വീടിനകത്തെ ചെറിയ പൊടികള്‍ വില്ലനാകുമ്പോള്‍.

വീടിനകത്തെ ചെറിയ പൊടികള്‍ വില്ലനാകുമ്പോള്‍.മിക്ക വീടുകളിലും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വീടിനകത്ത് പൊടിയും അഴുക്കും ചെറിയ ഭാഗങ്ങളിൽ പോലും കെട്ടി നിൽക്കുന്ന അവസ്ഥ.

കേൾക്കുമ്പോൾ അത്ര പ്രാധാന്യമുള്ള കാര്യമാണ് എന്ന് തോന്നില്ല എങ്കിലും അലർജി,ആസ്ത്മ പോലുള്ള അസുഖങ്ങൾ അനുഭവിക്കുന്നവർ വീട്ടിൽ ഉണ്ടെങ്കിൽ ഇവ സൃഷ്ടിക്കുന്നത് വലിയ പ്രശ്നങ്ങളാണ്.

പലപ്പോഴും നമ്മുടെ കണ്ണിൽ പെടാത്ത ചെറിയ പൊടിപടലങ്ങൾ ശ്വാസകോശ അസുഖങ്ങൾക്കും മറ്റും കാരണമാകാറുണ്ട്. കുട്ടികളും പ്രായമായവരും ഉള്ള വീടുകളിൽ ചെറിയ പൊടിപടലങ്ങൾ പോലും ഇല്ലാതെ വൃത്തിയാക്കി വയ്ക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ ഒരു കാര്യമാണ്.

ഇതിനായി വലിയ തുകയൊന്നും ചിലവഴിക്കേണ്ടി വരുന്നില്ല. വീട്ടിൽ ഉള്ള ചെറിയ വസ്തുക്കൾ ഉപയോഗിച്ചു കൊണ്ട് തന്നെ നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ ഓരോ ഭാഗവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ സാധിക്കും.

അവ എങ്ങിനെയാണെന്ന് കൃത്യമായി മനസിലാക്കാം.

വീടിനകത്തെ ചെറിയ പൊടി വില്ലനാകുമ്പോള്‍

വീടിന്റെ കണ്ണെത്താത്ത ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന ചെറിയ പൊടിപടലങ്ങൾ പോലും പൂർണമായും ഒഴിവാക്കാൻ വീട്ടിൽ തന്നെ ഉള്ള ചെറിയ ഉപയോഗ ശൂന്യമായ മേക്കപ്പ് ബ്രഷുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ചെറിയ ഡെക്കർ ഐറ്റംസ് ആയി വച്ചിട്ടുള്ള സാധനങ്ങളിൽ ആണ് ചെറിയ രീതിയിലുള്ള പൊടിപടലങ്ങൾ അടിഞ്ഞു കൂടുന്ന അവസ്ഥ ഉണ്ടാകുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ മേക്കപ്പ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബ്രഷുകൾ ഫലപ്രദമായ രീതിയിൽ അപ്ലൈ ചെയ്ത് നൽകാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി ചെറിയ പാർട്ടിക്കിൾസ് പോലും ഇല്ലാതാവുകയും അവ നല്ല രീതിയിൽ ഭംഗിയായി സൂക്ഷിക്കാനും സാധിക്കും.

കൂടാതെ വീടിനകത്ത് വച്ചിട്ടുള്ള ചെറിയ ടേബിൾ ലാമ്പുകളും മറ്റും ക്ലീൻ ചെയ്യുന്നതിന് റോളർ ടൈപ്പ് ബ്രഷുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

നിരന്തരം ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രൊഡക്ടുകളിൽ ഒന്നായ കമ്പ്യൂട്ടർ കീപാഡ് വൃത്തിയാക്കുന്നതിനു വേണ്ടി വൈപ്സ് ഉപയോഗപ്പെടുത്തി തുടച്ചാൽ മതി.

കീബോർഡുകൾ ഉപയോഗപ്പെടുത്തുമ്പോൾ അതിനു മുകളിൽ സിലിക്കൺ പ്രോട്ടക്ടറുകൾ നൽകുകയാണെങ്കിൽ പിന്നീട് പൊടി പിടിക്കുന്ന പ്രശ്നം വരുന്നതേയില്ല.

