വീടിനകത്ത് നല്ല രീതിയിൽ തണുപ്പ് ലഭിക്കാനായി ജനാലകൾ സജ്ജീകരിക്കേണ്ട രീതി.

ചൂടു കാലത്തെ അതിജീവിക്കാൻ പല വഴികളും നമ്മൾ പരീക്ഷിക്കാറുണ്ട്. ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഏസി ഉപയോഗം വളരെ കൂടുതലാണ്. ഇതിനുള്ള പ്രധാന കാരണം വീടുകളെല്ലാം കോൺക്രീറ്റിൽ നിർമ്മിക്കുന്നയാണ്.

കോൺക്രീറ്റിൽ നിർമ്മിച്ച ഒരു കെട്ടിടത്തിൽ ചൂട് പെട്ടെന്ന് ആഗിരണം ചെയ്യുകയും അതേസമയം അവ തണുക്കാൻ കൂടുതൽ സമയം എടുക്കുകയും ചെയ്യും.

വീടിന്റെ വെന്റിലേഷൻ നല്ല രീതിയിൽ ചെയ്തിട്ടില്ല എങ്കിൽ ഇത്തരത്തിൽ ചൂടു കൂടുന്നതിന് കാരണമാകാറുണ്ട്.

അതുകൊണ്ട് തന്നെ വീട് നിർമ്മിക്കുമ്പോൾ ആവശ്യത്തിന് വെൻ റിലേഷൻ ലഭിക്കുന്ന രീതിയിൽ വേണം വാതിലുകളും, ജനാലകളും നൽകാൻ.

വീടിനകത്ത് നിറഞ്ഞു നിൽക്കുന്ന ചൂടിനെ പുറത്തേക്ക് എങ്ങിനെ കളയാം എന്നതിലാണ് വീടുനിർമ്മാണത്തിൽ പ്രാധാന്യം നൽകേണ്ടത്.

കെട്ടിനിൽക്കുന്ന ചൂട് വായു പുറം തള്ളുന്ന വെന്റിലേഷനുകൾ ആയി ജനാലകൾ, വാതിലുകൾ, എയർ ഹോളുകൾ എന്നിവയെ കണക്കാക്കാം. എന്നാൽ വാതിലുകളും ജനാലകളും നൽകുന്നതിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

വാതിലുകളും ജനാലകളും നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  • കാറ്റിന്റെ ഗതി അനുസരിച്ചാണ് വാതിലുകളും ജനാലകളും ഫിറ്റ് ചെയ്ത് നൽകേണ്ടത്.
  • തണുത്ത വായു അകത്തേക്ക് വരുന്ന രീതിയിലും ചൂടുള്ള വായു പുറത്തേക്ക് പോകുന്ന രീതിയിലും വേണം വാതിലുകളും ജനാലകളും നൽകാൻ.
  • 3) വായുവിന്റെ സഞ്ചാരം വീടിന്റെ മുകൾ ഭാഗത്തേക്കാണോ താഴെ ഭാഗത്താണോ വേണ്ടത് എന്ന കാര്യത്തിൽ ശ്രദ്ധ നൽകണം

വാതിലുകൾക്കും ജനലുകൾക്കും ഉള്ള സ്ഥാനം കണ്ടെത്തേണ്ടത്

റൂമിനകത്ത് നല്ല രീതിയിൽ വായുസഞ്ചാരം ലഭിക്കണമെങ്കിൽ ജനലിന്റെ സിൽ ഹൈറ്റ് നൽകുമ്പോൾ പ്രത്യേകം ശ്രദ്ധ നൽകണം.

അതായത് റൂമിനകത്ത് ഇരിക്കുന്ന എല്ലാവർക്കും ഒരേ രീതിയിൽ വായുസഞ്ചാരം ലഭിക്കുന്ന രീതിയിൽ വേണം ജനാലകൾ സെറ്റ് ചെയ്യാൻ.

  • ലിവിങ് റൂം പോലുള്ള ഏരിയ കൾക്ക് സിൽ ഹൈറ്റ് 75 സെന്റീമീറ്റർ എന്ന അളവിൽ ആണ് നൽകേണ്ടത്. അതായത് ഇരിക്കുന്ന രീതിയിലുള്ള സ്ഥലങ്ങൾക്ക് ഈ ഒരു അളവിൽ സിൽ ഹൈറ്റ് നൽകാം.
  • അതേസമയം കിടക്കാനായി ഉപയോഗിക്കുന്ന ബെഡ്റൂമുകൾ സജ്ജീകരിക്കുമ്പോൾ സിൽ ഹൈറ്റ് 60 സെന്റീമീറ്റർ എന്ന കണക്കിലാണ് ഉപയോഗപ്പെടുത്തുന്നത്.
  • പൂർണ്ണമായും ഇരിക്കുന്നതിന് വേണ്ടി മാത്രം സജ്ജീകരിക്കുന്ന ഡൈനിംഗ് ഹാളിന് നൽകേണ്ട സിൽ ഹൈറ്റ് 45 സെന്റീമീറ്റർ ആണ്.

ഡൈനിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ സിൽ ഹൈറ്റ് കുറയ്ക്കുന്നതിന് വേണ്ടി വലിയ വിൻഡോകൾ നൽകാവുന്നതാണ്.

വിൻഡോകൾ സജ്ജീകരിച്ച് നൽകുമ്പോൾ കാറ്റിന്റെ ദിശ നോക്കിവേണം നൽകാൻ. കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ച് തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുമാണ് കൂടുതൽ കാറ്റ് ലഭിക്കുന്നത്.

