ്കാരത്തിനെകാൾ ഉപരി മണ്ടത്തരം തന്നെയാണ്. അങ്ങനെയുള്ള അവസരങ്ങളിൽ കാർപെറ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

8. പ്ലാനിങ് ഇല്ലാത്ത ഡെക്കറേഷൻ.

ഒരു സ്വീകരണമുറി ആദ്യം മുതൽ അലങ്കരിക്കാൻ തുടങ്ങുന്നവർക്കാണ് ഈ അറിവ്. ഒരു വീട്ടിലെ ഏറ്റവും മനോഹരമാകേണ്ട സ്ഥലമാണ് ലിവിങ് റൂം. യാതൊരുവിധ പ്ലാനിങ്ങും ഇല്ലാതെ ലിവിങ് റൂം അലങ്കരിക്കാൻ ഇറങ്ങിയാൽ വൃത്തിയില്ലാത്തതും അലങ്കോലവും ആകാറാണ് പതിവ്.

9. കൃത്യമല്ലാത്ത ലൈറ്റിംഗ്

ഒരു വീടിന്റെ ഡെക്കറേഷനെപ്പറ്റി ആലോചിക്കുമ്പോൾ കുറച്ച് അധികം ഊന്നൽ നൽകേണ്ട വിഷയം തന്നെയാണ് ലൈറ്റിംഗ്. ലൈറ്റിങ് ശരിയല്ല എങ്കിൽ എത്ര മനോഹരവും, കളർഫുള്ളും ആയ നിങ്ങളുടെ റൂമുകൾ ഇരുണ്ടതും ജീവൻ ഇല്ലാത്തതുമായെ അനുഭവപ്പെടാറുള്ളൂ.

10. വലിയ ഫർണിച്ചർ

photo courtesy : homify

കൂടുതലായി കണ്ടുവരുന്ന മറ്റൊരു ഡെക്കറേഷൻ മിസ്റ്റേക്ക് ആണ് ഇതും. നല്ല വില കൊടുത്തു വാങ്ങുന്ന വലിയ ഫർണിച്ചറുകൾ നമ്മൾ ഉദ്ദേശിക്കുന്ന പ്രയോജനം ചെയ്യാറില്ല. ഫർണിച്ചർ തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ റൂമിന്റെ സൈസ് മനസിലാക്കിയിരിക്കണം.

കാരണം ഫർണിച്ചറുകൾ വലുതാകുമ്പോൾ നിങ്ങളുടെ റൂം കുറേകൂടി ചെറുതാകുന്നത് തന്നെ