ത്രെഡ് ഉപയോഗപ്പെടുത്തി നിർമിക്കുന്ന ഫ്ലവർ പോട്ടുകൾ വൃത്തിയാക്കാനായി ഹെയർ ഡ്രൈറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇവ ചെറിയ പൊടികൾ പോലും നല്ല രീതിയിൽ വലിച്ചെടുത്ത് ഫ്ലവർ വെയ്സ് വൃത്തിയാക്കുംന്നതിനു സഹായിക്കും.

ജനാലകൾ,സീലിംഗ് എന്നിവ വൃത്തിയാക്കുന്നതിന്

ജനാലകൾ സീലിംഗ് എന്നിവ വൃത്തിയാക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനായി മൈക്രോഫൈബർ ബ്രഷുകൾ ഉപയോഗപ്പെടുത്തുക യാണെങ്കിൽ പണി എളുപ്പമാകും. വീടിന്റെ ഓരോ മുക്കിലും മൂലയിലും ഇത്തരം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാനായി സാധിക്കും. കൂടാതെ സീലിങ് ഫാനുകൾ വൃത്തിയാക്കാനും മൈക്രോഫൈബർ ബ്രഷുകൾ ഉപയോഗപ്പെടുത്തുക യാണെങ്കിൽ കൂടുതൽ നല്ലതാണ്.

ലീഫിന്റെ മുകൾഭാഗം, താഴ്ഭാഗം എന്നിവിടങ്ങളിൽ അടിഞ്ഞിരിക്കുന്ന ചെറിയ പൊടികൾ പോലും മൈക്രോഫൈബർ ഉപയോഗിച്ചാൽ ഇല്ലാതാക്കി മാറ്റാൻ സാധിക്കും. ഷെൽഫുകളിലും മറ്റും അനാവശ്യമായി കറകൾ പിടിക്കാതിരിക്കാൻ മാറ്റുകൾ നൽകുന്നത് കൂടുതൽ നല്ലതാണ്. കിച്ചൻ ക്യാബിനറ്റ് ടോപ് ഭാഗം കൂടുതൽ പൊടി അടിയാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ അവയ്ക്കു മുകളിൽ ഒരു ന്യൂസ് പേപ്പർ വിരിച്ചു നൽകുകയാണെങ്കിൽ,ക്ലീൻ ചെയ്യുമ്പോൾ പേപ്പർ എടുത്തു മാറ്റേണ്ട ആവശ്യം മാത്രമാണ് വരുന്നുള്ളൂ. ലിവിങ് ഏരിയയിൽ സെറ്റ് ചെയ്തിട്ടുള്ള സോഫ,ചെയറുകൾ എന്നിവ വൃത്തിയാക്കുന്നതിനായി ഹാൻഡ് വാക്വം ക്ലീനറുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

ബാൽക്കണി ഏരിയ

ബാൽക്കണിയോട് ചേർന്ന് സ്ലൈഡിങ് ഡോറുകൾ ആണ് നൽകിയിട്ടുള്ളത് എങ്കിൽ അവക്കിടയിൽ അടിഞ്ഞിരിക്കുന്ന പൊടി പൂർണമായും കളയുന്നതിനായി മേക്കപ്പ് ബ്രഷ്,പേപ്പർ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.

ബാൽക്കണിയോട് ചേർന്ന് പ്ലാന്റുകൾ നൽകിയിട്ടുണ്ടെങ്കിൽ അവയുടെ ഇലകൾ ശരിയായി തുടച്ചു വൃത്തിയാക്കി വച്ചാൽ മാത്രമാണ് ഭംഗി ലഭിക്കുകയുള്ളൂ. അതിനായി മൈക്രോഫൈബർ രീതിയിലുള്ള ഹാൻഡ് ഗ്ലോവ്സ് ഉപയോഗിക്കാവുന്നതാണ്.ഗ്ലോവ്സ് ഉപയോഗിച്ച് പൊടി പൂർണ്ണമായും ക്ലീൻ ചെയ്ത ശേഷം മേക്കപ്പ് ബ്രഷ് അല്പം വെള്ളം സ്പ്രേ ചെയ്ത് ഇലകളിൽ തുടച്ച് നൽകാവുന്നതാണ്.പേപ്പർ,തുണി,പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പൂക്കളും മറ്റും ക്ലീൻ ചെയ്യുന്നതിന് ചെറിയ മേക്കപ്പ് ബ്രഷുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

വീടിനകത്തെ ചെറിയ പൊടികള്‍ വില്ലനാകുമ്പോള്‍ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ് ഈ കാര്യങ്ങൾ.