എന്നാൽ കാലാനുസൃതമായി ചെറിയ മാറ്റങ്ങൾ ഇവയിൽ ഉണ്ടാകും. അത് കണക്കാക്കി വേണം ജനലുകളുടെ സ്ഥാനം നിശ്ചയിക്കാൻ.

റൂമിനകത്ത് ജനാലകൾ സജ്ജീകരിക്കുമ്പോൾ പുറത്തുള്ള വായു അകത്തേക്ക് വരുന്നതിനായി ഒരു ഇന്നർ വിൻഡോ ശ്വസിച്ച ശേഷം വായു പുറത്തേക്ക് തള്ളുന്ന ഒരു ഔട്ടർ വിൻഡോ എന്നിവ നൽകുന്നതാണ് കൂടുതൽ നല്ലത്.

പഴയ കാലങ്ങളിൽ പ്രധാനമായും വാതിലിന്റെ തുടക്കത്തിൽ നിന്ന് അവസാനിക്കുന്ന ഭാഗത്ത് ഹോളുകൾ ഇട്ടു നൽകുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതിന് പകരമായി ഉപയോഗപ്പെടുത്തുന്നത് ഇൻ ലെറ്റ് കൊടുക്കുന്നതിന് ഓപ്പോസിറ്റ് ആയി തന്നെ ഔട്ട്ലെറ്റ് നൽകുക എന്ന രീതിയാണ്.

ക്രോസ് വെന്റിലേഷൻ നൽകുമ്പോൾ

റൂമിനകത്ത് കൃത്യമായ വായുസഞ്ചാരം ലഭിക്കുന്നതിന് രണ്ട് ദിശകളിൽ ആയി രണ്ട് ജനാലകൾ നൽകണം. എന്നാൽ മാത്രമാണ് ക്രോസ് വെന്റിലേഷന്‍ നല്ലരീതിയിൽ നടക്കുകയുള്ളൂ. അതല്ലാതെ ഒരു ജനൽ മാത്രം നൽകി കൊണ്ട് നല്ല രീതിയിൽ വെന്റിലേഷൻ നൽകാൻ സാധിക്കില്ല.

ക്രോസ് വെൻ റിലേഷന് പകരം ഉപയോഗപ്പെടുത്താവുന്ന ഒരു മെത്തേഡ് ആണ് സ്റ്റാക്ക് എഫക്ട്. അതായത് ചൂടുള്ള വായു എപ്പോഴും അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന അവസ്ഥയെയാണ് ഇങ്ങനെ പറയുന്നത്.

ഈ രീതി ഉപയോഗപ്പെടുത്തുക യാണെങ്കിൽ റൂമിലെ മുകൾ ഭാഗത്തിലൂടെ മുഴുവൻ വായുവും പുറന്തള്ളുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഭിത്തിയുടെ രണ്ടു വശത്തായി ഇൻ ലെറ്റ് ഔട്ട്ലെറ്റ് എന്നിങ്ങനെ നൽകാവുന്നതാണ്.

അതായത് പഴയ വീടുകളിലെല്ലാം ഏറ്റവും മുൻഭാഗത്തായി ഇത്തരത്തിലുള്ള ചെറിയ എയർ സ്റ്റാക്ക് രീതി ഉപയോഗപ്പെടുത്തിയിരുന്നു.

അതേസമയം കോർട്ട്‌യാർഡ് എഫക്ട് രീതി വർക്ക് ചെയ്യുന്നത് പഴയ വീടുകളിൽ നടുമുറ്റങ്ങൾ നൽകിയായിരുന്നു.

നടുമുറ്റത്തേക്ക് സൂര്യപ്രകാശം നേരിട്ട് എത്തുന്നത് വീടിനകത്ത് വെന്റിലേഷൻ കൂടുന്നതിന് സഹായിക്കുന്നു. അതായത് നടുമുറ്റത്തിന് ചുറ്റുമുള്ള റൂമുകളിൽ നിന്നും ചൂട് വീടിന്റെ നടു ഭാഗത്തേക്ക് എത്തുകയും അത് മുകളിലേക്ക് ഉയരുകയും ചെയ്യുന്നു .ഇത് റൂ മുകളിലേക്ക് തണുപ്പ് നൽകുകയും ചെയ്യുന്നു.

കൂടുതൽ വെന്റിലേഷൻ ലഭിക്കുന്നതിന് ജനലുകൾക്ക്‌ നൽകേണ്ട വലിപ്പം

റൂമിന് ആവശ്യമായ ജനറലിന്റെ വലിപ്പം നിർണയിക്കുന്നത് റൂമിലെ ഫ്ലോറിന്റെ വലിപ്പം അനുസരിച്ചാണ്.

ഓരോ സ്ഥലങ്ങളിലും കാലാവസ്ഥയുടെ മാറ്റം അനുസരിച്ച് വേണം ജനാലകൾ തിരഞ്ഞെടുക്കാൻ. അതുകൊണ്ട് തന്നെ കൂടുതൽ ചൂടുള്ള ഭാഗങ്ങളിൽ അഴികളുടെ എണ്ണം കൂട്ടി ജനാലകൾ തിരഞ്ഞെടുക്കാം.

വീടുനിർമ്മാണത്തിൽ ജനാലകളും വാതിലുകളും തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ വീടിനകത്ത് എപ്പോഴും തണുപ്പ് നിലനിർത്താനായി സാധിക്കും.